എല്‍ടിഐ- മൈന്‍ഡ്ട്രീ ലയനം ഡിസംബറോടെ പൂര്‍ത്തിയാകും
കൊല്‍ക്കത്ത: ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ ഇന്‍ഫോടെക് (എല്‍ടിഐ), മൈന്‍ഡ്ട്രീ എന്നീ കമ്പനികളുടെ ലയനം ഡിസംബറോടെ പൂര്‍ത്തിയാകുമെന്നും അതുവരെ രണ്ട് കമ്പനികളും സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നത് തുടരുമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ലാര്‍സന്‍ ആന്‍ഡ് ടൂബ്രോയുടെ രണ്ട് അനുബന്ധ സ്ഥാപനങ്ങളും കഴിഞ്ഞ മാസം ഒരു മെഗാ ലയനം പ്രഖ്യാപിച്ചിരുന്നു. ലയനത്തോടെ 3.5 ബില്യണ്‍ ഡോളറിലധികം വരുമാനത്തില്‍ കാര്യക്ഷമമായ ഒരു ഐടി സേവന ദാതാവിനെ സൃഷ്ടിക്കാന്‍ ഇരു കമ്പനികളും പദ്ധതിയിട്ടിട്ടുണ്ട്. സംയുക്ത സ്ഥാപനത്തിന്റെ പേര് 'എല്‍ടിഐമൈന്‍ഡ്ട്രീ' എന്നായിരിക്കുമെന്ന് കമ്പനികള്‍ പ്രസ്താവനയില്‍ അറിയിച്ചു. […]
കൊല്‍ക്കത്ത: ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ ഇന്‍ഫോടെക് (എല്‍ടിഐ), മൈന്‍ഡ്ട്രീ എന്നീ കമ്പനികളുടെ ലയനം ഡിസംബറോടെ പൂര്‍ത്തിയാകുമെന്നും അതുവരെ രണ്ട് കമ്പനികളും സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നത് തുടരുമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ലാര്‍സന്‍ ആന്‍ഡ് ടൂബ്രോയുടെ രണ്ട് അനുബന്ധ സ്ഥാപനങ്ങളും കഴിഞ്ഞ മാസം ഒരു മെഗാ ലയനം പ്രഖ്യാപിച്ചിരുന്നു. ലയനത്തോടെ 3.5 ബില്യണ്‍ ഡോളറിലധികം വരുമാനത്തില്‍ കാര്യക്ഷമമായ ഒരു ഐടി സേവന ദാതാവിനെ സൃഷ്ടിക്കാന്‍ ഇരു കമ്പനികളും പദ്ധതിയിട്ടിട്ടുണ്ട്.
സംയുക്ത സ്ഥാപനത്തിന്റെ പേര് 'എല്‍ടിഐമൈന്‍ഡ്ട്രീ' എന്നായിരിക്കുമെന്ന് കമ്പനികള്‍ പ്രസ്താവനയില്‍ അറിയിച്ചു. അടുത്ത രണ്ട് പാദത്തിനുള്ളില്‍ ലയനം പൂര്‍ത്തിയാകുമെന്ന് തങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്നും ഇതിന്റെ നടപടിക്രമങ്ങള്‍ നടന്നുവരികയാണെന്നും എല്‍ ആന്‍ഡ് ടി ഇന്‍ഫോടെക് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ നചികേത് ദേശ്പാണ്ഡെ പറഞ്ഞു. ഈ പ്രക്രിയയില്‍ മൂന്ന്-നാല് ഏജന്‍സികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2019ല്‍ ബംഗളൂരു ആസ്ഥാനമായുള്ള മൈന്‍ഡ്ട്രീയുടെ നിയന്ത്രണ ഓഹരി ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ സ്വന്തമാക്കിയിരുന്നു. എല്‍ ആന്‍ഡ് ടി ഇന്‍ഫോടെക് അതിന്റെ ആദ്യ കേന്ദ്രം വെള്ളിയാഴ്ച കൊല്‍ക്കത്തയില്‍ ആരംഭിച്ചു. അടുത്ത രണ്ട്-മൂന്ന് വര്‍ഷത്തിനുള്ളില്‍ കിഴക്കന്‍ മേഖലയില്‍ 4,000-5,000 ജീവനക്കാരെ നിയമിക്കാന്‍ പദ്ധതിയിടുന്നതായി കമ്പനി അറിയിച്ചു.