5 ജി സ്‌പെക്ട്രം, 'ട്രായ് ശുപാര്‍ശകള്‍' ഉടന്‍

ഡെല്‍ഹി : 5 ജി സ്‌പെക്ട്രം വിലനിര്‍ണ്ണയം, നടത്തിപ്പ് രീതി എന്നിവ സംബന്ധിച്ച ശുപാര്‍ശകള്‍ അടുത്ത പത്ത് ദിവസത്തിനുള്ളില്‍ പുറത്തിറക്കും. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) സെക്രട്ടറി വി രഘുനന്ദനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ട്രായ് മുന്‍പാകെ സമര്‍പ്പിക്കപ്പെട്ട സ്‌പെക്ട്രം റഫറന്‍സുകള്‍ ഒന്നിലധികം ബാന്‍ഡുകളിലായി വ്യാപിച്ചു കിടക്കുന്നനുണ്ടെന്നും അതിനാല്‍ തന്നെ വിശദവും സമഗ്രവുമായ ചര്‍ച്ചകള്‍ ആവശ്യമായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്‌പെക്ട്രം സംബന്ധിച്ച ട്രായിയുടെ വീക്ഷണങ്ങള്‍ 5ജി ലേലം, പദ്ധതി നടത്തിപ്പ് എന്നിവയില്‍ വലിയ സ്വാധീനം ചെലുത്തും. […]

Update: 2022-03-29 05:00 GMT
ഡെല്‍ഹി : 5 ജി സ്‌പെക്ട്രം വിലനിര്‍ണ്ണയം, നടത്തിപ്പ് രീതി എന്നിവ സംബന്ധിച്ച ശുപാര്‍ശകള്‍ അടുത്ത പത്ത് ദിവസത്തിനുള്ളില്‍ പുറത്തിറക്കും. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) സെക്രട്ടറി വി രഘുനന്ദനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ട്രായ് മുന്‍പാകെ സമര്‍പ്പിക്കപ്പെട്ട സ്‌പെക്ട്രം റഫറന്‍സുകള്‍ ഒന്നിലധികം ബാന്‍ഡുകളിലായി വ്യാപിച്ചു കിടക്കുന്നനുണ്ടെന്നും അതിനാല്‍ തന്നെ വിശദവും സമഗ്രവുമായ ചര്‍ച്ചകള്‍ ആവശ്യമായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്‌പെക്ട്രം സംബന്ധിച്ച ട്രായിയുടെ വീക്ഷണങ്ങള്‍ 5ജി ലേലം, പദ്ധതി നടത്തിപ്പ് എന്നിവയില്‍ വലിയ സ്വാധീനം ചെലുത്തും. സ്‌പെക്ട്രം ലേലം ചെയ്യുന്നതിനുള്ള രീതികള്‍ ചര്‍ച്ച ചെയ്യുന്നതിനായി ട്രായ് കഴിഞ്ഞ വര്‍ഷം നവംബറില്‍ വിശദമായ ഒരു കണ്‍സള്‍ട്ടേഷന്‍ പേപ്പര്‍ പുറത്തിറക്കിയിരുന്നു.
5 ജി സ്പെക്ട്രത്തിന്റെ മൂല്യനിര്‍ണ്ണയം, കരുതല്‍ വില, സ്പെക്ട്രത്തിന്റെ അളവ്, ബ്ലോക്കിന്റെ വലുപ്പം, ലേലത്തില്‍ പങ്കെടുക്കുന്നതിനുള്ള യോഗ്യതാ വ്യവസ്ഥകള്‍ തുടങ്ങിയ നിര്‍ണായക വശങ്ങള്‍ 207 പേജുകളുള്ള ട്രായിയുടെ സമഗ്ര കണ്‍സള്‍ട്ടേഷന്‍ പേപ്പറില്‍ വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല 5ജി സ്‌പെക്ട്രം ബന്ധിച്ചുള്ള 74 ചോദ്യങ്ങള്‍ ടെലകോം മേഖലയിലുടനീളം ചര്‍ച്ചയായിരുന്നു.
Tags:    

Similar News