നിങ്ങള്‍ വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നവരാണോ?

ഒരു പ്രോപ്പര്‍ട്ടി വാങ്ങുന്നയാള്‍ എന്ന നിലയില്‍, നിങ്ങളുടെ കുടുംബത്തിന്റെ ഇപ്പോഴത്തെ പ്രധാന ആവശ്യങ്ങള്‍ മനസ്സിലാക്കുന്നത് ശരിയായ തീരുമാനമെടുക്കാന്‍ നിങ്ങളെ സഹായിക്കും.

Update: 2022-01-12 23:51 GMT
trueasdfstory

സ്വന്തമായൊരു വീട് എല്ലാവരുടേയും സ്വപ്നമാണ്. ഒരു വ്യക്തിയെ സംബന്ധിച്ച് ജീവിതത്തിലെ പ്രധാന തീരുമാനങ്ങളിലൊന്നാണ് വീട് വാങ്ങുക എന്നത്....

സ്വന്തമായൊരു വീട് എല്ലാവരുടേയും സ്വപ്നമാണ്. ഒരു വ്യക്തിയെ സംബന്ധിച്ച് ജീവിതത്തിലെ പ്രധാന തീരുമാനങ്ങളിലൊന്നാണ് വീട് വാങ്ങുക എന്നത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. പലരും സ്വപ്നത്തിന്റെ പുറകെ പോവുമ്പോള്‍ മുന്നിലുള്ള ചതിക്കുഴികള്‍ കാണാറില്ല എന്നതാണ് സത്യം. നിങ്ങള്‍ക്ക് അത്തരം അബദ്ധങ്ങള്‍ സംഭവിക്കരുത്. വീട് വാങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

ബജറ്റ്

നിങ്ങളുടെ ഓരോ മാസത്തേയും ചെലവുകള്‍ കൃത്യമായി കണക്ക് കൂട്ടുക. ചെലവുകള്‍ നിറവേറ്റുന്നതിനായി ഓരോ മാസവും എത്ര പണം ആവശ്യം വരുമെന്നും മിച്ചം എത്രയുണ്ടാകുമെന്നും മനസിലാക്കന്‍ ശരിയായ ബജറ്റ് ആസൂത്രണം ചെയ്യണം. നിങ്ങളുടെ പ്രോപ്പര്‍ട്ടി നിങ്ങളുടെ സ്വന്തം സ്വത്താണെന്ന് ഒര്‍ക്കുക. അതിനെ ദീര്‍ഘകാലം പരിചരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ മുന്‍കൂട്ടി ചെയ്യുക. വാങ്ങുന്ന വസ്തു നിങ്ങളുടെ നിലവിലെ ആവശ്യങ്ങള്‍ തൃപ്തിപ്പെടുത്തുന്നതും ബജറ്റിനുള്ളില്‍ ആയിരിക്കുമെന്നും ഉറപ്പാക്കുക. ഒരു പ്രോപ്പര്‍ട്ടി വാങ്ങുന്നയാള്‍ എന്ന നിലയില്‍, നിങ്ങളുടെ കുടുംബത്തിന്റെ ഇപ്പോഴത്തെ പ്രധാന ആവശ്യങ്ങള്‍ മനസ്സിലാക്കുന്നത് ശരിയായ തീരുമാനമെടുക്കാന്‍ നിങ്ങളെ സഹായിക്കും.

സ്ഥലം

വീട് വാങ്ങുമ്പോള്‍ പ്രദേശം നന്നായി മനസിലാക്കി തിരഞ്ഞടുക്കുക. നഗരത്തോട് ചേര്‍ന്ന സ്ഥലങ്ങള്‍ വാങ്ങുക. ഇത് വീടിന്റെ പുനര്‍ വില്‍പന മൂല്യത്തില്‍ വലിയ സ്വാധീനം ചെലുത്തും.

വാടക നിരക്ക്

ഒരു വാടകയ്ക്ക് വിട് എടുക്കാന്‍ പദ്ധതിയിടുകയാണെങ്കില്‍ അതിന് മുമ്പേ ആ, പ്രദേശത്തെ വാടക നിരക്ക് അറിയുന്നത് നന്നായിരിക്കും. ഇത് ശരിയായ വസ്തുവും സ്ഥലവും തിരഞ്ഞെടുക്കാന്‍ നിങ്ങളെ
സഹായിക്കുന്നു.

പുനര്‍ വില്‍പനാ മൂല്യം

നിങ്ങള്‍ ഒരു വസ്തു വാങ്ങാന്‍ ആസൂത്രണം ചെയ്യുന്നതിനു മുമ്പ് പരിഗണിക്കേണ്ട ഒരു പ്രധാന കാര്യമാണ് അതിന്റെ പുനര്‍ വില്‍പനാ മൂല്യം. പ്രോപ്പര്‍ട്ടി വാങ്ങുന്ന സമയത്ത് ആരും പുനര്‍വില്‍പ്പന മൂല്യം ചിന്തിക്കാറില്ല. അപ്പോള്‍ ഒരു പ്രധാന പ്രദേശത്തിലോ വസ്തുവിന്റെ ബജറ്റിലോ മാത്രമായിരിക്കും ശ്രദ്ധ .നിങ്ങള്‍ തെറ്റായവസ്തു അല്ലെങ്കില്‍ ലൊക്കേഷന്‍ തിരഞ്ഞെടുക്കുകയാണെങ്കില്‍ അത് അനുസരിച്ച് ഭാവിയിലെ വില്‍പ്പന വില കുറയും.

വായ്പാ യോഗ്യതകള്‍

വീടോ, ഫ്‌ളാറ്റോ വാങ്ങുന്നതിന് മുമ്പ് വായ്പ യോഗ്യത സംബന്ധിച്ച് ധാരണ ഉണ്ടാകണം. ഭവന വായ്പയുടെ യോഗ്യത, തിരിച്ചടവ് ശേഷി, വരുമാനം, നിലവിലുള്ള വായ്പകള്‍ അല്ലെങ്കില്‍ കടങ്ങള്‍, വായ്പ അപേക്ഷകന്റെ പ്രായം എന്നിവയെ ആശ്രയിച്ചിരിക്കുന്നു. അനുവദിക്കാവുന്ന പരമാവധി വായ്പ ബാങ്കുകള്‍ക്കനുസരിച്ച് വ്യത്യാസപ്പെടും, കൂടാതെ ബാങ്ക് അല്ലെങ്കില്‍ ആര്‍ ബി ഐ നിയന്ത്രണങ്ങള്‍ അനുസരിച്ച് യോഗ്യതാ മാനദണ്ഡങ്ങള്‍ വ്യത്യാസപ്പെടാം. വിപണി മൂല്യം അനുസരിച്ച് നിങ്ങള്‍ക്ക് ബാധകമായ സ്റ്റാമ്പ് ഡ്യൂട്ടി തുകയും റിയല്‍ എസ്റ്റേറ്റ് ഏജന്റുമാര്‍, ഹോം ഇന്‍സ്പെക്ടര്‍, ലാന്‍ഡ് സര്‍വേയര്‍, നോട്ടറി തുടങ്ങിയവര്‍ക്ക് നല്‍കേണ്ടുന്ന തുകയും കണ്ടെത്തേണ്ടതുണ്ട്. കാര്‍ പാര്‍ക്കിംഗ് നല്‍കുമോ, അതിന് നിങ്ങള്‍ അധിക തുക നല്‍കേണ്ടിവരുമോ? ഇത്തരം ചോദ്യങ്ങക്ഷള്‍ക്ക് ഉത്തരം വേണം. പ്രോപ്പര്‍ട്ടി ഇന്‍ഷുറന്‍സിനെ കുറിച്ചും ആലോചിക്കാവുന്നതാണ്.

 

Tags:    

Similar News