പെന്‍ഷന് പരിധി നിശ്ചയിക്കുക , നികുതി കൂട്ടുക: കെ പി കണ്ണൻ
- ചെലവുകള്‍ക്ക് പരിധി വേണം
- റവന്യൂകമ്മി കുറയ്ക്കണം
നികുതി വരുമാനം കൂട്ടുകയോ പെന്‍ഷന്‍ ചെലവുകള്‍ക്ക പരിധി നിശ്ചിക്കുകയോ ചെയ്തില്ലെങ്കില്‍ സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥ കൂടുതല്‍ ഞെരുക്കത്തിലാകുമെന്ന അഭിപ്രായം പല വിദഗ്ധരും പ്രകടിച്ചു കഴിഞ്ഞു. റവന്യൂകമ്മി കുറയ്ക്കുകയായിരിക്കണം പ്രധാന ലക്ഷ്യമെന്ന് സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസ് മുന്‍ ഡയറക്ടര്‍ കെ പി കണ്ണന്‍ പറയുന്നു. ഇതിനായി നികുതി വരുമാനം കൂടേണ്ടതുണ്ട്.
സംസ്ഥാനത്തിന്റെ ധനകാര്യസ്ഥിതി വെളിപ്പെടുത്തുന്നതിനായി സര്‍ക്കാര്‍ ധവളപത്രം പുറത്തിറക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജിഎസ്ടി സംബന്ധിച്ച വിശദാംശങ്ങള്‍ സര്‍ക്കാര്‍ പങ്കുവെക്കണം. സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുന്നതും മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫുകളുടെ എണ്ണത്തില്‍ നിയന്ത്രണം കൊണ്ടുവരുന്നതും ഈ സാഹചര്യത്തില്‍ അനിവാര്യമാണെന്ന് കെ പി കണ്ണന്‍ സൂചിപ്പിച്ചു.