ബജറ്റില്‍ കൊച്ചി നഗരത്തിനും കൈ നിറയെ

  • കൊച്ചിയില്‍ മ്യൂസിയം, സാംസ്‌കാരിക സമുച്ചയ നിര്‍മാണത്തിന് 5 കോടി രൂപ നീക്കിവച്ചു
  • ജിസിഡിഎയ്ക്ക് 3 കോടി വകയിരുത്തി
  • കൊച്ചി ക്യാന്‍സര്‍ റിസര്‍ച്ച് സെന്ററിനു 14.50 കോടി രൂപ

Update: 2024-02-05 09:09 GMT

ഇപ്രാവിശ്യം ബജറ്റില്‍ കൊച്ചി നഗരത്തിനും എറണാകുളം ജില്ലക്കും കൈ നിറയെ നല്‍കിയിരിക്കുകയാണ്.

കൊച്ചി നഗരത്തിന്റെ ദീര്‍ഘനാളത്തെ പ്രശ്‌നമായ വെള്ളക്കെട്ട് പരിഹരിക്കാന്‍ 10 കോടി രൂപയാണു ബജറ്റില്‍ വകയിരുത്തിയത്.ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ എന്ന പദ്ധതി വഴിയാണ് വെള്ളക്കെട്ട് പ്രശ്‌നത്തെ നേരിട്ടത്. ഇപ്പോള്‍ ബജറ്റില്‍ സര്‍ക്കാര്‍ 10 കോടി രൂപ ഈ പദ്ധതിക്ക് വകയിരുത്താനും തീരുമാനിച്ചു.

എറണാകുളം ജില്ലാ ഭരണകൂടത്തിന്റെ പദ്ധതിയാണ് ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ.

മറൈന്‍ഡ്രൈവില്‍ അന്താരാഷ്ട്ര വാണിജ്യ സമുച്ചയം നിര്‍മിക്കാന്‍ 2150 കോടി രൂപ വകയിരുത്തി. ഹൗസിംഗ് ബോര്‍ഡും നാഷണല്‍ ബില്‍ഡിംഗ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനും സഹകരിച്ചാണ് സമുച്ചയം നിര്‍മിക്കുന്നത്. 

359000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വാണിജ്യ സമുച്ചയവും 3524337 ചതുരശ്ര അടി വിസ്തീര്‍ണമുള്ള റസിഡന്‍ഷ്യല്‍ കോംപ്ലക്‌സും പരിസ്ഥിതി സൗഹൃദ പാര്‍ക്കുകളും 1942000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള പാര്‍ക്കിംഗ് സൗകര്യവും ഉള്‍പ്പെടുത്തിയാണു നിര്‍മാണം. ഗോശ്രീ പാലത്തിനു സമീപമാണ് പ്രസ്തുത വാണിജ്യ സമുച്ചയം വരുന്നത്.

ഗ്രേറ്റര്‍ കൊച്ചി ഡവലപ്‌മെന്റ് അതോറിറ്റിയായ ജിസിഡിഎയ്ക്ക് 3 കോടി വകയിരുത്തി.കൊച്ചി കപ്പല്‍ശാലയ്ക്ക് 500 കോടിയും നീക്കിവച്ചു. എറണാകുളം ജില്ലയില്‍ പെട്രോ കെമിക്കല്‍ പാര്‍ക്കിനായി 600 ഏക്കര്‍ ഭൂമി കണ്ടെത്തി. ഇതില്‍ 481 ഏക്കര്‍ ഭൂമി കിന്‍ഫ്രയ്ക്ക് നല്‍കി. ഇതിന്റെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായി. 170 ഏക്കര്‍ ഭൂമി ബിപിസിഎല്ലിനും നല്‍കി. പെട്രോ കെമിക്കല്‍ പാര്‍ക്കിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കും അടിസ്ഥാന സൗകര്യങ്ങള്‍ക്കുമായി 13 കോടി രൂപ വകയിരുത്തി.

കൊച്ചി മെട്രോ, കണ്ണൂര്‍ എയര്‍പോര്‍ട്ട്, വിഴിഞ്ഞം തുറമുഖം പദ്ധതികള്‍ക്കായി 300.73 കോടി രൂപ വകയിരുത്തി.

കൊച്ചിയില്‍ മ്യൂസിയം, സാംസ്‌കാരിക സമുച്ചയ നിര്‍മാണത്തിന് 5 കോടി രൂപ നീക്കിവച്ചു. ഇന്ത്യയിലെ ഏററവും പഴക്കമുള്ള ബിസിനസ് സ്‌കൂളുകളില്‍ ഒന്നായ കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയിലെ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിന്റെ വജ്രജൂബിലി പ്രമാണിച്ച് പ്രത്യേക സഹായമായി ഒരു കോടി രൂപ അനുവദിച്ചു.

കൊച്ചി ക്യാന്‍സര്‍ റിസര്‍ച്ച് സെന്ററിനു 14.50 കോടി രൂപ വകയിരുത്തി.

മിനി മറീനകളും യാച്ച് ഹബ്ബുകളും കൊച്ചിയില്‍ ആരംഭിക്കും.

കേരള പബ്ലിക് സര്‍വീസ് കമ്മിഷന് കൊല്ലം, ആലപ്പുഴ, ഇടുക്കി, എറണാകുളം, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ സ്വന്തം കെട്ടിടങ്ങള്‍ നിര്‍മിക്കാന്‍ 5.24 കോടി രൂപ വകയിരുത്തി.

സംയോജിത ജലഗതാഗത സംവിധാനം കൊച്ചിയില്‍ നടപ്പിലാക്കും. വിദേശ വായ്പ ഉപയോഗിച്ചായിരിക്കുമിത്. ഇതിനായി 150 കോടി രൂപ വകയിരുത്തി.

വിദേശ വായ്പയോടെ കൊച്ചി മെട്രോ റെയില്‍ പദ്ധതിയുടെ രണ്ടാം ഘട്ടം നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്. 239 കോടി രൂപ വകയിരുത്തി.

കാക്കനാട് കിന്‍ഫ്ര എക്‌സിബിഷന്‍ സെന്റര്‍ സ്ഥാപിക്കാന്‍ 12.50 കോടിയും വകയിരുത്തി.

കൂടുതൽ ബജറ്റ് പ്രഖ്യാപനങ്ങൾ 

Tags:    

Similar News