സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കില്ല

  • നിലവിലെ പ്രതിമാസ പെന്‍ഷന്‍ തുക 1600 രൂപയാണ്
  • ജനുവരി അവസാനത്തോടെ 6 മാസത്തെ കുടിശികയാണ് സര്‍ക്കാര്‍ നല്‍കാനുള്ളത്
  • പ്രകടനപത്രികയനുസരിച്ച് പെന്‍ഷന്‍ 2500 രൂപയാക്കുമെന്നായിരുന്നു എല്‍ഡിഎഫ് വാഗ്ദാനം

Update: 2024-02-05 07:19 GMT

പെന്‍ഷന്‍ തുകയില്‍ വര്‍ധനയില്ലെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. ക്ഷേമപെന്‍ഷന്‍ അടുത്ത സാമ്പത്തിക വര്‍ഷം കൃത്യമായി കൊടുക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. നിലവിലെ പ്രതിമാസ പെന്‍ഷന്‍ തുക 1600 രൂപയാണ്.

900 കോടി രൂപയാണ് സംസ്ഥാനം ഒരു മാസം പെന്‍ഷനായി ചിലവഴിക്കുന്നത്. ജനുവരി അവസാനത്തോടെ 6 മാസത്തെ കുടിശികയാണ് സര്‍ക്കാര്‍ നല്‍കാനുള്ളത്. കേന്ദ്രത്തിന്റെ സഹകരണമില്ലായ്മയാണ് പെന്‍ഷന്‍ കൂട്ടാന്‍ നിലവില്‍ സംസ്ഥാനത്തിന് കഴിയാത്തത് എന്ന് ധനമന്ത്രി ആരോപിച്ചു.

പ്രകടനപത്രികയനുസരിച്ച് പെന്‍ഷന്‍ 2500 രൂപയാക്കുമെന്നായിരുന്നു എല്‍ഡിഎഫ് വാഗ്ദാനം. എന്നാല്‍ നിലവില്‍ കുടിശികയുള്ളതിനാല്‍ പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കാന്‍ സാധിക്കില്ലെന്നാണ് മന്ത്രി ബജറ്റ് പ്രസംഗത്തില്‍ അറിയിച്ചിരിക്കുന്നത്.

കൂടുതൽ ബജറ്റ് പ്രഖ്യാപനങ്ങൾ 

Tags:    

Similar News