വിദ്യാര്‍ത്ഥികളുടെ പുറത്തേക്കുള്ള ഒഴുക്ക് നിയന്ത്രിക്കാന്‍ നീക്കം

  • സ്വകാര്യ സര്‍വകലാശാല ആരംഭിക്കുന്നതിനും നടപടി സ്വീകരിക്കും
  • സംസ്ഥാനത്ത് അന്താരാഷ്ട്ര നിലവരാമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉറപ്പാക്കും
  • രാജ്യത്തിന് പുറത്ത് നാല് അക്കാദമിക് കോണ്‍ക്ലേവുകള്‍ നടത്തും

Update: 2024-02-05 07:49 GMT

ഉന്നത വിദ്യാഭ്യാസത്തിനായി വിദ്യാര്‍ഥികളുടെ വിദേശത്തേക്കുള്ള ഒഴുക്ക് തടയാന്‍ പദ്ധതി. ഇതിനായി ഉന്നതവിദ്യാഭ്യാസ നിക്ഷേപക നയം നടപ്പാക്കുമെന്ന് ധനമന്ത്രി.

സംസ്ഥാനത്ത് അന്താരാഷ്ട്ര നിലവരാമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉറപ്പാക്കുകയാണ് നയത്തിന്റെ പ്രധാന ലക്ഷ്യം. സ്വകാര്യമേഖലയ്ക്ക് ഊന്നല്‍ നല്‍കുന്നതാണ് ബജറ്റില്‍ നിര്‍ദേശിച്ച നയം. ഈ നിക്ഷേപത്തിന് പ്രത്യേക പ്രോല്‍സാഹനവും പാക്കേജുകളും നടപ്പിലാക്കും.

നിക്ഷേപ നയത്തിനായുള്ള ആശയങ്ങള്‍ രൂപീകരിക്കാന്‍ രാജ്യത്തിന് പുറത്ത് നാല് അക്കാദമിക് കോണ്‍ക്ലേവുകള്‍ നടത്തും. പ്രവാസികളായ അക്കാദമിക് വിദഗ്ധരുടെ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചാണ് കോണ്‍ക്ലേവുകള്‍ നടപ്പിലാക്കുക. കൂടുതല്‍ വിദേശ വിദ്യാര്‍ഥികളെ കേരളത്തിലേക്ക് എത്തിക്കുക എന്നതിനായി വിദേശ സര്‍വകലാശാല ക്യാംപസുകള്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കുന്നത് പരിഗണിക്കും.

സ്വകാര്യ സര്‍വകലാശാല ആരംഭിക്കുന്നതിനും നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി പറഞ്ഞു.  ഉന്നത വിദ്യാഭ്യാസ മേഖലയ്്ക്ക് 456 കോടി രൂപയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

കൂടുതൽ ബജറ്റ് പ്രഖ്യാപനങ്ങൾ 

Tags:    

Similar News