5 ജി പ്രൊഡക്ട് പോര്‍ട്ട്‌ഫോളിയോയ്ക്ക് വിപ്രോ-എച്ച്എഫ്സിഎല്‍ ധാരണ

ഡെല്‍ഹി: ടെലികോം ഓപ്പറേറ്റര്‍മാരുടെ പ്രധാന നെറ്റ് വര്‍ക്കുമായി മൊബൈല്‍ സൈറ്റുകളെ ബന്ധിപ്പിക്കുന്ന റൂട്ടേഴ്‌സ് അടക്കമുള്ള 5 ജി പ്രൊഡക്ട് പോര്‍ട്ട്‌ഫോളിയോ വികസിപ്പിക്കുന്നതിന് ഐടി കമ്പനിയായ വിപ്രോ ലിമിറ്റഡും ആഭ്യന്തര ടെലികോം ഗിയര്‍ നിര്‍മ്മാതാക്കളായ എച്ച്എഫ്‌സിഎല്ലും ധാരണയായി. പുതിയ കൂട്ടുകെട്ടിന് ടെലികമ്മ്യൂണിക്കേഷന്‍ മേഖലയിലെ 5ജി ഉത്പന്നങ്ങള്‍ക്കായി വിശാലമായ പോര്‍ട്ട്‌ഫോളിയോ വികസിപ്പിക്കാനാവുമെന്ന് സംയുക്ത പ്രസ്താവനയില്‍ കമ്പനികള്‍ വ്യക്തമാക്കി.   ' ലോകോത്തര എഞ്ചിനീയറിംഗ് മികവും പരിചയവും കൈമുതലായുള്ള എച്ച്എഫ്സിഎല്ലിന്റെ പ്രധാന പങ്കാളിയാണ് വിപ്രോ. 5 ജി ട്രാന്‍സ്പോര്‍ട്ട് പ്രോഡക്ടുകളുടെ വിശാലമായ […]

Update: 2022-05-06 23:36 GMT

ഡെല്‍ഹി: ടെലികോം ഓപ്പറേറ്റര്‍മാരുടെ പ്രധാന നെറ്റ് വര്‍ക്കുമായി മൊബൈല്‍ സൈറ്റുകളെ ബന്ധിപ്പിക്കുന്ന റൂട്ടേഴ്‌സ് അടക്കമുള്ള 5 ജി പ്രൊഡക്ട് പോര്‍ട്ട്‌ഫോളിയോ വികസിപ്പിക്കുന്നതിന് ഐടി കമ്പനിയായ വിപ്രോ ലിമിറ്റഡും ആഭ്യന്തര ടെലികോം ഗിയര്‍ നിര്‍മ്മാതാക്കളായ എച്ച്എഫ്‌സിഎല്ലും ധാരണയായി. പുതിയ കൂട്ടുകെട്ടിന് ടെലികമ്മ്യൂണിക്കേഷന്‍ മേഖലയിലെ 5ജി ഉത്പന്നങ്ങള്‍ക്കായി വിശാലമായ പോര്‍ട്ട്‌ഫോളിയോ വികസിപ്പിക്കാനാവുമെന്ന് സംയുക്ത പ്രസ്താവനയില്‍ കമ്പനികള്‍ വ്യക്തമാക്കി.

 

' ലോകോത്തര എഞ്ചിനീയറിംഗ് മികവും പരിചയവും കൈമുതലായുള്ള എച്ച്എഫ്സിഎല്ലിന്റെ പ്രധാന പങ്കാളിയാണ് വിപ്രോ. 5 ജി ട്രാന്‍സ്പോര്‍ട്ട് പ്രോഡക്ടുകളുടെ വിശാലമായ ശ്രേണിയുണ്ട് എച്ച്എഫ്‌സിഎല്‍ ന്. സെല്‍ സൈറ്റ് റൂട്ടര്‍, ഡി യു അഗ്രഗേഷന്‍ റൂട്ടര്‍, സി യു അഗ്രഗേഷന്‍ റൂട്ടര്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഇവ സിഎസ്പികളെ അവരുടെ ബാക്ക്‌ഹോള്‍ നെറ്റ്വര്‍ക്കുകള്‍ നവീകരിക്കാനും 5 ജി സേവനങ്ങള്‍ക്കായി സജ്ജമാക്കാനും പ്രാപ്തമാക്കുന്നു'- എച്ച്എഫ്സിഎല്‍ മാനേജിംഗ് ഡയറക്ടര്‍ മഹേന്ദ്ര നഹത പ്രസ്താവനയില്‍ പറഞ്ഞു.

 

കമ്പനി വിപ്രോയുമായി സംയുക്തമായി വികസിപ്പിക്കുന്ന വിവിധ റൂട്ടറുകള്‍ ടെലികോം ഓപ്പറേറ്റര്‍മാരുടെ പ്രധാന ശൃംഖലയുമായി മൊബൈല്‍ സൈറ്റുകളെ ബന്ധിപ്പിക്കും. 5ജി സാങ്കേതികവിദ്യയ്ക്ക് ആഭ്യന്തര ടെലികോം ഗിയര്‍ നിര്‍മ്മാതാക്കളുമായി ഒരു പ്രമുഖ ഇന്ത്യന്‍ ഐടി കമ്പനി നടത്തുന്ന മൂന്നാമത്തെ പങ്കാളിത്തമാണിത്. നേരത്തെ ടെക് മഹീന്ദ്രയും പൊതുമേഖലാ സ്ഥാപനമായ ഐടിഐയും 4ജി, 5ജി നെറ്റ് വര്‍ക്കുകള്‍ വികസിപ്പിക്കുന്നതിനുള്ള സഹകരണം പ്രഖ്യാപിച്ചിരുന്നു.

Tags:    

Similar News