ഏഴു വർഷത്തിനുള്ളിൽ 6,000 കോടി രൂപയുടെ വരുമാനം ലക്ഷ്യമിട്ട് സ്കൂൾനെറ്റ്
ഡെൽഹി: സ്കൂളുകളിലെ സേവനങ്ങളുടെ വിപുലീകരണത്തിൽ നിന്നും, ലേണിംഗ് ആപ്പിലെ വരിക്കാരുടെ വളർച്ചയിൽ നിന്നും അടുത്ത 5-7 വർഷത്തിനുള്ളിൽ 6,000 കോടി രൂപയുടെ വരുമാനം ലക്ഷ്യമിട്ട് എഡ‍്യുടെക് സ്ഥാപനമായ സ്കൂൾനെറ്റ്. 25 വർഷം പഴക്കമുള്ള സ്ഥാപനം നിലവിൽ 40,000 സ്‌കൂളുകൾക്ക് ഡിജിറ്റൽ ക്ലാസ് മുറികൾ നൽകുന്നുണ്ട്. കൂടാതെ, ഡിജിറ്റൽ ലേണിംഗ് ഉള്ളടക്കവും, അധ്യാപകർക്ക് പരിശീലനവും നൽകുന്നുണ്ടെന്ന് സ്കൂൾനെറ്റ് സ്ട്രാറ്റജി ഹെഡ് അരിന്ദം ഘോഷ് പറഞ്ഞു. കോവിഡിന് മുൻപ് 800 കോടി രൂപ വരുമാനം നേടിയതായി കമ്പനി അവകാശപ്പെടുന്നു. എന്നാൽ […]
ഡെൽഹി: സ്കൂളുകളിലെ സേവനങ്ങളുടെ വിപുലീകരണത്തിൽ നിന്നും, ലേണിംഗ് ആപ്പിലെ വരിക്കാരുടെ വളർച്ചയിൽ നിന്നും അടുത്ത 5-7 വർഷത്തിനുള്ളിൽ 6,000 കോടി രൂപയുടെ വരുമാനം ലക്ഷ്യമിട്ട് എഡ‍്യുടെക് സ്ഥാപനമായ സ്കൂൾനെറ്റ്.
25 വർഷം പഴക്കമുള്ള സ്ഥാപനം നിലവിൽ 40,000 സ്‌കൂളുകൾക്ക് ഡിജിറ്റൽ ക്ലാസ് മുറികൾ നൽകുന്നുണ്ട്. കൂടാതെ, ഡിജിറ്റൽ ലേണിംഗ് ഉള്ളടക്കവും, അധ്യാപകർക്ക് പരിശീലനവും നൽകുന്നുണ്ടെന്ന് സ്കൂൾനെറ്റ് സ്ട്രാറ്റജി ഹെഡ് അരിന്ദം ഘോഷ് പറഞ്ഞു.
കോവിഡിന് മുൻപ് 800 കോടി രൂപ വരുമാനം നേടിയതായി കമ്പനി അവകാശപ്പെടുന്നു. എന്നാൽ ലോക്ക്ഡൗൺ സമയത്ത് സ്കൂളുകൾ അടച്ചതിനാൽ ഇത് കുറഞ്ഞു. നിയന്ത്രണങ്ങൾ മാറിയാൽ ഏകദേശം 400-450 കോടി രൂപയുടെ നേട്ടം നടപ്പ് സാമ്പത്തിക വർഷം അവസാനിക്കുമ്പോഴേക്കും കമ്പനി പ്രതീക്ഷിക്കുന്നതായി ഘോഷ് പറഞ്ഞു.
"കോവിഡ് കാലത്ത് മൊത്തത്തിലുള്ള വരുമാനത്തിൽ ആഘാതം ഉണ്ടായിരുന്നു. എന്നാൽ ഈ വർഷവും ഞങ്ങൾ ലാഭം നിലനിർത്തിയിട്ടുണ്ട്. ഞങ്ങൾ അത് നിലനിർത്തും. ദീർഘകാലാടിസ്ഥാനത്തിൽ, 5-7 വർഷത്തിനുള്ളിൽ 6,000 കോടി രൂപയുടെ വരുമാനമാണ് പ്രതീക്ഷിക്കുന്നത്," അദ്ദേഹം പറഞ്ഞു.
സ്‌കൂളുകളിലൂടെയും, റീട്ടെയിൽ ചാനലുകളിലൂടെയും എഡ‍്യുടെക് ആപ്ലിക്കേഷനായ ജിനിയോയിൽ 10 ലക്ഷം പണമടച്ചുള്ള വരിക്കാരെ ഉൾപ്പെടുത്താനാകുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു. അടുത്ത 5-7 വർഷത്തിനുള്ളിൽ 40,000 സ്കൂളുകളുടെ നിലവിലെ പോർട്ട്‌ഫോളിയോയിൽ നിന്ന് 1.2 ലക്ഷമാക്കി ബിസിനസ്സ് മൂന്നിരട്ടിയാക്കാനും കമ്പനി ലക്ഷ്യമിടുന്നു, ഘോഷ് പറഞ്ഞു.
വളർച്ചാ ലക്ഷ്യം കൈവരിക്കുന്നതിനായി സ്കൂൾനെറ്റ് 5,000 ത്തിലധികം പേരെ അധികമായി നിയമിക്കും. നിലവിൽ കമ്പനിയിൽ 300 ജീവനക്കാരുണ്ട്. അടുത്ത ഒരു വർഷത്തിനുള്ളിൽ ഇത് 800 ആയി ഉയർത്താനാണ് ലക്ഷ്യമിടുന്നതെന്ന് കമ്പനി അറിയിച്ചു. രാജ്യത്തെ 1.5 ദശലക്ഷം സ്‌കൂളുകളിൽ 10,00,000-ത്തിലധികം സ്‌കൂളുകൾ ഇനിയും ഡിജിറ്റൈസ് ചെയ്യാനുണ്ടെന്നും അരിന്ദം ഘോഷ് പറഞ്ഞു.
"ഒരു വലിയ വിപണി കമ്പനിക്ക് മുന്നിലുണ്ട്. സർക്കാർ, സ്വകാര്യ സ്‌കൂളുകളിൽ ഞങ്ങൾ ആ രംഗത്ത് പ്രവർത്തിക്കുന്നത് തുടരും. കൂടാതെ B2C ഉപഭോക്തൃ കേന്ദ്രീകൃത എഡ‍്യുടെക് പ്ലാറ്റ്‌ഫോം വളർത്തുന്നതിന് സ്‌കൂളുകളിലെയും റീട്ടെയിൽ വിപണിയിലെയും ഞങ്ങളുടെ ബന്ധം സമാന്തരമായി പ്രയോജനപ്പെടുത്തും," ഘോഷ് കൂട്ടിച്ചേർത്തു.