ടാറ്റ ഗ്രൂപ്പിന്റെ പേയ്‌മെന്റ് ആപ്പ് ഏപ്രില്‍ ആദ്യം

മുംബൈ: ടാറ്റയുടെ ഡിജിറ്റല്‍ പേയ്‌മെന്റ് ആപ്പ് 'ടാറ്റ ന്യു' ഏപ്രില്‍ ആദ്യം പുറത്തിറക്കും. ഡിജിറ്റല്‍ പണമിടപാട് രംഗത്തെ ഫോണ്‍പേ, ഗൂഗിള്‍ പേ, പേടിഎം എന്നീ പ്രമുഖ ആപ്പുകള്‍ക്ക് വെല്ലുവിളി ഉയര്‍ത്തിയാണ് രാജ്യത്തെ പ്രമുഖ കോര്‍പ്പറേറ്റ് സ്ഥാപനം ഡിജിറ്റല്‍ പേയ്‌മെന്റിലേക്ക് കടന്നുവരുന്നത്. ഏപ്രില്‍ 7 ന് പുതിയ ആപ്പ് പുറത്തിറക്കും. കമ്പനി ജീവനക്കാരുടെ ഇടയില്‍ ഇതിനോടകം ആപ്പ് ലോഞ്ച് ചെയ്തിട്ടുണ്ട്. കമ്പനി ജീവനക്കാര്‍ക്ക് കമ്പനിയുടെ പുറമെയുള്ള 5 ആളുകളെ ക്ഷണിക്കാന്‍ സാധിക്കും. ആദ്യമായി ഉപഭോക്തൃ റിവാര്‍ഡുകളും ഇന്‍സെന്റീവുകളും (ഒരു […]

Update: 2022-03-21 05:36 GMT

മുംബൈ: ടാറ്റയുടെ ഡിജിറ്റല്‍ പേയ്‌മെന്റ് ആപ്പ് 'ടാറ്റ ന്യു' ഏപ്രില്‍ ആദ്യം പുറത്തിറക്കും. ഡിജിറ്റല്‍ പണമിടപാട് രംഗത്തെ ഫോണ്‍പേ, ഗൂഗിള്‍ പേ, പേടിഎം എന്നീ പ്രമുഖ ആപ്പുകള്‍ക്ക് വെല്ലുവിളി ഉയര്‍ത്തിയാണ് രാജ്യത്തെ പ്രമുഖ കോര്‍പ്പറേറ്റ് സ്ഥാപനം ഡിജിറ്റല്‍ പേയ്‌മെന്റിലേക്ക് കടന്നുവരുന്നത്. ഏപ്രില്‍ 7 ന് പുതിയ ആപ്പ് പുറത്തിറക്കും.

കമ്പനി ജീവനക്കാരുടെ ഇടയില്‍ ഇതിനോടകം ആപ്പ് ലോഞ്ച് ചെയ്തിട്ടുണ്ട്. കമ്പനി ജീവനക്കാര്‍ക്ക് കമ്പനിയുടെ പുറമെയുള്ള 5 ആളുകളെ ക്ഷണിക്കാന്‍ സാധിക്കും. ആദ്യമായി ഉപഭോക്തൃ റിവാര്‍ഡുകളും ഇന്‍സെന്റീവുകളും (ഒരു മള്‍ട്ടി-ബ്രാന്‍ഡ് ലോയല്‍റ്റി പ്രോഗ്രാം) കൊണ്ടുവരുന്നതിനാല്‍ തന്നെ ഇത് ഉപഭോക്താക്ക് ഏറ്റവും പുതിയ അനുഭവമാവും.

ടാറ്റ മറ്റെല്ലാ ആപ്പുകളില്‍ നിന്നും വ്യത്യസ്ഥമായി 'ന്യൂകോയിന്‍സ്' റിവാര്‍ഡും നല്‍കുന്നു. ഇതിലൂടെ ഉപഭോക്താക്കള്‍ക്ക് വിവിധ ഉത്പന്നങ്ങള്‍ വാങ്ങുന്നതില്‍ നിന്നും പണം ലാഭിക്കാൻ സാധിക്കും.

 

Tags:    

Similar News