ടിക്ക് ടോക്കിനെ കടത്തിവെട്ടുമോ ലെമണ്‍8 ? യുഎസില്‍ രണ്ടും കല്‍പിച്ച് ബൈറ്റ്ഡാന്‍സ്

  • ഇന്ത്യയില്‍ ലെമണ്‍8 അവതരിപ്പിക്കാനുള്ള സാധ്യത കുറവാണ്.

Update: 2023-04-02 11:01 GMT

ഇന്ത്യയിലടക്കം ടിക്ക് ടോക്കിന് നിരോധനം വന്നിട്ട് മാസമേറെയായി. യുഎസ് ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ ടിക്ക് ടോക്ക് ആപ്പിന് ഭീഷണയുണ്ട്. എന്നിരുന്നാലും തോല്‍ക്കാന്‍ മനസില്ലെന്ന വാശിയിലാണ് മാതൃകമ്പനിയായ ബൈറ്റ്ഡാന്‍സ്. ലെമണ്‍ 8 എന്ന പേരില്‍ പുത്തന്‍ ആപ്പ് അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി.

ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പിള്‍ സ്റ്റോറിലും ഇത് ലഭ്യമാണ്. പാചകവും യാത്രയും ഉള്‍പ്പടെ വിവിഝ വിഷയങ്ങളില്‍ പോസ്റ്റുകള്‍ പങ്കുവെക്കാവുന്ന പ്ലാറ്റ്‌ഫോമാം പിന്‍ന്ററസ്റ്റിനോട് സമാനമാണ്. 2020ല്‍ ജപ്പാനിലാണ് ആദ്യം ആപ്പ് ഇറക്കിയതെങ്കിലും ഇപ്പോള്‍ യുഎസില്‍ അവതരിപ്പിച്ചപ്പോഴാണ് വാര്‍ത്തകളില്‍ ഇടം നേടിയത്.

15 കോടിയിലധികം പേരാണ് ടിക്ക് ടോക്ക് ഉപഭോക്താക്കളായി അമേരിക്കയിലുള്ളത്. ഇതുപോലെ തന്നെ വന്‍ ഉപഭോക്തൃ അടിത്തറ ലെമണ്‍ 8നും ലഭിക്കും എന്ന പ്രതീക്ഷയിലാണ് കമ്പനി.

ചൈനീസ് ബന്ധമുള്ള ആപ്പുകള്‍ ഇന്ത്യയില്‍ നിരോധിച്ച സാഹചര്യത്തില്‍ ലെമണ്‍ 8നും ഇന്ത്യന്‍ വിപണിയില്‍ വിലക്ക് തന്നെയാകും ഉണ്ടാവുക. ഇന്ത്യയില്‍ ഇത് അവതരിപ്പിക്കുമോ എന്നത് സംബന്ധിച്ച് ഇപ്പോഴും വ്യക്തതയില്ല.

Tags:    

Similar News