പുതിയ ഫാസ് ടാഗ് നിയമം പ്രാബല്യത്തില്‍

  • ബ്ലാക്ക് ലിസ്റ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ഇടപാട് നടത്താനാകില്ല
  • ഇരട്ടി ടോള്‍ നിരക്ക് അടക്കമുള്ള പിഴ പുതിയ നിയമത്തില്‍ പറയുന്നു
  • യാത്ര തുടങ്ങുന്നതിന് മുമ്പ് തന്നെ ഫാസ്് ടാഗ് സജീവമാണെന്ന് ഉറപ്പാക്കുക

Update: 2025-02-17 09:42 GMT

രാജ്യത്ത് പുതിയ ഫാസ് ടാഗ് നിയമം പ്രാബല്യത്തില്‍. ബ്ലാക്ക് ലിസ്റ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ഇനി ഇടപാട് നടത്താനാകില്ലെന്നത് പ്രധാന മാറ്റം.

നാഷണല്‍ പേയ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ പുറത്തുവിട്ട പുതിയ ഫാസ് ടാഗ് നിയമങ്ങളാണ് രാജ്യത്ത് നിലവില്‍ വന്നത്. ഇരട്ടി ടോള്‍ നിരക്ക് അടക്കമുള്ള പിഴ സംവിധാനമാണ് പുതിയ നിയമത്തില്‍ പറയുന്നത്. വാഹനങ്ങളിലെ ഫാസ് ടാഗ് ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെങ്കില്‍ ഇടപാട് നടത്താനാകില്ലെന്നതാണ് പ്രധാന മാറ്റം.

ബാലന്‍സ് ഇല്ലാതിരിക്കുക, കെവൈസി പൂര്‍ത്തിയാകാത്ത സാഹചര്യങ്ങള്‍, ചേസിസ് നമ്പറും വാഹനത്തിന്റെ രജിസ്റ്റര്‍ നമ്പറും തമ്മില്‍ വ്യത്യാസമുണ്ടാകുക തുടങ്ങിയ ഘട്ടങ്ങളിലാണ് ഫാസ് ടാഗ് ബ്ലാക്ക് ലിസ്റ്റ് ചെയ്യുക.

ടോള്‍ ബൂത്ത് എത്തുന്നതിന് 60 മിനിറ്റ് മുമ്പ് ഫാസ് ടാഗ് ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെങ്കില്‍ അവസാന നിമിഷം റീച്ചാര്‍ജ് ചെയ്യാന്‍ സാധിക്കില്ല. ഫാസ്റ്റ് ടാഗ് സ്‌കാന്‍ ചെയ്ത് 10 മിനിറ്റിന് ശേഷമാണ് ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെടുന്നതെങ്കിലും ഇടപാട് റദ്ദാക്കപ്പെടും. ടോള്‍പ്ലാസ കടന്ന് 10 മിനിറ്റിന് ശേഷം റീച്ചാര്‍ജ് ചെയ്താല്‍ ഈടാക്കിയ പിഴ ഒഴിവാക്കാവുന്നതാണ്. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിന് യാത്ര തുടങ്ങുന്നതിന് മുമ്പ് തന്നെ ഫാസ് ടാഗ് സജീവമാണെന്ന് ഉറപ്പാക്കണമെന്നും നിയമം വ്യക്തമാക്കുന്നു. 

Tags:    

Similar News