അനുദിനം പുതിയ ഫീച്ചറുകൾ ഉൾകൊള്ളിച്ചു കൊണ്ട് വാട്സാപ്പ് ഉപയോകതാക്കളുടെ ചാറ്റിങ് അനുഭവം മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ് വാട്സാപ്പ്. ഇതിന്റെ ഭാഗമായി വാട്സാപ്പ് കീബോർഡിലും മാറ്റം വരുത്തി ഇമോജിബാർ ഉള്ള കീബോർഡ് അവതരിപ്പിക്കാനുള്ളഒരുക്കത്തിലാണ് വാട്സാപ്പ്.കൂടാതെ ഉപയോക്താക്കൾക്ക് കീബോര്ഡ് മുകളിലേക്ക് സ്ക്രോൾ ചെയ്യാനും സാധിക്കും.
GIF ,സ്റ്റിക്കർ,അവതാർ വിഭാഗങ്ങൾ എളുപ്പത്തിൽ ലഭ്യമാവുന്നതിനുള്ള ടാബുകൾ മുകളിലേക്ക് മാറും. നിലവിൽ ബീറ്റ ഉപയോക്താക്കൾക്ക് ആണ്ആ സേവനം ലഭ്യമാവുക . താമസിയാതെ എല്ലാവര്ക്കും ഈ സൗകര്യം ലഭ്യമാവും.ആൻഡ്രോയിഡ് ഉപയോക്താക്കൾ 2.23.12.19 വേർഷനും ഐഫോൺ ഉപയോക്താക്കൾക്ക് 2.3.12.0.70 വേർഷനും ഡൌൺലോഡ് ചെയ്യാവുന്നതാണ്
ആഗോള തലത്തിൽ സുരക്ഷാ സെന്ററുകൾ
വാട്സാപ്പ് ഉപയോക്താക്കളുടെ സുരക്ഷാ മുൻനിർത്തി ആഗോള തലത്തിൽ സുരക്ഷാ സെന്ററുകളും വാട്സാപ്പ് ലഭ്യമാക്കിയിട്ടുണ്ട്. ഉപയോകതാക്കളുടെ വിലപ്പെട്ട വിവരങ്ങൾ ,സുരക്ഷാ നിർദ്ദേശങ്ങളെ കുറിച്ചുള്ള അറിവ് എന്നിവ കൂടാതെ അനാവശ്യ നമ്പറുകളിൽ നിന്നുള്ള സന്ദേശമോ കോളുകളോ വരുന്നതിൽ നിന്നും സുരക്ഷിതരായിരിക്കാനും ഉപയോക്താക്കളെ സഹായിക്കുന്നു. ഈ സുരക്ഷാ സേവനം ഇംഗ്ലീഷിലും കൂടാതെ ,പഞ്ചാബി തമിഴ് ,തെലുങ്ക് തുടങ്ങി പത്തു ഭാഷകളിലും ലഭ്യമാവും.