പുതിയ ഫീച്ചർ :വാട്സാപ്പ് കമ്മ്യൂണിറ്റി അംഗങ്ങളുടെ ഫോൺ നമ്പർ സ്വകാര്യമാക്കി വെക്കാം
- വാട്സാപ്പ് കമ്മ്യൂണിറ്റി ഫീച്ചറിൽ ഫോൺ നമ്പർ സ്വകാര്യമാക്കി വെക്കാം
- എല്ലാ ആൻഡ്രോയിഡ്, ഐ ഫോൺ ഉപയോക്താക്കൾക്കും ലഭ്യമാകും
- ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുക ലക്‌ഷ്യം
വാട്സാപ്പ് ഉപയോക്താക്കൾക്കായി കമ്മ്യൂണിറ്റി പ്രൈവസി ഫീച്ചർ അവതരിപ്പിക്കുന്നു. ആൻഡ്രോയ്ഡ് ഐഫോൺ ഉപയോക്താക്കൾക്ക് ഈ സൗകര്യം ലഭ്യമാവും. വാട്സാപ്പ് കഴിഞ്ഞ വർഷമാണ് കമ്മ്യൂണിറ്റി ഫീച്ചർ അവതരിപ്പിച്ചത്.
വാട്സാപ്പ് കമ്മ്യൂണിറ്റി ഫീച്ചറിൽ ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനായി ഫോൺ നമ്പർ മറ്റു അംഗങ്ങളിൽ നിന്നും സ്വകാര്യമാക്കി വെക്കാൻ കഴിയും. കമ്മ്യൂണിറ്റി അഡ്മിനും കോണ്ടാക്ടുകൾ സേവ് ചെയ്തവർക്കും മാത്രമേ ഇനി ഫോൺ നമ്പർ കാണാൻ സാധിക്കുള്ളൂ..
ഒരു കമ്മ്യൂണിറ്റിയിൽ ചേരുമ്പോൾ തന്നെ അംഗങ്ങളുടെ പേരുകൾ കാണാനാവില്ല. എന്നാൽ കമ്മ്യൂണിറ്റിയിൽ സന്ദേശങ്ങൾ അയക്കുമ്പോൾ ഫോൺ നമ്പർ മറ്റുള്ളവർക്ക് കാണാൻ കഴിയുമായിരുന്നു. ഈ ഫീച്ചർ വരുന്നതോടെ ഉപയോക്താക്കൾക് സ്വകാര്യത നഷ്ടപ്പെടാതെ ഗ്രൂപ്പുമായി സംവദിക്കാൻ കഴിയും. സന്ദേശം അയക്കുമ്പോൾ ഫോൺ നമ്പർ മറ്റുള്ളവർക്ക് കാണാൻ കഴിയില്ല.
വാട്സാപ്പ് വിൻഡോസ് ഉപയോക്താക്കൾക്കു ടെക്സ്റ്റ് സൈസ് മാറ്റാം
വാട്സാപ്പ് വിൻഡോസ് ഉപയോക്താക്കൾക്കു സൗകര്യപ്രദമായി ടെക്സ്റ്റ് സൈസ് മാറ്റാൻ കഴിയും. ഉപയോഗത്താക്കൾക്ക് വാട്സാപ്പ് സെറ്റിങ്സിൽ 'പേഴ്‌സണലൈസേഷൻ ' മെനുവിൽ ഈ ഫീച്ചർ ഉപയോഗപ്പെടുത്താവുന്നതാണ്. ഇത് കൂടാതെ ഷോർട്കട്ട് ഉപയോഗിച്ചും ടെക്സ്റ്റ് സൈസ് മാറ്റാവുന്നതാണ്.
CTRL+/- ഉപയോഗിച്ച് ടെക്സ്റ്റ് സൈസ് കൂട്ടുകയോ കുറക്കുകയോ ചെയ്യാം. CNTRL+0 എന്ന ഷോർട്കട്ട് വഴി പഴയ ടെക്സ്റ്റ് സൈസിലേക്ക് തിരിച്ചും മാറാവുന്നതാണ്.