നീണ്ട കാത്തിരിപ്പിന് ശേഷം ഐഫോൺ 15 സീരീസ് ഫോണുകൾ ഇന്ന് വില്പന ആരംഭിച്ചു . മുംബൈയിലെയും ഡൽഹിയിലെയും ആപ്പിൾ ഐഫോൺ സ്റ്റോറുകൾക്ക് മുമ്പിൽ പുതിയ സ്മാർട്ഫോൺ സ്വന്തമാക്കാൻ നീണ്ട നിര കാണപ്പെട്ടു. ഐഫോണുകൾ ആദ്യം തന്നെ സ്വന്തമാക്കാനുള്ള ആവേശത്തിലാണ് ഐഫോൺ പ്രേമികൾ. പല ആളുകളും ഒരു ദിവസം മുമ്പേ സ്റ്റോറിന് മുമ്പിൽ കാത്തിരിപ്പു ആരംഭിച്ചിരുന്നു.
ഐഫോൺ 15, ഐഫോൺ 15 പ്ലസ് , ഐഫോൺ 15 പ്രോ , ഐഫോൺ 15 പ്രോ മാക്സ് എന്നീ മോഡലുകളാണ് സെപ്റ്റംബർ 12 ന് വണ്ടർ ലസ്റ്റ് ഇവന്റിൽ ലോഞ്ച് ചെയ്തത്.
ഐ ഫോൺ 15, ഐഫോൺ 15 പ്ലസ് എന്നിവയിൽ യു എസ് ബി - സി ടൈപ്പ് ചാർജിങ് ആദ്യമായി അവതരിപ്പിച്ചു. ഐഫോൺ 15 സെറോസിനിൽ എൽ ഇഡി സൂപ്പർ റെറ്റിന ഡിസ്പ്ലേയും ഉണ്ട്. ഐഫോൺ 14 സീരിസിലെ 12 മെഗാ പിക്സൽ ക്യാമെറയിൽ നിന്ന് വ്യത്യസ്തമായി 48 മെഗാപിക്സൽ ക്യാമറയും12 മെഗാ പിക്സൽ ടെലി ഫോട്ടോയും കാമറയുടെ സവിശേഷത ആണ്.
ഐഫോൺ 15 മോഡൽ 6.1 ഇൻചാർജ് സ്ക്രീൻ ആണെങ്കിൽ ഐഫോൺ 15 പ്ലസ് 6.7 ഇഞ്ച് സ്ക്രീനുമായായാണ് അവതാരം. പിങ്ക്, മഞ്ഞ, പച്ച, നീല എന്നീ നിറങ്ങളിൽ ഫോണുകൾ ലഭ്യമാണ് . വില ഐഫോൺ 15 മോഡൽ 128 ജി ബി ക്കു 79,900 രൂപയും ഐഫോൺ 15 പ്ലസ് നു 89,900 രൂപയും. ഐഫോൺ 15 പ്രോ മാക്സ് ന്റെ വില 1,34,900 രൂപ ആണ് . ബ്ലാക്ക് ടൈറ്റേനിയം, വൈറ്റ് ടൈറ്റേനിയം, ബ്ലൂ ടൈറ്റേനിയം, നാച്വറല്‍ ടൈറ്റേനിയം കളര്‍ ഓപ്ഷനുകളാണ് പ്രോ മോഡലുകള്‍ക്കുണ്ടാവുക. ഐഫോൺ 15 സീരീസ് പ്രോ മോഡലുകൾക്ക് കരുത്ത് പകരുന്നത് A17 പ്രോ ചിപ്പ് ആണ്.