ഭക്ഷണം കഴിക്കാന്‍ മൂഡില്ലേ: മൂഡ് അനുസരിച്ച് ഫുഡ് നിര്‍ദേശിക്കും മൂഡ് ഡിറ്റക്ടര്‍
- ഡല്‍ഹി, ലക്‌നൗ, ഹൈദരാബാദ്, ബെംഗളുരു, ചെന്നൈ തുടങ്ങിയ നഗരങ്ങളിലെ തിരഞ്ഞെടുത്ത റസ്റ്റോറന്റുകളിലാണ് മൂഡ് ഡിറ്റക്ടര്‍ സ്ഥാപിച്ചിരിക്കുന്നത്.
- മൂഡ് ഡിറ്റക്ടറിനു മുന്‍പില്‍ നിന്നതിനു ശേഷം സ്‌ക്രീനിലേക്ക് നോക്കിയാല്‍ കസ്റ്റമറിന്റെ മൂഡിന് അനുസരിച്ചുള്ള ഭക്ഷണം ഉപകരണം നിര്‍ദേശിക്കും
- മൂഡ് ഡിറ്റക്ടര്‍ വെജിറ്റേറിയന്‍, നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണങ്ങളും കസ്റ്റമറിനു വേണ്ടി മൂഡ് നോക്കി നിര്‍ദേശിക്കും
ഒരു വ്യക്തിയുടെ മൂഡ് ക്രിയേറ്റ് ചെയ്യുന്നതില്‍ ഫുഡിനുള്ള പങ്ക് വളരെ വലുതാണ്. പാലുല്‍പ്പന്നങ്ങള്‍ മനുഷ്യനെ ശാന്തമാക്കാന്‍ കഴിവുള്ള ഒരു ഘടകമാണെന്ന് തെളിയിച്ചുള്ളതാണ്. അതു കൊണ്ടാണ് പരീക്ഷയ്ക്ക് മുമ്പ് തൈരും പഞ്ചസാരയും കഴിക്കാന്‍ കുട്ടികളോട് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കാറുള്ളത്. തൈര് മനസ്സിനെ ശാന്തമാക്കുമ്പോള്‍, പഞ്ചസാര സന്തോഷിപ്പിക്കും.
കസ്റ്റമറിന്റെ മൂഡിന് അനുസരിച്ച് ഫുഡ് വിളമ്പുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) സംവിധാനം അവതരിപ്പിച്ചിരിക്കുകയാണ് അമേരിക്കന്‍ മള്‍ട്ടിനാഷണല്‍ റസ്റ്റോറന്റ് ശൃംഖലയായ പിസ്സ ഹട്ട്.
ഡല്‍ഹി, ലക്‌നൗ, ഹൈദരാബാദ്, ബെംഗളുരു, ചെന്നൈ തുടങ്ങിയ നഗരങ്ങളിലെ തിരഞ്ഞെടുത്ത റസ്റ്റോറന്റുകളിലാണ് പിസ്സ ഹട്ട് എഐ മൂഡ് ഡിറ്റക്ടര്‍ സ്ഥാപിച്ചിരിക്കുന്നത്.
റസ്റ്റോറന്റുകളില്‍ സ്ഥാപിച്ചിരിക്കുന്ന മൂഡ് ഡിറ്റക്ടറിനു മുന്‍പില്‍ നിന്നതിനു ശേഷം സ്‌ക്രീനിലേക്ക് നോക്കിയാല്‍ കസ്റ്റമറിന്റെ മൂഡിന് അനുസരിച്ചുള്ള ഭക്ഷണം ഉപകരണം നിര്‍ദേശിക്കും.
കണ്ണിന്റെ ചലനങ്ങള്‍, നെറ്റി ചുളിപ്പ്, മറ്റ് സൂചനകള്‍ എന്നിവയിലൂടെ മുഖഭാവങ്ങള്‍ കണ്ടെത്തിയതിനു ശേഷം കസ്റ്റമറിന്റെ മാനസികാവസ്ഥ അളക്കാന്‍ ഇവ വിശകലനം ചെയ്യുകയും ചെയ്യുന്ന ഒരു സ്റ്റാറ്റിസ്റ്റിക്കല്‍ മോഡല്‍ ഉപകരണമാണ് മൂഡ് ഡിറ്റക്ടര്‍ ഉപയോഗിക്കുന്നത്. മൂഡ് മനസ്സിലാക്കി കഴിയുമ്പോള്‍ ഉപകരണം പിസ്സ ഹട്ടിന്റെ മെനുവിലുള്ള ഭക്ഷണം നിര്‍ദേശിക്കും. ഈ ആശയത്തിന് വലിയ സ്വീകാര്യത ഭാവിയില്‍ ലഭിക്കുമെന്നാണ് കമ്പനി വിശ്വസിക്കുന്നത്.
' യുവര്‍ മൂഡ്, യുവര്‍ പിസ്സ 'എന്ന ക്യാംപെയ്നിലൂടെ, ഉപഭോക്താക്കളുടെ മാനസികാവസ്ഥ മനസ്സിലാക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ പ്രയോജനപ്പെടുത്തുന്ന ആദ്യത്തെ ക്വിക്ക്-സര്‍വീസ് റെസ്റ്റോറന്റ് (ക്യുഎസ്ആര്‍) ബ്രാന്‍ഡായി പിസ്സ ഹട്ട് ഇതിലൂടെ മാറിയിരിക്കുകയാണ്.
പിസ്സ ഹട്ടിന്റെ എഐ അധിഷ്ഠിതമായ മൂഡ് ഡിറ്റക്ടര്‍ വെജിറ്റേറിയന്‍, നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണങ്ങളും കസ്റ്റമറിനു വേണ്ടി മൂഡ് നോക്കി നിര്‍ദേശിക്കും.