അയച്ച സന്ദേശങ്ങൾ തിരുത്താനുള്ള ഫീച്ചറുമായി വാട്സാപ്പ്
കാലിഫോർണിയ: മെറ്റാ അതിന്റെ ഇൻസ്റ്റന്റ് മെസേജിങ് പ്ലാറ്റ് ഫോമായ വാട്ട്സ് ആപ്പിൽ വീണ്ടും പുതിയ ഫീച്ചറുകളും അപ്ഡേറ്റുകളും അവതരിപ്പിക്കുന്നു. ഈ മാസം ആദ്യം, 'ലാസ്റ്റ് സീൻ സ്റ്റാറ്റസ്’ തിരഞ്ഞെടുത്ത കോണ്ടാക്ടുകളിൽ നിന്ന് മറച്ചു വയ്ക്കുന്ന ഫീച്ചറും, തുറക്കാത്ത സന്ദേശങ്ങൾ പരിശോധിക്കുന്നതിനു 'അൺ റീഡ് ഫിൽട്ടറും' അവതരിപ്പിച്ചിരുന്നു. അയച്ച സന്ദേശങ്ങൾ തിരുത്തുന്നതിനുള്ള പുതിയ അപ്പ് ഡേറ്റ് അവതരിപ്പിക്കാനാണ് ഇനി ലക്ഷ്യമിടുന്നതെന്ന് റിപോർട്ടുകൾ സൂചിപ്പിക്കുന്നു. ഇങ്ങനെ തിരുത്തിയ സന്ദേശങ്ങളിൽ വാട്ട്സ് അപ്പ് 'എഡിറ്റഡ്' ടാഗ് ചേർക്കുമെന്നും, അതിനാൽ സ്വീകർത്താവിനു തിരുത്തുന്നത് […]
കാലിഫോർണിയ: മെറ്റാ അതിന്റെ ഇൻസ്റ്റന്റ് മെസേജിങ് പ്ലാറ്റ് ഫോമായ വാട്ട്സ് ആപ്പിൽ വീണ്ടും പുതിയ ഫീച്ചറുകളും അപ്ഡേറ്റുകളും അവതരിപ്പിക്കുന്നു. ഈ മാസം ആദ്യം, 'ലാസ്റ്റ് സീൻ സ്റ്റാറ്റസ്’ തിരഞ്ഞെടുത്ത കോണ്ടാക്ടുകളിൽ നിന്ന് മറച്ചു വയ്ക്കുന്ന ഫീച്ചറും, തുറക്കാത്ത സന്ദേശങ്ങൾ പരിശോധിക്കുന്നതിനു 'അൺ റീഡ് ഫിൽട്ടറും' അവതരിപ്പിച്ചിരുന്നു.
അയച്ച സന്ദേശങ്ങൾ തിരുത്തുന്നതിനുള്ള പുതിയ അപ്പ് ഡേറ്റ് അവതരിപ്പിക്കാനാണ് ഇനി ലക്ഷ്യമിടുന്നതെന്ന് റിപോർട്ടുകൾ സൂചിപ്പിക്കുന്നു. ഇങ്ങനെ തിരുത്തിയ സന്ദേശങ്ങളിൽ വാട്ട്സ് അപ്പ് 'എഡിറ്റഡ്' ടാഗ് ചേർക്കുമെന്നും, അതിനാൽ സ്വീകർത്താവിനു തിരുത്തുന്നത് അറിയുമെന്നും റിപോർട്ടുകൾ സൂചിപ്പിക്കുന്നു. ടെക്സ്റ്റിനു മുകളിൽ ഒരു ചാറ്റ് ബബിൾ ആയി ഇത് ദൃശ്യമാകും. അയച്ച സന്ദേശം തിരുത്തുന്നത് സമയ ബന്ധിതമായിരിക്കുമെന്നും റിപ്പോർട്ട് പറയുന്നു.
ഇത് വാട്ട്സ് ആപ്പിൽ ഉള്ള 'ഡിലീറ്റ് ഫോർ ഓൾ ' എന്ന ഫീച്ചറിന് സമാനമാണ്. ഈ അപ് ഡേറ്റ് വാട്ട്സ് അപ്പ് എന്ന് അവതരിപ്പിക്കും എന്നത് വ്യക്തമാക്കിയിട്ടില്ല. അതെ സമയം വാട്ട്സാപ്പിൽ നിലവിലുള്ള 'വ്യൂ വൺസ് ' എന്ന ഫീച്ചറിൽ അയച്ച സന്ദേശങ്ങളുടെ സ്‌ക്രീൻ ഷോട്ട് എടുക്കുന്നത് തടയുന്നതിനുള്ള ഫീച്ചറും അവതരിപ്പിക്കാൻ ലക്ഷ്യമിടുന്നുണ്ട്.
വാട്ട്സ്ആപ്പ് ബീറ്റ ഇൻഫോയിലെ റിപ്പോർട്ട് അനുസരിച്ചു 2.22.22.3 എന്ന വേർഷനിൽ പുതിയ ഫീച്ചർ ലഭ്യമാകും. എന്നാൽ ഇപ്പോൾ ഇത് ആൻഡ്രോയിഡ് ബീറ്റാ ഉപയോക്താക്കളിൽ മാത്രമേ ലഭ്യമാക്കുള്ളു. വാട്ട്‌സ്ആപ്പ് അതിന്റെ സ്വകാര്യത, സുരക്ഷാ നയങ്ങൾ ശക്തിപ്പെടുത്തുന്നതിനായി പ്രവർത്തിക്കുന്നതിനിടയിലാണ് ഈ ഫീച്ചർ വരുന്നത്.