$75 മില്യണ്‍ സമാഹരിച്ച് മണി വ്യൂ ആപ്പ്
മുംബൈ: ഓണ്‍ലൈന്‍ ക്രെഡിറ്റ് പ്ലാറ്റഫോമായ മണി വ്യൂ, അമേരിക്കന്‍ നിക്ഷേപ സ്ഥാപനമായ ടൈഗര്‍ ഗ്ലോബല്‍, വെഞ്ച്വര്‍ ക്യാപിറ്റല്‍ സ്ഥാപനമായ ആക്സല്‍, വിന്റർ ക്യാപിറ്റൽ, എവിടെന്സ് ഇന്ത്യ, സൗത്ത് പാര്‍ക്ക് കോമണ്‍സ്, ട്രസ്റ്റഡ് ഇന്‍സൈറ്റ്, ഡ്രീം ഇന്‍ക്യുബേറ്റര്‍ എന്നീ സ്ഥാപനങ്ങളിൽ നിന്നും 75 മില്യണ്‍ ഡോളര്‍ സമാഹരിച്ചു. ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മണി വ്യൂ സീരീസ്-ഡി ഫണ്ടിലാണ് ഈ തുക സമാഹരിച്ചത്. നീത് അഗര്‍വാളും സഞ്ജയ് അഗര്‍വാളും ചേര്‍ന്ന് സ്ഥാപിച്ച സ്റ്റാര്‍ട്ടപ്പിന്റെ ഏറ്റവും പുതിയ ഫണ്ടിംഗ് മൂല്യം 625 […]
മുംബൈ: ഓണ്‍ലൈന്‍ ക്രെഡിറ്റ് പ്ലാറ്റഫോമായ മണി വ്യൂ, അമേരിക്കന്‍ നിക്ഷേപ സ്ഥാപനമായ ടൈഗര്‍ ഗ്ലോബല്‍, വെഞ്ച്വര്‍ ക്യാപിറ്റല്‍ സ്ഥാപനമായ ആക്സല്‍, വിന്റർ ക്യാപിറ്റൽ, എവിടെന്സ് ഇന്ത്യ, സൗത്ത് പാര്‍ക്ക് കോമണ്‍സ്, ട്രസ്റ്റഡ് ഇന്‍സൈറ്റ്, ഡ്രീം ഇന്‍ക്യുബേറ്റര്‍ എന്നീ സ്ഥാപനങ്ങളിൽ നിന്നും 75 മില്യണ്‍ ഡോളര്‍ സമാഹരിച്ചു. ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മണി വ്യൂ സീരീസ്-ഡി ഫണ്ടിലാണ് ഈ തുക സമാഹരിച്ചത്.
നീത് അഗര്‍വാളും സഞ്ജയ് അഗര്‍വാളും ചേര്‍ന്ന് സ്ഥാപിച്ച സ്റ്റാര്‍ട്ടപ്പിന്റെ ഏറ്റവും പുതിയ ഫണ്ടിംഗ് മൂല്യം 625 മില്യണ്‍ യുഎസ് ഡോളറാണ്. റെയ്ന്‍ ഗ്രൂപ്പാണ് സ്റ്റാര്‍ട്ടപ്പിന്റെ സാമ്പത്തിക ഉപദേഷ്ടാവ്.
പുതിയ ഫണ്ടിങ് കമ്പനിയുടെ വളര്ച്ചക്കായും, ക്രെഡിറ്റ് ബിസിനസ്സിനും, ടാലന്റ് റിക്രൂട്ടിനും അതിന്റെ വിപുലീകരണത്തിനും അതോടൊപ്പം ഡിജിറ്റല്‍ ബാങ്ക് അക്കൗണ്ടുകള്‍, ഇന്‍ഷുറന്‍സ്, വെല്‍ത്ത് മാനേജ്മെന്റ് സൊല്യൂഷനുകള്‍ തുടങ്ങിയ സേവനങ്ങള്‍ അടങ്ങിയ പോര്‍ട്ട് ഫോളിയോ തയ്യാറാക്കാനും ഉപയോഗിക്കാനാണ് ലക്‌ഷ്യം.
വ്യക്തിഗത വായ്പകള്‍, കാര്‍ഡുകള്‍, ബൈ നൗ പേ ലേറ്റര്‍ വായ്പകള്‍, വ്യക്തിഗത സാമ്പത്തിക മാനേജ്‌മെന്റ് പരിഹാരങ്ങള്‍ എന്നീ വ്യക്തിഗത ക്രെഡിറ്റ് ഉല്‍പ്പന്നങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ഒരു ഓണ്‍ലൈന്‍ ക്രെഡിറ്റ് പ്ലാറ്റ്ഫോമാണ് മണി വ്യൂ.
700 മില്യണ്‍ ഡോളറിന്റെ വാര്‍ഷിക വായ്പാ വിതരണങ്ങള്‍ മറികടന്ന് ഒരു വര്‍ഷത്തിനുള്ളില്‍ 1 ബില്യണ്‍ ഡോളറിലേക്ക് എത്താനുള്ള പാതയിലാണ് കമ്പനി.