പ്രതിമാസം 99 രൂപക്ക് ഗൂഗിള്‍ പ്ലേ പാസ് ഇനി ഇന്ത്യയില്‍

ആന്‍ഡ്രോയിഡ് ഡിവൈസുകള്‍ക്കായി പുറത്തിക്കിയ ഗൂഗിള്‍ പ്ലേ പാസ് ഇന്ത്യയില്‍ സേവനം ആരംഭിച്ചു. മാസം 99 രൂപ, വര്‍ഷം 899 രൂപ എന്ന നിരക്കിലാണ് അവതരിപ്പിച്ചിട്ടുള്ളത്. ഗൂഗിള്‍ പ്ലേ സ്റ്റോറിന്റെ സബ്സ്‌ക്രിപ്ഷന്‍ പ്ലാനായ ഗൂഗള്‍ പ്ലേ പാസ് (Google Play Pass) അമേരിക്കയിലാണ് ആരംഭിച്ചത്. 2019 സെപ്റ്റംബറില്‍ ഇതിന്റെ പ്രവര്‍ത്തനം ആരംഭിച്ചിരുന്നെങ്കിലും ഇന്ത്യയില്‍ എത്താന്‍ ഏകദേശം രണ്ട് വര്‍ഷത്തിലേറെ സമയമെടുത്തു. ഈ സേവനത്തിലൂടെ വിവിധ തരത്തിലുള്ള ആപ്പുകളുടേയും ഗെയിമുകളുടേയും ആക്സസാണ് കമ്പനി നല്‍കുന്നത്. പരസ്യം ഒഴിച്ചു നിര്‍ത്തിയുള്ള പ്രീമിയം […]

Update: 2022-03-04 08:28 GMT

ആന്‍ഡ്രോയിഡ് ഡിവൈസുകള്‍ക്കായി പുറത്തിക്കിയ ഗൂഗിള്‍ പ്ലേ പാസ് ഇന്ത്യയില്‍ സേവനം ആരംഭിച്ചു. മാസം 99 രൂപ, വര്‍ഷം 899 രൂപ എന്ന നിരക്കിലാണ് അവതരിപ്പിച്ചിട്ടുള്ളത്.

ഗൂഗിള്‍ പ്ലേ സ്റ്റോറിന്റെ സബ്സ്‌ക്രിപ്ഷന്‍ പ്ലാനായ ഗൂഗള്‍ പ്ലേ പാസ് (Google Play Pass) അമേരിക്കയിലാണ് ആരംഭിച്ചത്. 2019 സെപ്റ്റംബറില്‍ ഇതിന്റെ പ്രവര്‍ത്തനം ആരംഭിച്ചിരുന്നെങ്കിലും ഇന്ത്യയില്‍ എത്താന്‍ ഏകദേശം രണ്ട് വര്‍ഷത്തിലേറെ സമയമെടുത്തു.

ഈ സേവനത്തിലൂടെ വിവിധ തരത്തിലുള്ള ആപ്പുകളുടേയും ഗെയിമുകളുടേയും ആക്സസാണ് കമ്പനി നല്‍കുന്നത്. പരസ്യം ഒഴിച്ചു നിര്‍ത്തിയുള്ള പ്രീമിയം ഫീച്ചറിലേക്ക് ആക്സസ് നല്‍കുന്നതോടൊപ്പം 1000-ല്‍ അധികം വരുന്ന ആപ്പുകളും ഗെയിമുകളും ഇവിടെ നിന്നും ലഭിക്കും.

പുതിയ ആപ്ലിക്കേഷന്‍ ഈ ആഴ്ച മുതല്‍ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്ഫോണ്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുമെന്നാണ് ഗൂഗിള്‍ പ്ലേ അറിയിച്ചത്. നിലവില്‍ ഗൂഗിള്‍ പ്ലേ പാസ് സേവനം 90 രാജ്യങ്ങളില്‍ ലഭ്യമാണ്. ജര്‍മ്മനി, ഓസ്‌ട്രേലിയ, കാനഡ എന്നിവയുള്‍പ്പെടെ മറ്റ് പാശ്ചാത്യ രാജ്യങ്ങളില്‍ 2020 മുതല്‍ ഈ സേവനം ആരംഭിച്ചിരുന്നു.

ഇന്ത്യയടക്കമുള്ള 59 രാജ്യങ്ങളിലെ ഡെവലപ്പര്‍മാരില്‍ നിന്നുമാണ് ആപ്പുകളും ഗെയിമുകളും പ്ലേ പാസ്സില്‍ (Play Pass ) ഉള്‍പ്പെടുത്തിയിരിക്കുന്നത്.

41 കാറ്റഗറികളിലായാണ് ഇത് ക്രമീകരിച്ചിട്ടുള്ളത്. എല്ലാ ഇന്ത്യന്‍ ആപ്പ്-ഗെയിമിങ് ഡെവലപ്പര്‍മാര്‍ക്കുമായി ആഗോള ഉപഭോക്തൃ അടിത്തറ വികസിപ്പിക്കാനും അതുവഴി പുതിയ വരുമാനം തുറക്കാനും സാധിക്കുമെന്നാണ് ഗൂഗിള്‍ പറയുന്നത്.

അതുപോലെതന്നെ എല്ലാ മാസവും പുതിയ ഗെയിമുകളും ആപ്പുകളും കൂട്ടിച്ചേര്‍ക്കും. ഇതിന് വേണ്ടി ആഗോളതലത്തിലും പ്രാദേശികതലത്തിലുമുള്ള എല്ലാ ഡെവലപ്പര്‍മാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ഗൂഗിള്‍ അറിയിച്ചു.

പ്ലേ പാസ്സിനുള്ളില്‍ സ്‌പോര്‍ട്‌സ്, പസില്‍, ആക്ഷന്‍ എന്നീ തലക്കെട്ടുകളും അവയ്ക്കുള്ളില്‍ ജംഗിള്‍ അഡ്വഞ്ചേഴ്സ്, വേള്‍ഡ് ക്രിക്ക്റ്റ് ബാറ്റില്‍ 2 എന്നീ ഗെയിമുകള്‍ ഉള്‍പ്പെടും. അതോടൊപ്പം സഹായകരമായ ആപ്പുകളായ അട്ടര്‍ (utter), യൂണിറ്റ് കണ്‍വേര്‍ട്ടര്‍ (unit converter), ഓഡിയോ ലാബ് (audio lab), ഫോട്ടോ സ്റ്റുഡിയോ പ്രോ (photo studio pro) എന്നിവയും ഉള്‍പ്പെടുത്തും.

ഉപയോക്താക്കള്‍ക്ക് ഒരു മാസത്തെ ട്രയലായി ഉപയോഗിച്ച് തുടങ്ങാം. അതോടൊപ്പം Play Pass സബ്‌സ്‌ക്രിപ്ഷന്‍ മറ്റ് അഞ്ച് പേരുമായി പങ്കുവയ്ക്കാനും സാധിക്കും.
ഇക്കാലയളവില്‍ Play Pass ഫീച്ചര്‍ രാജ്യത്തുടനീളം വ്യാപിപ്പിക്കുമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Tags:    

Similar News