ജാര്‍ ഫിന്‍ടെക് സീരീസ് എ റൗണ്ടിൽ $32 മില്യണ്‍ സമാഹരിച്ചു
ഡൽഹി: ടൈഗര്‍ ഗ്ലോബലിന്റെ നേതൃത്വത്തില്‍ നടത്തിയ സീരീസ് എ റൗണ്ട് ഫണ്ടിംഗില്‍ ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പ് സ്ഥാപനമായ ജാര്‍ 32 മില്യണ്‍ ഡോളര്‍ (ഏകദേശം 240 കോടി രൂപ) സമാഹരിച്ചു. കഴിഞ്ഞ ആഗസ്റ്റിൽ നടന്ന $4.5 മില്യൺ സീഡ് ഫണ്ടിങ്ങിന്റെ തുടർച്ചയായാണ് ഈ എ സീരീസ് നടന്നത്. റോക്കറ്റ്ഷിപ്പ് വി സി, തേര്‍ഡ് പ്രൈം, സ്റ്റോങ്ക്സ്, ഫോഴ്സ് വെഞ്ചേഴ്സ്, ആര്‍ക്കാം വെഞ്ചേഴ്സ്, ഡബ്ല്യു ഇ എച്ച് തുടങ്ങിയ നിക്ഷേപകര്‍ പുതിയ റൗണ്ടില്‍ പങ്കെടുത്തു. ക്ലാര്‍ന സ്ഥാപകന്‍ വിക്ടര്‍ ജേക്കബ്‌സണ്‍
ഡൽഹി: ടൈഗര്‍ ഗ്ലോബലിന്റെ നേതൃത്വത്തില്‍ നടത്തിയ സീരീസ് എ റൗണ്ട് ഫണ്ടിംഗില്‍ ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പ് സ്ഥാപനമായ ജാര്‍ 32 മില്യണ്‍ ഡോളര്‍ (ഏകദേശം 240 കോടി രൂപ) സമാഹരിച്ചു.
കഴിഞ്ഞ ആഗസ്റ്റിൽ നടന്ന $4.5 മില്യൺ സീഡ് ഫണ്ടിങ്ങിന്റെ തുടർച്ചയായാണ് ഈ എ സീരീസ് നടന്നത്.
റോക്കറ്റ്ഷിപ്പ് വി സി, തേര്‍ഡ് പ്രൈം, സ്റ്റോങ്ക്സ്, ഫോഴ്സ് വെഞ്ചേഴ്സ്, ആര്‍ക്കാം വെഞ്ചേഴ്സ്, ഡബ്ല്യു ഇ എച്ച് തുടങ്ങിയ നിക്ഷേപകര്‍ പുതിയ റൗണ്ടില്‍ പങ്കെടുത്തു.
ക്ലാര്‍ന സ്ഥാപകന്‍ വിക്ടര്‍ ജേക്കബ്‌സണ്‍, അലി ക്യാപിറ്റലിലെ സുലൈമാന്‍ അലി, സില മണി സ്ഥാപകന്‍ ഷമീര്‍ കാര്‍ക്കല്‍, കാനന്‍ പാര്‍ട്‌നേഴ്‌സിന്റെ ബൈറോണ്‍ ലിംഗ്, ലെഡ്ജര്‍ പ്രൈമിന്റെ ജോയല്‍ ജോണ്‍, ഇറ്റാലിക് സ്ഥാപകന്‍ ജെറമി കായ് ഉള്‍പ്പെടെയുള്ള എയ്ഞ്ചല്‍ ഇന്‍വെസ്‌റ്റേഴ്‌സും ഇതില്‍ പങ്കാളികളായി.
ഉപഭോക്താക്കളുടെ സമ്പാദ്യവും നിക്ഷേപ ശീലങ്ങളും കെട്ടിപ്പടുക്കുന്നതിലാണ് ജാർ ഫിന്‍ടെക് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ഉപഭോക്താവ് നടത്തുന്ന ഓരോ ഇടപാടിലും ജാര്‍ ആപ്പ് ഒരു ചെറിയ തുക സൂക്ഷിക്കുകയും അത് ഡിജിറ്റല്‍ ഗോള്‍ഡില്‍ നിക്ഷേപിക്കുകയും ചെയ്യുന്നു.
2021 ജൂണില്‍ ആരംഭിച്ച ആപ്പ് ഓരോ മിനിറ്റിലും 100 മില്യണിലധികം ഇടപാടുകള്‍ ഇന്ത്യയില്‍ നടത്തുന്നതായി അവകാശപ്പെടുന്നു.