നിർമ്മിത ബുദ്ധിയിലെ നിക്ഷേപം ലാഭകരമാവുന്നു: കമ്പനികൾ
ലണ്ടൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ലോകത്തെ ഏറ്റവും വലിയ പ്രൊഫഷണൽ സർവീസ് ശൃംഖലയായ ഡെലോയ്റ്റ് നടത്തിയ സർവ്വേ പ്രകാരം, മൂന്നിൽ രണ്ട് ഭാഗം കമ്പനികളും നിർമ്മിത ബുദ്ധിക്ക് വേണ്ടി മുടക്കിയ മുതൽ രണ്ട് കൊല്ലത്തിനുള്ളിൽ തിരിച്ചു പിടിക്കാൻ സാധിച്ചു എന്ന് അഭിപ്രായപ്പെട്ടു. 2021 ഏപ്രിൽ - ജൂലൈ മാസങ്ങൾക്കിടയിൽ മുന്നൂറോളം ഇന്ത്യൻ കമ്പനികളിലെ സീനിയർ എക്സിക്യൂട്ടീവുകളുമായി സംസാരിച്ച് അവരുടെ സ്ഥാപനങ്ങളിൽ നിർമ്മിത ബുദ്ധിയുടെ ഉപയോഗത്തെ വിലയിരുത്തി.
ലണ്ടൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ലോകത്തെ ഏറ്റവും വലിയ പ്രൊഫഷണൽ സർവീസ് ശൃംഖലയായ ഡെലോയ്റ്റ് നടത്തിയ സർവ്വേ പ്രകാരം, മൂന്നിൽ രണ്ട് ഭാഗം കമ്പനികളും നിർമ്മിത ബുദ്ധിക്ക് വേണ്ടി മുടക്കിയ മുതൽ രണ്ട് കൊല്ലത്തിനുള്ളിൽ തിരിച്ചു പിടിക്കാൻ സാധിച്ചു എന്ന് അഭിപ്രായപ്പെട്ടു.
2021 ഏപ്രിൽ - ജൂലൈ മാസങ്ങൾക്കിടയിൽ മുന്നൂറോളം ഇന്ത്യൻ കമ്പനികളിലെ സീനിയർ എക്സിക്യൂട്ടീവുകളുമായി സംസാരിച്ച് അവരുടെ സ്ഥാപനങ്ങളിൽ നിർമ്മിത ബുദ്ധിയുടെ ഉപയോഗത്തെ വിലയിരുത്തി. നിർമ്മിത ബുദ്ധി മേഖലയിലെ പ്രമുഖരും, ഗ്ലോബൽ കേപ്പബിലിറ്റി സെന്ററുകളും (GCC) അവരുടെ വ്യാപാര വളർച്ചക്ക് നിർമ്മിത ബുദ്ധിയുടെ സാദ്ധ്യതകൾ ഏതൊക്കെ രീതിയിലാണ് ഉപയോഗിക്കുന്നത് എന്നത് സർവ്വേയിലെ പ്രത്യേക വിഷയമായിരുന്നു.
സർവ്വേ നടത്തിയതിൽ മൂന്നിൽ രണ്ട് കമ്പനികളും നിർമ്മിത ബുദ്ധിക്ക് വേണ്ടി നടത്തിയ നിക്ഷേപം രണ്ടു കൊല്ലം കൊണ്ടോ പ്രതീക്ഷിച്ച സമയത്തിന്ന് മുമ്പോ തിരിച്ചു ലഭിച്ചു എന്നാണ് പറഞ്ഞത്.
ഡെലോയ്റ്റ് - നാസ്കോം സംയുക്ത പഠന പ്രകാരം നിലവിൽ 1.3 ദശലക്ഷം ആളുകൾ ജോലി ചെയുന്ന 1,300 ഗ്ലോബൽ കേപ്പബിലിറ്റി സെന്ററുകൾ (GCC) ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ട്. 2020 ൽ മാത്രം ഇവ 3,380 കോടി രൂപ വരുമാനം നേടി.ഇന്ത്യയിലെ നിർമ്മിത ബുദ്ധിയിലെ നിക്ഷേപങ്ങൾ കൂടുതൽ ലാഭകരമാവുന്നുണ്ട് എന്നും നിർമ്മിത ബുദ്ധി മേഖലയിലെ പ്രവർത്തനത്തിന് കൂടുതൽ മികച്ച ഒരു ആവാസവ്യവസ്ഥ രൂപപ്പെടുത്തേണ്ടതുണ്ട് എന്നും ഡെലോയ്റ്റ് ഇന്ത്യ പാർട്ടണർ പ്രശാന്ത് കദ്ദി അഭിപ്രായപ്പെട്ടു.