ഫ്‌ളിപ്കാര്‍ട്ടില്‍ മാസം 1 ലക്ഷം രൂപയുടെ ഇന്റേണ്‍ഷിപ്പ്! ഇപ്പോള്‍ അപേക്ഷിക്കാം
- എഞ്ചിനീയറിംഗ് കോഴ്സിന് പഠിക്കുന്നവർക്ക് അപേക്ഷിക്കാം
- അപേക്ഷിക്കാനുള്ള അവസാനതീയതി ജൂലൈ 12
- ഏറ്റവും കൂടുതൽ സ്റ്റൈപ്പന്റ് വാഗ്ദാനം ചെയ്യുന്ന ഇന്റേൺഷിപ്
ഇ-കൊമേഴ്‌സ് മേഖലയിലെ നിന്നുള്ള യഥാർത്ഥ പ്രശ്‌നങ്ങൾ കണ്ടെത്തി പരിഹരിക്കാനും സാങ്കേതിക പരിജ്ഞാനവും വൈദഗ്ധ്യവും പ്രയോഗിക്കാനും ഫ്ലിപ്കാർട്ടിന്റെ എഞ്ചിനീയറിംഗ് ക്യാമ്പസ് ചലഞ്ചിലൂടെ അവസരമൊരുങ്ങുന്നു. ഫ്ളിപ് കാർട്ടിൽ മുഴുവൻ സമയ ജോലിയുൾപ്പെടെയുള്ള അനേകം അവസരങ്ങൾ ഇതുവഴി ലഭിക്കും
ആർക്കൊക്കെ പങ്കെടുക്കാം .
ഇന്ത്യയിലുടനീളം ബിടെക്, ബിഇ, എം.ടെക്, എം.എസ് അല്ലെങ്കില്‍ ഏതെങ്കിലും എഞ്ചിനിയറിംഗ് കോഴ്‌സിന് പഠിക്കുന്നവര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം.
മത്സരം നടക്കുന്നതെങ്ങനെ
സോഫ്റ്റ്‌വെയര്‍ ഡെവലപ്‌മെന്റ് ട്രാക്ക്, ഇന്‍ഫോമേഷന്‍ സെക്യൂരിറ്റി ട്രാക്ക്, റോബോട്ടിക്‌സ് ട്രാക്ക്, ഹെല്‍ത്ത് പ്ലസ് ട്രാക്ക് എന്നിങ്ങനെ നാല് കാറ്റഗറിയിലായാണ് മത്സരം. പങ്കെടുക്കുന്നവരില്‍ നിന്ന് വിവിധ എലിമിനേഷന്‍ റൗണ്ടുകള്‍ക്കൊടുവില്‍ ഓരോ കാറ്റഗറിയിലെയും വിജയികളെ തെരഞ്ഞെടുക്കും. ദേശീയതലത്തിലുള്ള വിജയികള്‍ക്ക് 9 ലക്ഷം രൂപ വരെയുള്ള സമ്മാനം നേടാനാവും.
വിജയികൾക്ക് ആകർഷക അവസരങ്ങൾ
ഏതൊരു ടെക്കിയെയും മോഹിപ്പിക്കുന്ന പാക്കേജിന്റെ ഭാഗമാകാന്‍ ഇപ്പോൾ അവസരം ലഭിക്കും. ഫ്ളിപ് കാർഡ് ഗ്രിഡ് 5.0 ഹാക്കത്തോണ്‍ പ്രോഗ്രാമില്‍ പങ്കെടുക്കുന്നവരെയാണ് ഈ അവസരം കാത്തിരിക്കുന്നത്. 2023 ല്‍ ഏറ്റവും കൂടുതല്‍ സ്റ്റൈപ്പന്റ് വാഗ്ദാനം ചെയ്യുന്ന ഇന്റേണ്‍ഷിപ്പുകളിലൊന്നാണിത്.
പ്രതിമാസം ഒരു ലക്ഷം രൂപ കിട്ടുന്ന ഇന്റേണ്‍ഷിപ്പ്, കൂടാതെ വര്‍ഷം 32 ലക്ഷം പാക്കേജ് വാഗ്ദാനം ചെയ്യുന്ന ജോലി ഫ്ലിപ്കാർട്ടിൽ സ്വന്തമാക്കാം. ഫ്ലിപ്കാർട് പോലൊരു കമ്പനിക്കൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരവും ലഭിക്കുന്നു ഗ്രിഡില്‍ പങ്കെടുത്ത് വിജയിക്കുന്നവര്‍ക്ക് മികച്ച സ്റ്റൈപ്പന്റോടെയുള്ള ഇന്റേണ്‍ഷിപ്പ് കൂടാതെ, അനവധി സമ്മാനങ്ങളും കാത്തിരിപ്പുണ്ട്. കൂടാതെ ഗ്രിഡ് ക്വിസില്‍ പങ്കെടുക്കുന്നവര്‍ക്കെല്ലാം സര്‍ട്ടിഫിക്കറ്റും ലഭിക്കും. അപേക്ഷിക്കേണ്ട അവസാന തിയ്യതി ജൂലൈ 12 ആണ്.