10 ലക്ഷം യൂസര്‍മാരെ സ്വന്തമാക്കി ഇന്ത്യയുടെ സ്വന്തം ബ്രൗസര്‍ ' വീര '

  • ഒരു ഡെസ്‌ക് ടോപ്പ് ബ്രൗസറിനുള്ളതു പോലെ തന്നെ എല്ലാ ഫീച്ചറുകളുമുള്ള മൊബൈല്‍ ബ്രൗസറാണ് വീര
  • 2023 സെപ്റ്റംബറിലാണു വീര ബീറ്റ പതിപ്പ് അവതരിപ്പിച്ചത്
  • വെറും 2 മാസം കൊണ്ടാണ് വീര 1 ലക്ഷം യൂസര്‍മാരില്‍ നിന്നും 10 ലക്ഷം യൂസര്‍മാരിലേക്കെത്തിയത്

Update: 2024-04-20 11:43 GMT

ഇന്ത്യയുടെ സ്വന്തം മൊബൈല്‍ ഇന്റര്‍നെറ്റ് ബ്രൗസറായ വീര ഒരു സുപ്രധാന നാഴികക്കല്ല് പിന്നിട്ടു. ആദ്യമായി 10 ലക്ഷം യൂസര്‍മാരെ നേടിയിരിക്കുകയാണു വീര.

2023 സെപ്റ്റംബറിലാണു ബീറ്റ പതിപ്പ് അവതരിപ്പിച്ചത്. പിന്നീടുള്ള മാസങ്ങളില്‍ ഒന്നിലധികം ഫീച്ചറുകള്‍ വീര ബ്രൗസര്‍ അവതരിപ്പിച്ചു.

ക്രിക്കറ്റ് ആഡ (cricket adda) , വീര ഗെയിംസ്, പ്രൈവസി ഫീച്ചേഴ്‌സ്, ആഡ് ബ്ലോക്ക്, ക്രിക്കറ്റ് വിഡ്ജറ്റ് എന്നിവയായിരുന്നു ഫീച്ചറുകള്‍.

ഈ വര്‍ഷം ഫെബ്രുവരിയില്‍ ഏറ്റവും പുതിയ ഫീച്ചറും ലോഞ്ച് ചെയ്തു. പുതിയ ഫീച്ചര്‍ അവതരിപ്പിച്ചതിനു ശേഷം വെറും 2 മാസത്തിനുള്ളില്‍ 1 ലക്ഷം യൂസര്‍മാരില്‍ നിന്നും 10 ലക്ഷം യൂസര്‍മാരിലേക്ക് വീര വളര്‍ന്നു.

ഒരു ഡെസ്‌ക് ടോപ്പ് ബ്രൗസറിനുള്ളതു പോലെ തന്നെ എല്ലാ ഫീച്ചറുകളുമുള്ള മൊബൈല്‍ ബ്രൗസറാണ് വീര.

100 കോടിയിലധികം സ്മാര്‍ട്ട്‌ഫോണ്‍ യൂസര്‍മാര്‍ക്ക് വേഗതയേറിയതും സുരക്ഷിതവും സ്വകാര്യത ഉറപ്പാക്കുന്നതുമായ ഇന്റര്‍നെറ്റ് അനുഭവം നല്‍കാനാണ് വീര ലക്ഷ്യമിടുന്നത്.

Tags:    

Similar News