കാത്തിരിപ്പിന് വിരാമം; സാംസങ് ​ഗാലക്സി എസ് 24 സീരീസ് രാത്രി 11:30-ന് ലോഞ്ച്

  • കാലിഫോർണിയയിലെ സാൻ ജോസിൽ വെച്ച് "സാംസങ് ഗാലക്‌സി അൺപാക്ക്ഡ് ഇവന്റ്"
  • സാംസങ് ഗാലക്‌സി അൺപാക്ക്ഡ് ഇവന്റ്" സോഷ്യൽ മീഡിയയിൽ ലൈവ് സ്ട്രീം ചെയ്യും
  • മുൻഗാമി S 23 സ്മാർട്ട്‌ഫോണുകളെക്കാൾ ശക്തമായ അപ്‌ഗ്രേഡുകളുമായാണ് വരുന്നത്

Update: 2024-01-17 10:58 GMT

കാത്തിരിപ്പിന് വിരാമം ഇട്ട് കൊണ്ട് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സാംസങ് ഗാലക്സി എസ് 24 അ‌ൾട്ര ഉൾപ്പെടുന്ന ഗാലക്സി എസ് 24 സീരീസ് ആഗോള തലത്തിൽ ഇന്ന് ഇന്ത്യൻ സമയം അനുസരിച്ച് 2024 ജനുവരി 17-ന് രാത്രി 11:30-ന് ലോഞ്ച് ചെയ്യും.

സാംസങ് അതിന്റെ ഏറ്റവും ശക്തമായ സ്മാർട്ട്‌ഫോണുകളുടെ പരമ്പര എന്ന്‌ അവകാശപ്പെടുന്ന എസ് 24 സീരീസ് കാലിഫോർണിയയിലെ സാൻ ജോസിൽ വെച്ച് നടക്കുന്ന "സാംസങ് ഗാലക്‌സി അൺപാക്ക്ഡ് ഇവന്റ്"ൽ അവതരിപ്പിക്കും. കമ്പനിയുടെ ഔദ്യോ​ഗിക വെബ്സൈറ്റ് വഴിയും, യൂട്യൂബ് ചാനലിലും, ഫേസ്‌ബുക്ക്, X പോലുള്ള മറ്റ് പ്രധാന പ്ലാറ്റ്‌ഫോമുകളിലും പരിപാടിയുടെ തത്സമയ സ്ട്രീം കാണിക്കും.

ഗാലക്‌സി എസ് 24 അൾട്രാ, ഗാലക്‌സി എസ് 24 പ്ലസ്, ഗാലക്‌സി എസ് 24 എന്നിവയുൾപ്പെടെ മൂന്ന് ഫോണുകൾ സാംസങ് അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ സാംസങ് സ്മാർട്ട്‌ഫോണുകൾ എ ഐ സവിശേഷതകളൾ ഉൾപ്പെടുന്നതും അതിന്റെ മുൻഗാമി S 23 സ്മാർട്ട്‌ഫോണുകളെക്കാൾ ശക്തമായ അപ്‌ഗ്രേഡുകളുമായാണ് വരുന്നത് എന്നാണ് സൂചിപ്പിക്കുന്നത്. 

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് (എഐ) പ്രത്യേക ഊന്നൽ നൽകിക്കൊണ്ട് സാംസങ് ഗാലക്‌സി എസ് 24-ന്റെ ചില മികച്ച സവിശേഷതകളെ കുറിച്ച് സൂചന നൽകിയിട്ടുണ്ട്. "സമഗ്ര മൊബൈൽ എ ഐ അനുഭവം" എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗാലക്സി എ ഐ സാംസങ് വികസിപ്പിച്ചെടുത്ത ഉപകരണ എ ഐ യെ ക്ലൗഡ് അധിഷ്ഠിത എ ഐ യുമായി സംയോജിപ്പിക്കുന്നു. ഫോണിന്റെ നേറ്റീവ് കോൾ ഫീച്ചറുമായി സംയോജിപ്പിച്ച എ ഐ ലൈവ് ട്രാൻസ്ലേറ്റ് കോൾ ആണ് ശ്രദ്ധേയമായ സവിശേഷതകളിലൊന്ന്. ഗാലക്സി എ സ് 24-ൽ എ ഐ ലൈവ് ട്രാൻസ്ലേറ്റ് കോൾ ഉപയോഗിക്കുമ്പോൾ, സംസാരിക്കുന്ന ഓഡിയോ ടെക്‌സ്‌റ്റ് വിവർത്തനങ്ങൾ തത്സമയം ദൃശ്യമാകും. 

വിപ്ലവകരമായ മാറ്റങ്ങളോടെ കഴിഞ്ഞ വർഷം പുറത്തിറാക്കിയ സാംസങ് എസ് 23 അൾട്ര മികച്ച സൂമിങ് കപ്പാസിറ്റി, ഐഫോൺ 14 പ്രോയുടെ 3x ക്യാമറയിൽ നിന്നുള്ള ഡിജിറ്റൽ അപ്‌സ്‌കേലിംഗിനെക്കാൾ മികച്ച ഷോട്ട് നിർമ്മിക്കുന്ന നേറ്റീവ് 10x ടെലിഫോട്ടോ ക്യാമറ എന്നീ സവിശേഷതകളോടെ അതിശയിപ്പിക്കുന്ന പ്രകടനം കാഴ്ച്ച വെച്ചിരുന്നു. വിപണിയിൽ ആപ്പിൾ ഐഫോണുകൾക്ക് ഒപ്പം വരെ വരെ മത്സരിക്കാൻ എസ് 23 അൾട്രയ്ക്ക് സാധിച്ചു. അതിനാൽ തന്നെ പുതിയ ഗാലക്സി എസ് 24 ഫോണിന്റെ ഫീച്ചറുകളെ കുറിച്ചുള്ള വലിയ ആകാംഷകളും, ചർച്ചകളും നിലനിൽക്കുകയായിരുന്നു. എസ് 24 അൾട്രയിൽ വലിയ പ്രതീക്ഷകൾ നൽകി കൊണ്ട് പുതിയ ഫോണിനായി കാത്തിരുന്ന ടെക് പ്രേമികൾക്ക് ഇത് തികച്ചും സന്തോഷ വാർത്തയാകുന്നു.   

എസ് 24 പ്ലസിന്റെ അടിസ്ഥാന വേരിയന്റിന് ഇന്ത്യയിലെ വില 1,04,999 രൂപയ്ക്കും 1,05,999 രൂപയ്ക്കും ഇടയിലും, എസ് 24 അൾട്രയ്ക്ക് ആകട്ടെ വില 1,34,999 രൂപയ്ക്കും 1,35,999 രൂപയ്ക്കും ഇടയിൽ വരാനാണ് സാധ്യത എന്നാണു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Tags:    

Similar News