പുതിയ വണ്‍പ്ലസ് 13 ചൈനയില്‍ ലോഞ്ച് ചെയ്തു
- സ്‌നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ചിപ്‌സെറ്റുള്ളതാണ് പുതിയ വണ്‍ പ്ലസ്
- വണ്‍പ്ലസ് 13 വെള്ളത്തിനടിയിലെ ഷൂട്ടുകള്‍ക്കും മറ്റും ഉപയോഗിക്കാവുന്നതാണ്
സ്‌നാപ്ഡ്രാഗണ്‍ 8 എലൈറ്റുള്ള വണ്‍ പ്ലസ് 13 ചൈനയില്‍ ലോഞ്ച് ചെയ്തു. അടുത്ത വര്‍ഷം ജനുവരിയില്‍ ഇന്ത്യയില്‍ അവതരിപ്പിക്കാനാണ് പദ്ധതി.
പുതുതായി പുറത്തിറക്കിയ സ്‌നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ചിപ്‌സെറ്റ്, ട്രിപ്പിള്‍ 50 എംപി ക്യാമറ, വലിയ ബാറ്ററി എന്നിവയാണ് വണ്‍പ്ലസ് 13-ന്റെ സവിശേഷത.
പഴയ മോഡലുകളില്‍ നിന്ന് വ്യത്യസ്തമായി, വണ്‍പ്ലസ് 13-ന് 6.82 ഇഞ്ച് ഡിസ്‌പ്ലേയാണ് ഉള്ളത്. 2കെ റെസല്യൂഷനും ഡോള്‍ബി വിഷന്‍ പിന്തുണയുള്ള സ്‌ക്രീന്‍ മറ്റൊരു സവിശേഷതയാണ്. വണ്‍പ്ലസ് 13 പൊടി, വെള്ളം എന്നിവയില്‍ നിന്ന് ഫോണിനെ സംരക്ഷിക്കുന്നു, ഇത് ഉപയോക്താക്കളെ വെള്ളത്തിനടിയിലെ ഷൂട്ടുകള്‍ക്കും മറ്റും സഹായിക്കുന്നു.
വണ്‍ പ്ലസ് 13ന്റെ ചൈനീസ് വേരിയന്റ് ആന്‍ഡ്രോയിഡ് 15-നെ അടിസ്ഥാനമാക്കിയുള്ള കളര്‍ ഒഎസ് 5ലാണ് പ്രവര്‍ത്തിക്കുന്നത്, എന്നാല്‍ ഇന്ത്യയില്‍ ഓക്‌സിജന്‍ ഒഎസ് 15ല്‍ ഫോണ്‍ വരുമെന്നാണ് പ്രതീക്ഷ.
ഫോണ്‍ വൈറ്റ്, ബ്ലൂ നിറങ്ങളില്‍ ലഭ്യമാണ്. വണ്‍ പ്ലസ് 13 ന്റെ അടിസ്ഥാന വേരിയന്റിന് 53,111 രൂപയും, വണ്‍ ടിബി സ്റ്റോറേജ് പതിപ്പിന് 70,819 രൂപയുമാണ് വില.