സീൽ പൊട്ടിക്കാത്ത പഴയ ഐ ഫോണുണ്ടെങ്കിൽ കോളടിക്കും: ലേലത്തിൽ 1.3 കോടി രൂപ!
- ഏകദേശം 1,28,80,00 രൂപക്ക് ലേലത്തിൽ വില്പന നടത്തി
- ഫെബ്രുവരിയിൽനടന്ന ഏകദേശം 50 ലക്ഷം രൂപക്ക് നടന്ന റെക്കോർഡ് ബ്രേക്കിങ് ലേല വില്പനക്കു ശേഷം
- എൽസിജി വഴി ലേല നടപടികൾ പൂർത്തിയാക്കിയത്
പുതിയ സീരീസ് ഐ ഫോണുകൾ വിപണിയിൽ എത്തുന്നത്തിനു മുമ്പേ തന്നെ വാർത്തയാവാറുണ്ട്. സാധാരണക്കാരനെ സംബന്ധിച്ച് താങ്ങാൻ ആവുന്നതല്ലെങ്കിലും ആളുകൾ കൗതുകത്തോടെ ആണ് ഈ വാർത്തകൾ ആസ്വദിക്കാറുള്ളത്. എന്നാൽ ആദ്യകാല ഫോണുകൾക്ക് ആളുകൾ കൊടുക്കുന്ന വില കേട്ടാൽ അന്ധാളിച്ചു പോവും
ലേലത്തിൽ വില്പനക്ക് വെക്കുന്ന ആദ്യകാല ഒറിജിനൽ ഐഫോണുകളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധന ഉണ്ടായിട്ടുണ്ട്. എന്നാൽ മുമ്പത്തെ പോലെ ഇത്തരം ലേലങ്ങൾക്ക് നേരത്തെ കിട്ടുന്ന ശ്രദ്ധ കുറച്ചുകുറഞ്ഞതായി കാണുന്നു. ഫെബ്രുവരിയിൽനടന്ന ഏകദേശം 50 ലക്ഷം രൂപക്ക് നടന്ന റെക്കോർഡ് ബ്രേക്കിങ് ലേലത്തിൽ നടന്ന വില്പനക്കു ശേഷം ഇത്തരം ഉപകരണങ്ങളുടെ വിലയിലും ഡിമാൻഡിലും ഇടിവ് അനുഭവപ്പെട്ടു.
എന്നാൽ അടുത്തിടെ ഫാക്ടറി സീലോട് കൂടിയ ഒറിജിനൽ 2007മോഡൽ 4 ജിബി സ്റ്റോറേജുള്ള ആപ്പിൾ ഐ ഫോൺ എല്ലാ റെക്കോർഡുകളും മറികടന്ന് ഏകദേശം 1,28,80,000 രൂപക്ക് ലേലത്തിൽ വില്പന നടത്തിയത്. എൽ സി ജി വഴി നടപടികൾ പൂർത്തിയാക്കി ലേലത്തിൽ വെച്ച വളരെ അപൂർവമായ മോഡൽ ആയിരുന്നു ഇത്. ജൂണിലാണ് ഐഫോൺ ലേലത്തിൽ വെച്ചത്.
10000 ഡോളറിൽ ആരംഭിച്ച ലേലം ഉടൻ തന്നെ 42000 ഡോളറിൽ എത്തി . തുടർന്ന് 67000 ഡോളറിൽ നിന്ന് 158644 ഡോളറിലേക്ക് ഉയർന്നതോടെ ലേലം മുറുകി. ഒറിജിനൽ ഐ ഫോണുകൾ ശേഖരിച്ച് വെക്കുന്ന ആളുകൾക്ക് ഇത്തരം ഫോണുകളുടെ മൂല്യം വളരെ വലുതായിരിക്കും.