വൺപ്ലസ് 12 ഇന്ന് മുതൽ ഇന്ത്യയിൽ വിൽപ്പന ആരംഭിക്കുന്നു

  • വൺപ്ലസ് 12 ഡ്യുവൽ സീരീസ് ഇന്ത്യയിൽ അവതരിപ്പിച്ചു
  • ഓക്സിജൻ ഒഎസ് ഓപ്പറേറ്റിംഗ് സിസ്റ്റം ആണ് വൺപ്ലസ് 12 സപ്പോർട്ട് ചെയുന്നത്
  • വയർലെസ് ചാർജിംഗും വൺപ്ലസ് 12 പിന്തുണയ്ക്കുന്നു

Update: 2024-01-30 11:37 GMT

സ്മാർട്ട്ഫോൺ പ്രേമികളുടെ കാത്തിരിപ്പിന് അവസാനം നൽകി കൊണ്ട് വൺപ്ലസിന്റെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് ഇന്ത്യയിൽ അവതരപ്പിച്ചു. ജനുവരി 30, ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ വൺപ്ലസ് 12 ഓപ്പൺ സെയിൽ ആരംഭിച്ചു. ഡ്യുവൽ ഫ്ലാഗ്ഷിപ്പ് സീരീസിലെ ഈ ഫോൺ 12 ജി ബി റാം മുതൽ 16 ജി ബി റാം വരെ മെമ്മറിയും 256 ജി ബി മുതൽ 512 ജി ബി വരെയും സ്റ്റോറേജ് ഓപ്ഷനുകളിൽ ലഭിക്കും. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഓക്സിജൻ ഒഎസ് ഓപ്പറേറ്റിംഗ് സിസ്റ്റം ആണ് വൺപ്ലസ്12 സീരീസ് സപ്പോർട്ട് ചെയുന്നത്. വയർലെസ് ചാർജിംഗും പിന്തുണയ്ക്കുന്ന സ്മാർട്ട്ഫോണിന് 64,999 രൂപ മുതലാണ് പ്രാരംഭവില വരുന്നത്.

കരുത്തുറ്റപ്രകടനം, മനോഹരമായ ഡിസ്‌പ്ലേ, മികച്ച കാമറ സംവിധാനം എന്നിവയെല്ലാം ഒത്തിണങ്ങിയ ഈ ഫോണിന്റെ പ്രധാന സവിശേഷതകൾ എന്തെല്ലാം എന്ന് നോക്കാം. 6.82 ഇഞ്ച് QHD+ 120Hz ഡിസ്‌പ്ലേ, 4500 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ്‌ വ്യക്തമായ ദൃശ്യങ്ങൾക്ക് മനോഹാരിത പകരുന്നു. ഏറ്റവും പുതിയ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 പ്രൊസസർ വേഗതയും, മികച്ച പ്രകടനവും നൽകുന്നു. ഗെയിമിംഗ് മുതൽ വീഡിയോ എഡിറ്റിംഗ് വരെയുള്ള ഏത് പ്രവർത്തനവും വൺപ്ലസ് 12 ഫോണിൽ ലളിതമായി കൈകാര്യം ചെയ്യാം.100W വയർഡ് ചാർജർ പിന്തുണയ്‌ക്കുന്ന 5,400mAh ബാറ്ററിയാണ് വൺപ്ലസ് 12-ൻ്റെ സവിശേഷത. 50W വയർലെസ് ചാർജിംഗും വൺപ്ലസ് 12 പിന്തുണയ്ക്കുന്നു.

ഫ്‌ലോവി എമറാൾഡ്, സിൽക്കി ബ്ലാക്ക് എന്നിങ്ങനെ രണ്ട് നിറങ്ങളിലാണ് ഫോണുകൾ ലഭിക്കുക. വൺപ്ലസ് 12 കൂടാതെ വൺപ്ലസ് 12 ആർ, വൺപ്ലസ് ബഡ്‌സ് 3 ടി ഡബ്ല്യൂ എസ് എന്നിവയും വൺപ്ലസ് ഇന്ന് പുറത്തിറക്കി.

വൺപ്ലസ് ഇന്ത്യ വെബ്‌സൈറ്റ്, വൺപ്ലസ് സ്റ്റോർ മൊബൈൽ ആപ്പ്, ആമസോൺ തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും വൺപ്ലസ്  എക്സ്പീരിയൻസ് സ്റ്റോറുകൾ, റിലയൻസ് ഡിജിറ്റൽ, ക്രോമ തുടങ്ങിയ ഓഫ്‌ലൈൻ സ്റ്റോറുകളിലും വൺപ്ലസ് 12 ഇന്ന് മുതൽ ലഭ്യമാകും.

വൺപ്ലസ്12: സ്പെസിഫിക്കേഷൻ

6.82-ഇഞ്ച് ഡിസ്പ്ലേ, കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് കവർ ഗ്ലാസ്, സോണി IMX615 32 എം പി മുൻ ക്യാമറ, ഓ ഐ സ് 50MP എഎഫ് മെയിൻ പിൻ ക്യാമറ, കോർണിംഗ് ഗൊറില്ല ഗ്ലാസ് 5 ബാക് മെറ്റീരിയൽ, ഓക്സിജൻ ഒഎസ് ഓപ്പറേറ്റിംഗ് സിസ്റ്റം, ക്വാൾകോംമ് സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്പ് സെറ്റ്, 12GB, 16GB റാം മെമ്മറി, 256 ജി ബി, 512 ജി ബി സ്റ്റോറേജ്, USB ടൈപ്പ്-സി പോർട്ട്, 5,400 mAh ബാറ്ററി, ചാർജിംഗ്: 100W ( SUPERVOOC ) വയർഡ്, 50W (AIRVOOC) വയർലെസ്, ഡോൾബി അറ്റ്‌മോസ് ഓഡിയോ, 75.8 മി.മീ വീതി, 9.15 മി.മീ കനം, 220 ഗ്രാം ഭാരം.

12ജിബി+256ജിബി സ്റ്റോറേജ് വേരിയൻറിന് 64,999 രൂപ

16ജിബി+512ജിബി സ്റ്റോറേജ് വേരിയൻറിന് 69,999 രൂപ 

Tags:    

Similar News