10,000 രൂപയ്ക്ക് പുതിയ സ്മാർട്ട് ഫോൺ വിപണിയിലിറക്കി മോട്ടറോള

  • ഏറ്റവും പുതിയ ആൻഡ്രോയിഡ് 14, 50എംപി ക്യാമറ സിസ്റ്റം
  • കുറഞ്ഞ വിലയിൽ വിലയിൽ ശക്തമായ പ്രകടനം
  • 5000mAh വലിയ ബാറ്ററി ഉപയോഗിച്ച് ദിവസങ്ങളോളം പവർ നൽകുന്നു.

Update: 2024-01-10 13:10 GMT

കുറഞ്ഞ വിലയിൽ ശക്തമായ പ്രകടനം കാഴ്ച വെക്കുന്ന സ്മാർട്ട്‌ഫോൺ എന്ന വിശേഷണവുമായി മോട്ടോറോള ഇന്ത്യയിൽ തങ്ങളുടെ പുതിയ 5ജി സ്മാർട്ട്‌ഫോൺ മോട്ടോ ജി34 5ജി ലോഞ്ച് ചെയ്തു. ഈ സ്മാർട്ട്‌ഫോൺ സെഗ്‌മെന്റിലെ ഏറ്റവും വേഗതയേറിയ 5ജി പ്രകടനം, പ്രീമിയം വീഗൻ ലെതർ ഫിനിഷ് എന്നീ പ്രത്യേകതകൾ ആയും വരുന്നു. 120 Hz റിഫ്രഷ് റേറ്റ് ഉള്ള 6.5 ഇഞ്ച് ഡിസ്‌പ്ലേയിൽ സുഗമമായ ഗെയിംപ്ലേ, മൾട്ടിടാസ്‌കിംഗ്, തടസ്സമില്ലാത്ത സ്‌ക്രോളിംഗ് എന്നിവ അനുഭവിക്കാൻ ഉപയോക്താക്കളെ പ്രാപ്‌തമാക്കുന്നു.

വളരെ നേർത്ത ബെസലുകളും ആധുനിക പഞ്ച് ഹോൾ 6.5 ഇഞ്ച് ഡിസ്‌പ്ലേ സ്‌ക്രീൻ സിനിമകൾ, ഗെയിമുകൾ, എന്നിവയ്‌ക്ക് കൂടാതെ, വീഡിയോ ചാറ്റുകൾക്കും പുതിയ അനുഭവം നല്കുന്നു. 120Hz റിഫ്രഷ് റേറ്റും 240Hz ടച്ച് നിരക്കും ഉള്ള ഈ ഡിസ്‌പ്ലേയിൽ ഉപയോക്താക്കൾക്ക് ഒരു സാധാരണ ഡിസ്‌പ്ലേയേക്കാൾ കൂടുതൽ മികച്ച കാഴ്ചാനുഭവവും, ഉയർന്ന പ്രതികരണശേഷിയും അനുഭവിക്കാൻ കഴിയും. 5000mAh വലിയ ബാറ്ററി ഉപയോഗിച്ച് ദിവസങ്ങളോളം പവർ നൽകുന്നു.

മോട്ടോ ജി34 5ജി സ്നാപ്ഡ്രാഗൺ 695 5ജി ഒക്ടാ-കോർ പ്രോസസറിൽ പ്രവർത്തിക്കുന്നു, ഇത് അനായാസം മൾട്ടിടാസ്‌കിംഗും, ഗെയിമിംഗിനും യോജ്യമാണ്. 4GB അല്ലെങ്കിൽ 8GB LPDDR4X റാമും, 128GB UFS 2.2 സ്റ്റോറേജും വരെ എക്സ്പാന്റ് ചെയാവുന്ന വലിയ സ്റ്റോറേജും ഉപയോക്താക്കൾക്ക് മെച്ചപ്പെട്ട പ്രകടനം നൽകുന്നു.

ഏറ്റവും പുതിയ ആൻഡ്രോയിഡ് 14, 50എംപി ക്യാമറ സിസ്റ്റം, ഡോൾബി അറ്റ്‌മോസുമായി ട്യൂൺ ചെയ്‌ത സ്റ്റീരിയോ സ്പീക്കറുകൾ കൂടാതെ മോട്ടോ സെക്യൂരിറ്റി, ഫാമിലി സ്‌പെയ്‌സുകൾ, എന്നിങ്ങനെ വ്യത്യസ്തമായ സോഫ്‌റ്റ്‌വെയർ സവിശേഷതകൾ ഉൾപ്പെടെ വിവിധ സെഗ്‌മെന്റ് മുൻനിര ഫീച്ചറുകളുമായാണ് മോട്ടോ g34 5G എത്തുന്നത്.

ഡിസൈനിന്റെ കാര്യത്തിൽ, ഓഷ്യൻ ഗ്രീൻ നിറത്തിലുള്ള സൂപ്പർ-പ്രീമിയം വീഗൻ ലെതർ ഫിനിഷും ഐസ് ബ്ലൂ, ചാർക്കോൾ ബ്ലാക്ക് നിറങ്ങളിൽ ലഭ്യമായ 3D അക്രിലിക് ഗ്ലാസ് ഫിനിഷും കൊണ്ട് സ്മാർട്ട്‌ഫോൺ വേറിട്ടുനിൽക്കുന്നു. മാത്രവുമല്ല, സ്‌മാർട്ട്‌ഫോണിന് അസാധാരണമാം വിധം ഭംഗിയുള്ളതും ഭാരം കുറഞ്ഞതുമായ രൂപകൽപ്പനയുണ്ട്. വെറും 7.98 എംഎം കനവും 179 ഗ്രാമും ആണ് ഫോണിന്റെ സവിശേഷത. കൂടാതെ, മോട്ടോ g34 5G ഒരു വാട്ടർ റിപ്പല്ലന്റ് IP52 റേറ്റിംഗുമായി വരുന്നു.

9,999 രൂപയാണ് മോട്ടറോള g34 സ്മാർട്ട് ഫിന്റെ പ്രാരംഭ വില.

Tags:    

Similar News