സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പന; സാംസങിനെ പിന്തള്ളി ഐഫോണ്‍ ഒന്നാമത്

  • കഴിഞ്ഞവര്‍ഷം 235 ദശലക്ഷം ഫോണുകളാണ് ആപ്പിള്‍ വിറ്റഴിച്ചത്
  • 2010നുശേഷം ഇതാദ്യമായാണ് സാംസങിന് ഒന്നാം സ്ഥാനം നഷ്ടമാകുന്നത്
  • ആഗോള വിപണിയുടെ അഞ്ചിലൊന്ന് ഐഫോണിന് ലഭിച്ചു

Update: 2024-01-17 07:30 GMT

സാംസങിനെ പിന്തള്ളി ആപ്പിളിന്റെ ഐഫോണ്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന സ്മാര്‍ട്ട്ഫോണ്‍ സീരീസായി. 2010-ന് ശേഷം ദക്ഷിണ കൊറിയയിലെ ഏറ്റവും വലിയ കമ്പനിക്ക് ഒന്നാം സ്ഥാനം നഷ്ടമാകുന്നത് ഇതാദ്യമാണ്.കഴിഞ്ഞവര്‍ഷം ആഗോള വിപണിയുടെ അഞ്ചിലൊന്ന് ഐഫോണിന് ലഭിച്ചുവെന്ന് ഗവേഷണ സ്ഥാപനമായ ഐഡിസി കണക്കാക്കുന്നു. 235 ദശലക്ഷം ഫോണുകളാണ് കമ്പനി വിറ്റഴിച്ചത്.

226.6 ദശലക്ഷം ഫോണുകള്‍ കയറ്റുമതി ചെയ്ത സാംസങ് രണ്ടാം സ്ഥാനത്തായി. ചൈനീസ് നിര്‍മാതാക്കള്‍ക്ക് സാംസങിനെതിരെ കനത്ത വെല്ലുവിളി ഉയര്‍ത്താന്‍ സാധിച്ചില്ല.

അതേസമയം സമീപ വര്‍ഷങ്ങളില്‍ ഹോളിഡേ ക്വാര്‍ട്ടറില്‍ ആപ്പിള്‍ ആധിപത്യം പുലര്‍ത്തുന്നുണ്ട്. എന്നാല്‍ ഒരു വര്‍ഷം മുഴുവന്‍ സാംസങിനെക്കാള്‍ മുന്നിലുള്ള കുതിച്ചുചാട്ടം നിലനിര്‍ത്തുക അപൂര്‍വമാണെന്ന് ആപ്പിള്‍ പറയുന്നു. കമ്പനി പ്രഖ്യാപിച്ച മികച്ച ഓഫറുകള്‍ വില്‍പ്പന വര്‍ധിപ്പിക്കുന്നതിന് സഹായകമായി. ചൈനയില്‍ വില്‍പ്പന ഇടിഞ്ഞിട്ടും 2023-ല്‍ കയറ്റുമതി വിപുലീകരിക്കാന്‍ കമ്പനിക്ക് കഴിഞ്ഞു എന്നതാണ് നേട്ടം.

ഹ്വാവെയ് ടെക്നോളജീസ് കമ്പനിയുടെ വര്‍ധിച്ചുവരുന്ന ജനപ്രീതി ചൈനയില്‍ ഐഫോണിന് തിരിച്ചടിയായിരുന്നു. കൂടാതെ ഐഫോണ്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉപയോഗിക്കുന്നതില്‍ വ്യാപക നിരോധനവും കമ്പനി അവിടെ നേരിട്ടിരുന്നു. മുന്‍പ് ഐഫോണിന്റെ ഏറ്റവും വലിയ വിപണി ചൈനയായിരുന്നു.

ഇപ്പോള്‍ വിപണിയുടെ 20 ശതമാനത്തിലധികം പ്രതിനിധീകരിക്കുന്ന പ്രീമിയം ഉപകരണങ്ങളുടെ വര്‍ധിച്ചുവരുന്ന പ്രവണതയാണ് ആപ്പിളിന്റെ നിലവിലുള്ള വിജയവും പ്രതിരോധശേഷിയും.

Tags:    

Similar News