റെഡ്മി നോട്ട് 11 പ്രോ, റെഡ്മി വാച്ച് 2 വിപണിയിൽ

ഷവോമിയുടെ റെഡ്മി ബ്രാൻഡ് രണ്ട് പുതിയ സ്മാർട്ട്ഫോണുകൾ പുറത്തിറക്കി. റെഡ്മി നോട്ട് 11 പ്രോ+, റെഡ്മി നോട്ട് 11 പ്രോ എന്നിവ ബെംഗളൂരുവിൽ നടന്ന  ചടങ്ങിലാണ് പുറത്തിറക്കിയത്. രണ്ട് ഫോണുകളിലും 108എംപി ക്യാമറ, 67W ഫാസ്റ്റ് ചാർജിംഗ് എന്നിവയുണ്ട്. കമ്പനി തങ്ങളുടെ റെഡ്മി വാച്ച് 2 ലൈറ്റും ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഏറ്റവും പുതിയ റെഡ്മി നോട്ട് 11 പ്രോ+,  5ജി വേരിയന്റാണ്. രണ്ട് ഫോണുകളുടെയും സ്പെസിഫിക്കേഷനുകൾ അവയുടെ ആഗോള വേരിയന്റുകൾക്ക് സമാനമാണ്. റെഡ്മി നോട്ട് 11 […]

Update: 2022-03-09 04:56 GMT

ഷവോമിയുടെ റെഡ്മി ബ്രാൻഡ് രണ്ട് പുതിയ സ്മാർട്ട്ഫോണുകൾ പുറത്തിറക്കി. റെഡ്മി നോട്ട് 11 പ്രോ+, റെഡ്മി നോട്ട് 11 പ്രോ എന്നിവ ബെംഗളൂരുവിൽ നടന്ന ചടങ്ങിലാണ് പുറത്തിറക്കിയത്. രണ്ട് ഫോണുകളിലും 108എംപി ക്യാമറ, 67W ഫാസ്റ്റ് ചാർജിംഗ് എന്നിവയുണ്ട്. കമ്പനി തങ്ങളുടെ റെഡ്മി വാച്ച് 2 ലൈറ്റും ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു.

ഏറ്റവും പുതിയ റെഡ്മി നോട്ട് 11 പ്രോ+, 5ജി വേരിയന്റാണ്. രണ്ട് ഫോണുകളുടെയും സ്പെസിഫിക്കേഷനുകൾ അവയുടെ ആഗോള വേരിയന്റുകൾക്ക് സമാനമാണ്.

റെഡ്മി നോട്ട് 11 പ്രോ+, 6 ജിബി റാം + 128 ജിബി പതിപ്പിൻറെ വില 20,999 രൂപയിൽ ആരംഭിക്കും. 8 ജിബി റാം + 128 ജിബി പതിപ്പിന് 22,999 രൂപ വിലവരും. ടോപ്പ് എൻഡ് 8 ജിബി റാം+256 ജിബി പതിപ്പിന് 24,999 രൂപയാണ് വില.

റെഡ്മി നോട്ട് 11 പ്രോയുടെ 6 ജിബി റാം + 128 ജിബി പതിപ്പിന് 17,999 രൂപയിൽ (ആമുഖ വില) ആരംഭിക്കുന്നു. 8 ജിബി റാം + 128 ജിബി പതിപ്പിന് 19,999 രൂപയാണ് (ആമുഖ വില). ഭാവിയിൽ വില ഉയരാൻ സാധ്യതയുണ്ടെന്ന് റെഡ്മി പറയുന്നു.

റെഡ്മി വാച്ച് 2 ലൈറ്റിന്റെ വില 4,999 രൂപയാണ്. മാർച്ച് 15 മുതൽ വാച്ച് വിൽപ്പനയ്‌ക്കെത്തും. ആമസോൺ, ഷവോമി പ്ലാറ്റ്‌ഫോമുകളിൽ നിന്നും മറ്റ് റീട്ടെയിലർമാരിൽ നിന്നും ഇത് വാങ്ങാൻ കഴിയും.

പുതിയ റെഡ്മി നോട്ട് 11 പ്രോ സീരീസ് ഉപകരണത്തിനായി പഴയ റെഡ്മി ഫോൺ എക്‌സ്‌ചേഞ്ച് ചെയ്യുമ്പോൾ 2000 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസ് ലഭിക്കും.

റെഡ്മി നോട്ട് 11 പ്രോ+, റെഡ്മി നോട്ട് 11 പ്രോ: സ്പെസിഫിക്കേഷനുകൾ

റെഡ്മി നോട്ട് 11 പ്രോ സീരീസിൽ 6.67-ഇഞ്ച് എഫ് എച്ച് ഡി+ അമോൽഡ് സ്‌ക്രീൻ 120Hz റിഫ്രഷിംഗ് 320Hz ടച്ച് സാംപ്ലിംഗ് എന്നിവയും ഉണ്ട്. രണ്ട് ഫോണുകളിലും 5000 mAh ബാറ്ററിയാണ്. 67W ഫാസ്റ്റ് ചാർജിംഗാണ്. ഇതുവരെ, നോട്ട് സീരീസിൽ റെഡ്മി പരമാവധി 33W ഫാസ്റ്റ് ചാർജിംഗ് വരെ വാഗ്ദാനം ചെയ്തിട്ടുണ്ട്.

റെഡ്മി നോട്ട് 11 പ്രോ+ ക്വാൽക്കം സ്നാപ്ഡ്രാഗൺ 695 പ്രോസസറാണ് നൽകുന്നതെങ്കിൽ, പ്രോ വേരിയന്റിൽ മീഡിയാ ടോക്ക് ഹീലിയോ ജി96 പ്രൊസസറാണ് പ്രവർത്തിക്കുന്നത്.

റെഡ്മി നോട്ട് 11 പ്രോ + ന് പിന്നിൽ ട്രിപ്പിൾ ക്യാമറയുണ്ട്, ഇതിൽ 108MP പ്രധാന ക്യാമറ, 8MP അൾട്രാ വൈഡ്, 2MP മാക്രോ ക്യാമറ എന്നിവ ഉൾപ്പെടുന്നു. കഴിഞ്ഞ വർഷത്തെ റെഡ്മി നോട്ട് 10 പ്രോ മാക്‌സിന് 5 എംപി മൈക്രോ ക്യാമറ ഉണ്ടായിരുന്നു. രണ്ട് ഫോണുകൾക്കും 16എംപി ഫ്രണ്ട് ക്യാമറയുണ്ട്.

റെഡ്മി നോട്ട് 11 പ്രോ+ പോളാർ വൈറ്റ്, ഗ്രാഫൈറ്റ് ഗ്രേ, അറ്റ്ലാന്റിക് ബ്ലൂ നിറങ്ങളിൽ ലഭിക്കും. പ്രോ വേരിയന്റ് ഗ്രാഫൈറ്റ് ഗ്രേ, പോളാർ വൈറ്റ്, സ്റ്റാർ ബ്ലൂ എന്നീ നിറങ്ങളിലും ലഭിക്കും. രണ്ട് ഫോണുകളും സൈഡ് ഫിംഗർപ്രിന്റ് സ്കാനറുണ്ട്. AI- അടിസ്ഥാനമാക്കിയുള്ള ഫേസ് അൺലോക്കും ഉൾപ്പെടുന്നു. കൂടാതെ മൈക്രോ എസ്ഡി കാർഡുകൾക്കുള്ള പിന്തുണയുള്ള ഒരു ഹൈബ്രിഡ് ഡ്യുവൽ സിം സ്ലോട്ട് ഉണ്ട്. ഫോണുകൾ ബ്ലൂടൂത്ത് 5.1 പിന്തുണയ്ക്കുന്നു. ഡ്യുവൽ സ്പീക്കറുകളാണുള്ളത്. ഹെഡ്‌ഫോൺ ജാക്ക് നിലനിർത്തുന്നു. റെഡ്മി നോട്ട് 11 പ്രോ സീരീസിന് ഹൈ-റെസ് ഓഡിയോ സർട്ടിഫിക്കേഷനുമുണ്ട്.

റെഡ്മി വാച്ച് 2 ലൈറ്റ്: സ്പെസിഫിക്കേഷനുകൾ

റെഡ്മി വാച്ച് 2 ലൈറ്റ് 1.55-ഇഞ്ച് (320×360 പിക്‌സൽ) TFT ഡിസ്‌പ്ലേയും 100-ലധികം വർക്ക്ഔട്ട് മോഡുകൾക്കുള്ള പിന്തുണയുണ്ട്. വാച്ചിന് 5ATM വാട്ടർ റെസിസ്റ്റൻസ് റേറ്റിംഗ് ഉണ്ട്. ഇതിന് 10 ദിവസം വരെ ബാറ്ററി ലൈഫ് ഉണ്ട്. ബ്ലഡ് ഓക്‌സിജൻ SpO2 നിരീക്ഷണം, ഉറക്ക നിരീക്ഷണം, 24 മണിക്കൂർ ഹൃദയമിടിപ്പ് നിരീക്ഷണം, സ്ട്രെസ് നിരീക്ഷണം, ആർത്തവ ചക്രം ട്രാക്കിംഗ് എന്നിവ പോലുള്ള മറ്റ് സവിശേഷതകളുമുണ്ട്.

റെഡ്മി വാച്ച് 2-ന് ലൈറ്റ് ബിൽറ്റ്-ഇൻ ജിപിഎസ് പിന്തുണയുണ്ട്. സ്മാർട്ട്‌ഫോണിന്റെ ആവശ്യമില്ലാതെ തന്നെ ഉപയോക്താക്കൾക്ക് GPS അടിസ്ഥാനമാക്കിയുള്ള ലൊക്കേഷൻ ഡാറ്റ നൽകുന്ന ഇൻ-ബിൽറ്റ് ജിപിഎസും വാച്ചിൽ ലഭ്യമാണ്. 100+ ഫിറ്റ്‌നസ് മോഡുകളും, നടത്തം, ജോഗിംഗ് എന്നിവ പോലുള്ള പ്രവർത്തനങ്ങൾക്കുള്ള പിന്തുണയും ഉണ്ട്. റെഡ്മി വാച്ച് 2 ലൈറ്റ് കറുപ്പ്, നീല, ഐവറി കെയ്‌സ് നിറങ്ങളിൽ ലഭ്യമാകും, സ്ട്രാപ്പുകൾ കറുപ്പ്, നീല, ബ്രൗൺ, ഐവറി, ഒലിവ് എന്നീ നിറങ്ങളിൽ ലഭ്യമാകും.

Tags:    

Similar News