കണ്ടാലും വിശ്വസിക്കേണ്ട, നിർമിത ബുദ്ധി ഉപയോഗിച്ച് വീഡിയോ കോൾ l തട്ടിപ്പ് കേരളത്തിലും
- വ്യാജ വീഡിയോ കോളിലൂടെ സുഹൃത്താണെന്ന് തെറ്റിദ്ധരിപ്പിച്ച് പണം തട്ടി
- ഇത്തരം കോളുകൾ ലഭിച്ചാൽ കേരള സൈബര്‍ ഹെല്‍പ് ലൈന്‍ നമ്പറായ 1930 ല്‍ അറിയിക്കുക
- ആളുകൾ ജാഗ്രത പാലിക്കണമെന്ന് പോലീസ്
ഓൺലൈൻ തട്ടിപ്പുകൾ ലോകം മുഴുവൻ അരങ്ങു വാഴുന്നു. തട്ടിപ്പുകൾ പല വിധത്തിൽ പല രൂപത്തിൽ ആളുകളിലേക്കെത്തുന്നു. ക്രിമിനലുകൾ തട്ടിപ്പുകൾ നടത്താൻ സാങ്കേതിക വിദ്യയുടെ എല്ലാ വശങ്ങളും ഉപയോഗപ്പെടുത്തുന്നു. ഇതിനെപ്പറ്റി കൂടുതൽ അറിവില്ലാത്തവർ എളുപ്പത്തിൽ ഇവരുടെ വലയിൽ കുടുങ്ങുന്നു. ഉന്നത വിദ്യാഭ്യാസം ലഭിച്ചവർ പോലും ഇത്തരം സാമ്പത്തികൾ തട്ടിപ്പുകൾക്ക് ഇരയാവുന്ന കഥ ദിനം പ്രതി കേട്ടുകൊണ്ടിരിക്കുന്നു വീഡിയോ കോളിലൂടെയും തട്ടിപ്പുകൾ നടത്തിയ ധാരാളം കഥകളും മാധ്യമങ്ങളിൽ നിറയുന്നു. ഇപ്പോൾ നിർമിത ബുദ്ധി ഉപയോഗിച്ചും തട്ടിപ്പുകൾ വ്യാപകമാവുകയാണ്. ഇത്തരം ഹൈ ടെക് തട്ടിപ്പുകൾ കേരളത്തിലും നിറയുന്നതിനു നിരവധി പോലീസ് റിപ്പോർട്ടുകൾ സാക്ഷ്യം വഹിക്കുന്നു
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് വ്യാജ വീഡിയോ കോളിലൂടെ സുഹൃത്താണെന്ന് തെറ്റിദ്ധരിപ്പിച്ച് പണം തട്ടിയതായി കേരള പോലീസ് റിപ്പോർട്ട് ചെയ്യുന്നു. കുറ്റവാളിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുകയും പരാതിക്കാരന് നഷ്ടപ്പെട്ട പണം പോലീസ് കണ്ടെത്തി തിരികെ ഏൽപ്പിക്കുകയും ചെയ്തു . ഇത്തരം തട്ടിപ്പുകൾക്കെതിരെ ആളുകൾ ജാഗ്രത പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി
അടുത്ത ബന്ധുവിന്റെ ആശുപത്രി ചികിത്സക്കായി 40000 രൂപ ആവശ്യപ്പെട്ടു കൊണ്ടാണ് കോഴിക്കോട് സ്വദേശിക്കു സുഹൃത്തിന്റെ വീഡിയോ കോൾ വന്നത്. വീഡിയോ കോൾ ആയതിനാൽ പ്രത്യേകിച്ച് സംശയം ഒന്നും കൂടാതെ പണം. നൽകുകയും ചെയ്തു. എന്നാൽ ഉടനെ തന്നെ 30000 രൂപ കൂടി വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ ആണ് സംശയം. തോന്നിയ പരാ തിക്കാരൻ മറ്റു സുഹൃത്തുക്കളുമായി സംസാരിച്ചപ്പോഴാണ് മറ്റു പലരും ഇതുപോലെ കബളി പ്പിക്കപ്പെട്ടതായി അറിയുന്നത്. ഉടനെ തന്നെ പോലീസിൽ പരാതി നൽകുകയായിരുന്നു
സമൂഹ മാധ്യമങ്ങളിൽ നിന്ന് തട്ടിപ്പ് നടത്താൻ വേണ്ട വിവരങ്ങൾ ശേഖരിച്ചതിന് ശേഷമാണ് ഇത്തരം തട്ടിപ്പുകൾ അരങ്ങേറുന്നതെന്നു പോലീസ് അറിയിച്ചു. ഇത്തരം ഫോട്ടോകൾ ഉപയോഗിച്ച് ആണ് എഐ സംവിധാനം.ഉപയോഗിച്ച് വീഡിയോ കോൾ നടത്തുന്നത്. മറുപ്പുറത്ത് ഉള്ള ആളിന് വീഡിയോ കോളിൽ കാണുന്നത് പരിചയമുള്ള ആളല്ലെന്നു മനസിലാക്കാൻ കഴിഞ്ഞെന്നു വരില്ല .
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് വ്യാജകോളുകള്‍ ലഭിച്ചാലുടന്‍ വിവരം കേരള സൈബര്‍ ഹെല്‍പ് ലൈന്‍ നമ്പറായ 1930 ല്‍ അറിയിക്കണമെന്നും കേരള പൊലീസ് അറിയിച്ചു. ഈ സേവനം 24 മണിക്കൂറും ലഭ്യമായിരിക്കും. പരിചയമില്ലാത്ത നമ്പറില്‍ നിന്നുള്ള വോയ്‌സ്, അല്ലെങ്കില്‍ വീഡിയോ കോളുകള്‍ വഴിയുള്ള സാമ്പത്തിക അഭ്യര്‍ഥനകള്‍ ഒഴിവാക്കണമെന്നും പോലീസ് മുന്നറിയിപ്പ് നൽകി. നിങ്ങളെ വിളിക്കുന്നത് പരിചയമുള്ള ആളാണോ എന്ന് ഉറപ്പാക്കാന്‍ കൈവശമുള്ള അവരുടെ നമ്പറിലേക്ക് വിളിക്കുക. എപ്പോഴെങ്കിലും ഇത്തരത്തിലുള്ള വ്യാജ തട്ടിപ്പ് കോളുകള്‍ ശ്രദ്ധയിൽ പെട്ടാൽ. ഉടൻ കേരള സൈബര്‍ ഹെല്‍പ് ലൈന്‍ നമ്പറായ 1930 ല്‍ വിളിച്ച് അറിയിക്കുക.ഈ സേവനം 24 മണിക്കൂറും ലഭ്യമായിരിക്കുമെന്നും കേരള പൊലീസ് അറിയിച്ചു.
പുതിയ സാങ്കേതിക വിദ്യകളും ഡിജിറ്റൽ പണമിടപാടുകൾ നടത്താനുള്ള വഴികളും വന്നതോടെ, ആളുകളെ കബളിപ്പിക്കാൻ സൈബർ കുറ്റവാളികൾക്കു എളുപ്പമായി.അതിനുവേണ്ടി അവർ പുതിയതും നൂതനവുമായ വഴികൾ കണ്ടെത്തി ക്കൊണ്ടിരിക്കുന്നു. ബാങ്കിംഗ് ഇടപാടുകളെ സാങ്കേതിക വിദ്യ ദ്രുതഗതിയിലാക്കിയത് അഭിനന്ദനാർഹം തന്നെ. ധാരാളം ആളുകൾക്ക് അറിവില്ലായ്മ മൂലം സാമ്പത്തിക തട്ടിപ്പുകൾക്കിരയാവേണ്ടി വന്നുവെന്നത് ഇതിന്റെ ദയനീയമായ മറ്റൊരു വശം. ഉയർന്ന വിദ്യാഭ്യാസമുള്ളവർ വരെ ഇത്തരം തട്ടിപ്പുകളിൽ എങ്ങനെ അകപ്പെടുന്നുവെന്നത് ചിന്തിക്കേണ്ട കാര്യമാണ്.