ആപ്പിള്‍ ഇനി വായ്പയും തരും: ഇന്ന് കടം നാളെ റൊക്കം
ഓണ്‍ലൈന്‍ വായ്പാ സേവനം എന്നത് മിക്ക് ഫിന്‍ടെക്ക് പ്ലാറ്റ്‌ഫോമുകളിലും വ്യാപകമാകുന്ന സമയത്ത് ടെക്ക് ഭീമനായ ആപ്പിളും ഈ രംഗത്തേക്ക് ചുവടുവെക്കുകാണ്. ഈ വര്‍ഷത്തെ വേള്‍ഡ് വൈഡ് ഡെവലപ്പേഴ്‌സ് കോണ്‍ഫറന്‍സിലാണ് കമ്പനി അധികൃതര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ആപ്പിള്‍ പേ ലേറ്റര്‍ എന്നാണ് സേവനത്തിന്റെ പേര്. ആപ്പിളിന്റെ ഉടമസ്ഥതയിലുള്ള മൊബൈല്‍ പേയ്‌മെന്റ് ആന്‍ഡ് ഡിജിറ്റല്‍ വാലറ്റ് ആപ്പായ 'ആപ്പിള്‍ പേ'യിലൂടെയാണ് സേവനം ലഭിക്കുക. ആപ്പിള്‍ പേ ലേറ്റര്‍ ഓപ്ഷന്‍ വഴി ഉപഭോക്താക്കള്‍ക്ക് ഉത്പന്നങ്ങള്‍ പര്‍ച്ചേസ് ചെയ്യാം. നാലു ഗഡുക്കളായി ഈ […]
ഓണ്‍ലൈന്‍ വായ്പാ സേവനം എന്നത് മിക്ക് ഫിന്‍ടെക്ക് പ്ലാറ്റ്‌ഫോമുകളിലും വ്യാപകമാകുന്ന സമയത്ത് ടെക്ക് ഭീമനായ ആപ്പിളും ഈ രംഗത്തേക്ക് ചുവടുവെക്കുകാണ്. ഈ വര്‍ഷത്തെ വേള്‍ഡ് വൈഡ് ഡെവലപ്പേഴ്‌സ് കോണ്‍ഫറന്‍സിലാണ് കമ്പനി അധികൃതര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ആപ്പിള്‍ പേ ലേറ്റര്‍ എന്നാണ് സേവനത്തിന്റെ പേര്. ആപ്പിളിന്റെ ഉടമസ്ഥതയിലുള്ള മൊബൈല്‍ പേയ്‌മെന്റ് ആന്‍ഡ് ഡിജിറ്റല്‍ വാലറ്റ് ആപ്പായ 'ആപ്പിള്‍ പേ'യിലൂടെയാണ് സേവനം ലഭിക്കുക. ആപ്പിള്‍ പേ ലേറ്റര്‍ ഓപ്ഷന്‍ വഴി ഉപഭോക്താക്കള്‍ക്ക് ഉത്പന്നങ്ങള്‍ പര്‍ച്ചേസ് ചെയ്യാം. നാലു ഗഡുക്കളായി ഈ തുക തിരിച്ചടയ്‌ക്കേണ്ടി വരും.
ഇതിനായി ആറ് ആഴ്ച്ച വരെ സാവകാശവും ലഭിക്കും എന്നതാണ് സേവനത്തിന്റെ ആകര്‍ഷക ഘടകം. എന്നാല്‍ ഉപഭോക്താവിന്റെ അക്കൗണ്ടില്‍ ആവശ്യത്തിനുള്ള തുക ഇല്ലെങ്കില്‍ ലഭിക്കുന്ന വായ്പാ തുകയ്ക്ക് മേല്‍ അധിക ഫീസ് കൂടി ഈടാക്കും. യുഎസ് ആസ്ഥാനമായ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിംഗ് കമ്പനിയായ ഗോള്‍ഡ്മാന്‍ സാച്ച്‌സുമായി പങ്കാളിത്ത കരാര്‍ ഒപ്പിട്ടതിന് പിന്നാലെയാണ് ആപ്പിളിന്റെ പുതിയ നീക്കമെന്നതും ശ്രദ്ധേയമാണ്. പേ ലേറ്റര്‍ സേവനവുമായി ബന്ധപ്പെട്ട് ഗോള്‍ഡ്മാന്‍ സാച്ച്‌സ് വഴി ഫണ്ടിംഗ് കരാറിലാണ് ഇരു കമ്പനികളും ഒപ്പുവെച്ചിരിക്കുന്നത് എന്നാണ് സൂചന. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക അറിയിപ്പുകള്‍ ലഭ്യമായിട്ടില്ല. ആദ്യഘട്ടത്തില്‍ യുഎസിലുള്ള ഉപഭോക്താക്കള്‍ക്ക് മാത്രമാകും സേവനം ലഭ്യമാകുക. പിന്നീട് മറ്റ് രാജ്യങ്ങളിലേക്ക് ഘട്ടം ഘട്ടമായി ഇത് വ്യാപിപ്പിച്ചേക്കും.
ഐഫോണുകള്‍ക്ക് വേണ്ടിയുള്ള ഐഓഎസ് 16 ഓപ്പറേറ്റിങ് സിസ്റ്റം കോണ്‍ഫറന്‍സില്‍ ആപ്പിള്‍ അവതരിപ്പിച്ചിരുന്നു. 2020ലാണ് ഐഓഎസി 14ല്‍ ആദ്യമായി ഹോം സ്‌ക്രീന്‍ വിഡ്ജെറ്റുകള്‍ ആപ്പിള്‍ അവതരിപ്പിച്ചത്. ഇപ്പോള്‍ ലോക്ക് സ്‌ക്രീനിലും വിഡ്ജെറ്റുകള്‍ ചേര്‍ക്കാനുള്ള സൗകര്യം ഐഒഎസ് 16 ല്‍ ചേര്‍ത്തിരിക്കുകയാണ്. ഇതുവഴി മിസ്ഡ് കോളുകള്‍, ടെക്സ്റ്റ് നോട്ടിഫിക്കേഷനുകള്‍, അപ് കമിങ് അലേര്‍ട്ടുകള്‍ തുടങ്ങിയ വിവരങ്ങള്‍ വേഗം അറിയാന്‍ സാധിക്കും. ലോക്ക് സ്‌ക്രീനില്‍ ലോങ് പ്രസ് ചെയ്താല്‍ ഉപയോക്താവിന്റെ ഇഷ്ടം അനുസരിച്ച് കസ്റ്റമൈസ് ചെയ്യാനും സാധിക്കുമെന്ന് കമ്പനി അറിയിച്ചു.
ബൈ നൗ പേ ലേറ്റര്‍
ചില ഓണ്‍ലൈന്‍ വ്യാപാര പ്ലാറ്റ്‌ഫോമുകളും ഫിന്‍ടെക് കമ്പനികളും ഉപയോക്താക്കള്‍ക്ക് ബൈ നൗ പേ ലേറ്റര്‍ ഓപ്ഷന്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഏത് സാമ്പത്തിക ഇടപാടുകള്‍ക്കും നിശ്ചിത സമയപരിധിക്കുള്ളില്‍ ഗഡുക്കളായോ ഒറ്റത്തവണയായോ അടയ്ക്കാന്‍ ഉപഭോക്താക്കളെ അനുവദിക്കുന്ന ഒരു ഹ്രസ്വകാല ധനകാര്യ സേവനമാണിത്. ഈ സംവിധാനത്തിന് മികച്ച സ്വീകാര്യത ലഭിച്ചതിന് പിന്നാലെ ബി.എന്‍.പി.എല്‍. കാര്‍ഡ് പോലുള്ള പുതിയ ഫോര്‍മാറ്റില്‍ സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കാനുള്ള തയ്യാറെടുപ്പിലാണ് നല്ലൊരു വിഭാഗം ആളുകളും.
പേ നൗ ബൈ ലേറ്റര്‍ ഉപയോഗിച്ച് ഷോപ്പിങ് നടത്തുവാണെങ്കില്‍ സാധാരണ രീതിയില്‍ മൂന്ന് മാസം മുതലുള്ള തവണകളായി നിശ്ചിത പലിശ നിരക്കില്‍ പണം തിരിച്ചടയ്ക്കാം. എന്നാല്‍ തിരിച്ചടവ് മുടങ്ങിയാല്‍ പിഴയചയ്‌ക്കേണ്ടി വരും. പിന്നെ തിരിച്ചടവിനായി സമീപിക്കുക ലോണ്‍ തിരിച്ചുപിടിക്കാന്‍ ഈ സ്ഥാപനങ്ങള്‍ നിയോഗിക്കുന്ന സ്വകാര്യ ഏജന്‍സികളാകുമെന്നും ഓര്‍ക്കുക. ബൈ നൗ പേ ലേറ്റര്‍ സേവനം ഉപയോഗിക്കും മുന്‍പ് ഇത് സംബന്ധിച്ച നിബന്ധനകള്‍ സൂക്ഷ്മമായി വായിച്ച് മനസിലാക്കിയതിന് ശേഷം മാത്രം ഇടപാടുകള്‍ നടത്തണമെന്നും വിദഗ്ധര്‍ ഓര്‍മ്മിപ്പിക്കുന്നു.