ഇലക്ട്രിക് മോഡുലാര്‍ കിറ്റുകള്‍ വികസിപ്പിച്ച് കൊച്ചിയിലെ യെസെന്‍ സസ്‌റ്റൈന്‍

കൊച്ചി: ബോട്ടുകളിലും മറ്റ് ജലവാഹനങ്ങളിലും ഇലക്ട്രിക് മോഡുലാര്‍ കിറ്റുകള്‍ സജ്ജീകരിക്കുന്നതിനുള്ള മറൈന്‍ സാങ്കേതികവിദ്യ പുറത്തിറക്കി കൊച്ചി ആസ്ഥാനമായ യെസെന്‍ സസ്‌റ്റൈന്‍. നിലവിലുള്ളതും പുതിയതായി ഇറങ്ങുന്നതുമായ മറൈന്‍ ക്രാഫ്റ്റുകള്‍ വൈദ്യുതീകരിക്കാനുള്ള സാങ്കേതികവിദ്യ ലോകത്ത് ആദ്യമായിട്ടാണ് ഇറക്കുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു. 'നിലവിലുള്ളതും പുതിയതായി ഇറങ്ങുന്നതുമായ ബോട്ടുകള്‍ മിതമായ നിരക്കില്‍ വൈദ്യുതീകരിക്കാന്‍ ഇ-മറൈന്‍ സാങ്കേതികവിദ്യ സഹായിക്കും, നിക്ഷേപത്തിന് വേഗത്തിലുള്ള വരുമാനം ലഭിക്കും. ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം മാറ്റി മത്സ്യബന്ധന, ജല-ടൂറിസം വ്യവസായങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനരീതിയില്‍ വിപ്ലവം സൃഷ്ടിച്ചുകൊണ്ട് കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാന്‍ […]

Update: 2022-06-04 06:24 GMT
കൊച്ചി: ബോട്ടുകളിലും മറ്റ് ജലവാഹനങ്ങളിലും ഇലക്ട്രിക് മോഡുലാര്‍ കിറ്റുകള്‍ സജ്ജീകരിക്കുന്നതിനുള്ള മറൈന്‍ സാങ്കേതികവിദ്യ പുറത്തിറക്കി കൊച്ചി ആസ്ഥാനമായ യെസെന്‍ സസ്‌റ്റൈന്‍. നിലവിലുള്ളതും പുതിയതായി ഇറങ്ങുന്നതുമായ മറൈന്‍ ക്രാഫ്റ്റുകള്‍ വൈദ്യുതീകരിക്കാനുള്ള സാങ്കേതികവിദ്യ ലോകത്ത് ആദ്യമായിട്ടാണ് ഇറക്കുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു.
'നിലവിലുള്ളതും പുതിയതായി ഇറങ്ങുന്നതുമായ ബോട്ടുകള്‍ മിതമായ നിരക്കില്‍ വൈദ്യുതീകരിക്കാന്‍ ഇ-മറൈന്‍ സാങ്കേതികവിദ്യ സഹായിക്കും, നിക്ഷേപത്തിന് വേഗത്തിലുള്ള വരുമാനം ലഭിക്കും. ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം മാറ്റി മത്സ്യബന്ധന, ജല-ടൂറിസം വ്യവസായങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനരീതിയില്‍ വിപ്ലവം സൃഷ്ടിച്ചുകൊണ്ട് കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാന്‍ ഇത് സഹായിക്കും,' കമ്പനി അറിയിപ്പിലൂടെ വ്യക്തമാക്കി. 2,500ലധികം ക്ലീന്‍-ടെക് പ്രോജക്ടുകള്‍ പൂര്‍ത്തിയാക്കിയ ലോകത്തിലെ ആദ്യത്തെ ക്ലീന്‍-ടെക് കമ്പനികളിലൊന്നാണ് യെസെന്‍ സസ്‌റ്റൈനെന്നും അറിയിപ്പിലുണ്ട്.
'ലോകത്ത് ആദ്യമായിട്ടാണ് നിലവിലുള്ള ബോട്ടുകള്‍ ഉപയോഗിച്ച് റിട്രോഫിറ്റ് ചെയ്യാവുന്ന ഇത്തരം സോളാര്‍, ഇലക്ട്രിക് മോഡുലാര്‍ കിറ്റുകള്‍ പുറത്തിറക്കുന്നത്. ഇ-മറൈന്‍ ലോകമെമ്പാടുമുള്ള മത്സ്യബന്ധന, ടൂറിസം വ്യവസായങ്ങള്‍ക്ക് ഒരു വലിയ കുതിച്ചുചാട്ടമായിരിക്കും. ഇത് ഫോസില്‍ ഇന്ധനങ്ങളുടെ നിലവിലുള്ള ഉപയോഗത്തിന് പകരം വയ്ക്കാന്‍ സഹായിക്കും,' യെസെന്‍ സസ്‌റ്റൈന്‍ സിഇഒയും സഹസ്ഥാപകനുമായ ജോര്‍ജ്ജ് മാത്യു പറഞ്ഞു.
ഔട്ട്ബോര്‍ഡ് എഞ്ചിനുകളുടെ റിട്രോഫിറ്റിംഗ് രണ്ട് മണിക്കൂറിനുള്ളിലും ഇന്‍ബോര്‍ഡ് എഞ്ചിനുകളുടെത് ഏഴ് ദിവസത്തിനുള്ളിലും നടത്താനാകുമെന്ന് കമ്പനി അവകാശപ്പെടുന്നു. ലിക്വിഡ്-കൂള്‍ഡ് മറൈന്‍ ബാറ്ററി പായ്ക്കുകളോടൊപ്പമാണ് കിറ്റുകള്‍ വരുന്നത്. ഇവ കൂടാതെ, മള്‍ട്ടി ലെവല്‍ സുരക്ഷാ സംവിധാനങ്ങള്‍ യാത്രക്കാര്‍ക്കും കപ്പലുകള്‍ക്കും മികച്ച സുരക്ഷ ഉറപ്പാക്കുന്നു.
Tags:    

Similar News