'യൂസര്‍ ഡാറ്റ'യ്ക്ക് ഇരട്ടി സുരക്ഷ, പ്ലേ സ്റ്റോറില്‍ ഗൂഗിളിന്റെ അഴിച്ചുപണി
ഡെല്‍ഹി : ആപ്പ് ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കാനുള്ള നീക്കവുമായി ഗൂഗിള്‍. ഇതിന്റെ ഭാഗമായി ഇന്ന് മുതല്‍ (ഏപ്രില്‍ 27) ഗൂഗിള്‍ പ്ലേ ആപ്പ് സ്റ്റോറില്‍ പ്രത്യേക 'ഡാറ്റാ സേഫ്റ്റി സെക്ഷന്‍' സജ്ജീകരിക്കും. ആപ്പ് ഡെവലപ്പര്‍മാര്‍ അതാത് ആപ്പുകളുടെ പേജില്‍ ജൂലൈ 20 നകം സെക്ഷന്‍ നിര്‍മ്മാണത്തിന് ആവശ്യമായ നടപടികള്‍ പൂര്‍ത്തിയാക്കണം. ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കുന്നത് എന്തിനാണെന്നും ഇവ മൂന്നാം കക്ഷിയുമായി പങ്കുവെക്കുന്നുണ്ടോ എന്ന കാര്യത്തിലും വ്യക്തത വരുത്തണമെന്ന് ഡെവലപ്പര്‍മാരോട് ഗൂഗിള്‍ ആവശ്യപ്പെട്ടിരുന്നു. ഓരോ […]
ഡെല്‍ഹി : ആപ്പ് ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കാനുള്ള നീക്കവുമായി ഗൂഗിള്‍. ഇതിന്റെ ഭാഗമായി ഇന്ന് മുതല്‍ (ഏപ്രില്‍ 27) ഗൂഗിള്‍ പ്ലേ ആപ്പ് സ്റ്റോറില്‍ പ്രത്യേക 'ഡാറ്റാ സേഫ്റ്റി സെക്ഷന്‍' സജ്ജീകരിക്കും. ആപ്പ് ഡെവലപ്പര്‍മാര്‍ അതാത് ആപ്പുകളുടെ പേജില്‍ ജൂലൈ 20 നകം സെക്ഷന്‍ നിര്‍മ്മാണത്തിന് ആവശ്യമായ നടപടികള്‍ പൂര്‍ത്തിയാക്കണം. ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കുന്നത് എന്തിനാണെന്നും ഇവ മൂന്നാം കക്ഷിയുമായി പങ്കുവെക്കുന്നുണ്ടോ എന്ന കാര്യത്തിലും വ്യക്തത വരുത്തണമെന്ന് ഡെവലപ്പര്‍മാരോട് ഗൂഗിള്‍ ആവശ്യപ്പെട്ടിരുന്നു.
ഓരോ ആപ്പും എന്തൊക്കെ വിവരങ്ങളാണ് ശേഖരിക്കുന്നത് എന്നത് സംബന്ധിച്ച വിശദാംശങ്ങളാണ് നിലവില്‍ കാണാന്‍ സാധിക്കുക. എന്നാല്‍ ഇത് മാത്രം പോരെന്നും എന്ത് ആവശ്യത്തിനാണ് ഇവ ശേഖരിക്കുന്നതെന്നും ആരൊക്കെയായി ഇവ പങ്കുവെക്കുന്നുണ്ടെന്നും പുത്തന്‍ സെക്ഷനില്‍ ഉള്‍പ്പെടുത്തുമെന്നും ഗൂഗിള്‍ അധികൃതര്‍ വ്യക്തമാക്കി. ഉപഭോക്താക്കളില്‍ നിന്നും ഡെവലപ്പര്‍മാരില്‍ നിന്നും ലഭിച്ച പ്രതികരണങ്ങളുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
ആപ്പ് ഡൗണ്‍ലോഡ് ചെയ്തതിന് ശേഷം ഉപഭോക്താക്കളുടെ വിവരങ്ങള്‍ ഡെവലപ്പര്‍മാര്‍ എങ്ങനെ സൂക്ഷിക്കുന്നുവെന്നും വ്യക്തമാക്കേണ്ട ഒന്നാണെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി. നീക്കം സംബന്ധിച്ച വിശദവിവരങ്ങള്‍ ഗൂഗിളിന്റെ ഔദ്യോഗിക ബ്ലോഗില്‍ പങ്കുവെച്ചിട്ടുണ്ട്. ഫോണ്‍ സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്യുന്ന തേര്‍ഡ് പാര്‍ട്ടി ആപ്പുകളെ പ്ലേ സ്റ്റോറില്‍ നിന്ന് വിലക്കുമെന്ന് ഗൂഗിള്‍ അടുത്തിടെ മുന്നറിയിപ്പ് നല്‍കിയിരുന്നു. മെയ് 11 ന് എല്ലാ തേര്‍ഡ് പാര്‍ട്ടി കോള്‍ റെക്കോര്‍ഡിംഗ് ആപ്പുകളും പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്യുമെന്ന് കമ്പനി വ്യക്തമാക്കി. ഗൂഗിളിന്റെ പുതിയ പ്ലേ സ്റ്റോര്‍ നയത്തിന്റെ ഭാഗമായാണ് തീരുമാനം.