മോട്ടോ ജി52 ഇന്ത്യയിലെത്തി, വില 14,499 രൂപ
ഇന്ത്യയുടെ ബജറ്റ് വിപണിയിൽ പ്രവേശിച്ച ഏറ്റവും പുതിയ സ്മാർട്ട്‌ഫോണാണ് മോട്ടറോള മോട്ടോ ജി52. യൂറോപ്പിൽ അടുത്തിടെ ഈ ഫോൺ പുറത്തിറക്കിയിരുന്നു. ഉയർന്ന റിഫ്രഷ് നിരക്കുള്ള 90Hz ഡിസ്‌പ്ലേ, പിന്നിൽ ഒരു മൾട്ടി-ക്യാമറ സിസ്റ്റം, ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന ബാറ്ററി എന്നിങ്ങനെ ശ്രദ്ധേയമായ ചില സവിശേഷതകൾ മോട്ടോ G52 കൊണ്ടുവരുന്നു. ഇതിലെ OLED പാനൽ ആയിരിക്കും ഏറ്റവും മികച്ച സവിശേഷത. 15,000 രൂപയിൽ താഴെ വിലയുള്ള മോട്ടറോള മോട്ടോ G52, OLED പാനലുള്ള ചുരുക്കം ചില ഫോണുകളിൽ ഒന്നാണ്. […]
ഇന്ത്യയുടെ ബജറ്റ് വിപണിയിൽ പ്രവേശിച്ച ഏറ്റവും പുതിയ സ്മാർട്ട്‌ഫോണാണ് മോട്ടറോള മോട്ടോ ജി52. യൂറോപ്പിൽ അടുത്തിടെ ഈ ഫോൺ പുറത്തിറക്കിയിരുന്നു.
ഉയർന്ന റിഫ്രഷ് നിരക്കുള്ള 90Hz ഡിസ്‌പ്ലേ, പിന്നിൽ ഒരു മൾട്ടി-ക്യാമറ സിസ്റ്റം, ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന ബാറ്ററി എന്നിങ്ങനെ ശ്രദ്ധേയമായ ചില സവിശേഷതകൾ മോട്ടോ G52 കൊണ്ടുവരുന്നു. ഇതിലെ OLED പാനൽ ആയിരിക്കും ഏറ്റവും മികച്ച സവിശേഷത. 15,000 രൂപയിൽ താഴെ വിലയുള്ള മോട്ടറോള മോട്ടോ G52, OLED പാനലുള്ള ചുരുക്കം ചില ഫോണുകളിൽ ഒന്നാണ്.
G52 സവിശേഷതകൾ
ഡിസ്‌പ്ലേ: ഫുൾഎച്ച്‌ഡി റെസല്യൂഷനോടുകൂടിയ 6.6 ഇഞ്ച് OLED ഡിസ്‌പ്ലേ, 90Hz റിഫ്രഷ് നിരക്ക്, 20:9 വീക്ഷണാനുപാതം എന്നിവയുമായാണ് മോട്ടറോള G52 വരുന്നത്. ഡിസ്പ്ലേയ്ക്ക് മുകളിൽ ഒരു പഞ്ച്-ഹോൾ ഉണ്ട്.
പ്രോസസർ: മോട്ടറോള G52 -ൽ ഒക്ടാ-കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 680 ചിപ്‌സെറ്റാണ്.
റാമും സ്റ്റോറേജും: മോട്ടറോള G52-നുള്ളിൽ നിങ്ങൾക്ക് രണ്ട് റാം ഓപ്ഷനുകൾ ലഭിക്കും. 4 ജിബി റാം വേരിയന്റും 6 ജിബി റാം വേരിയന്റും ഉണ്ട്. സ്റ്റോറേജിനായി, മൈക്രോ എസ്ഡി കാർഡിനുള്ള പിന്തുണയ്‌ക്കൊപ്പം നിങ്ങൾക്ക് 64GB, 128GB ഓപ്ഷനുകൾ ഉണ്ട്.
ക്യാമറകൾ: മോട്ടറോള G52 ന്റെ പിൻഭാഗത്ത്, F1.8 ലെൻസുള്ള 50 മെഗാപിക്സൽ പ്രധാന ക്യാമറയുണ്ട്. ഈ സെൻസറിനൊപ്പം 8 മെഗാപിക്സൽ അൾട്രാവൈഡ് സെൻസറും 2 മെഗാപിക്സൽ സെൻസറും ഉണ്ട്. ഫോണിന്റെ മുൻവശത്ത്, സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16 മെഗാപിക്സൽ ക്യാമറയുണ്ട്.
ഓപ്പറേറ്റിംഗ് സിസ്റ്റം: മോട്ടറോള G52, ആൻഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള MyUX സ്‌കിൻ സിസിറ്റത്തിൽ പ്രവർത്തിക്കുന്നു.
ബാറ്ററി: 33W വരെ ചാർജ് ചെയ്യുന്ന 5000mAh ബാറ്ററി.
മോട്ടറോള G52-ലെ ക്യാമറകൾ ഡ്യുവൽ ക്യാപ്‌ചർ, സ്‌മാർട്ട് കോമ്പോസിഷൻ, ലൈവ് മോട്ടോ, പ്രോ മോഷൻ, അൾട്രാ-വൈഡ് ഡിസ്റ്റോർഷൻ കറക്ഷൻ തുടങ്ങിയ സവിശേഷതകളെ പിന്തുണയ്‌ക്കുന്നു.
ആക്സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ്, ഗൈറോസ്കോപ്പ്, മാഗ്നെറ്റോമീറ്റർ, പ്രോക്സിമിറ്റി സെൻസർ തുടങ്ങിയ സെൻസറുകളെ മോട്ടറോള G52 പിന്തുണയ്ക്കുന്നു.
G52 സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ. ഫോൺ അൺലോക്ക് ചെയ്യുന്നതിനു പുറമേ, Paytm പോലുള്ള ആപ്പുകളിൽ പേയ്‌മെന്റ് നടത്താനും സെൻസർ അനുവദിക്കുന്നു.
ഇന്ത്യയിലെ വില
G52 രണ്ട് കോൺഫിഗറേഷനുകളിലാണ് വരുന്നത്: 4GB റാം പതിപ്പിന് 14,499 രൂപയും 6GB പതിപ്പിന് 16,499 രൂപയുമാണ് വില. ചാർക്കോൾ ഗ്രേ, പോർസലൈൻ വൈറ്റ് നിറങ്ങളിലാണ് ഫോൺ എത്തുന്നത്. ഫോണിന്റെ ആദ്യ വിൽപ്പന മെയ് 3 ന് ഫ്ലിപ്പ്കാർട്ടിൽ ആണ്.