ആറു കോടി ഉപഭോക്താക്കള്‍ കൂടി വാട്‌സാപ്പ് യുപിഐ ഇടപാടുകളിലേക്ക്

ഡെല്‍ഹി:ആറു കോടി വാട്‌സാപ്പ് ഉപഭോക്താക്കള്‍ക്കു കൂടി നാഷണല്‍ പേമെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) യുപിഐ ഇടപാടുകള്‍ വാട്‌സാപ്പ് പ്ലാറ്റ്‌ഫോമിലൂടെ നടത്താന്‍ അനുമതി നല്‍കി. ഇതോടെ വാട്‌സാപ്പ് ഉപയോഗിച്ച് യുപിഐ ഇടപാടുകള്‍ നടത്തുന്ന ഉപഭോക്താക്കളുടെ എണ്ണം 10 കോടിയായെന്ന് എന്‍പിസിഐ പറഞ്ഞു. ഇന്ത്യയിലെ റീട്ടെയില്‍ പേയ്മെന്റുകളും മറ്റ് ഡിജിറ്റല്‍ പേമെന്റ്  സംവിധാനങ്ങളും പ്രവര്‍ത്തിക്കുന്നത് എന്‍പിസിഐയ്ക്കു കീഴിലാണ്. രാജ്യത്ത് ശക്തമായ പേയ്മെന്റ്, സെറ്റില്‍മെന്റ് അടിസ്ഥാനസൗകര്യം സൃഷ്ടിക്കുകയും നിലവിലുണ്ടായിരുന്ന പേയ്‌മെന്റ് രീതികളെ റുപേ കാര്‍ഡ്, ഇമ്മീഡിയറ്റ് പേയ്മെന്റ് സേവനം (ഐഎംപിഎസ്), […]

Update: 2022-04-14 00:41 GMT
ഡെല്‍ഹി:ആറു കോടി വാട്‌സാപ്പ് ഉപഭോക്താക്കള്‍ക്കു കൂടി നാഷണല്‍ പേമെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) യുപിഐ ഇടപാടുകള്‍ വാട്‌സാപ്പ് പ്ലാറ്റ്‌ഫോമിലൂടെ നടത്താന്‍ അനുമതി നല്‍കി. ഇതോടെ വാട്‌സാപ്പ് ഉപയോഗിച്ച് യുപിഐ ഇടപാടുകള്‍ നടത്തുന്ന ഉപഭോക്താക്കളുടെ എണ്ണം 10 കോടിയായെന്ന് എന്‍പിസിഐ പറഞ്ഞു.
ഇന്ത്യയിലെ റീട്ടെയില്‍ പേയ്മെന്റുകളും മറ്റ് ഡിജിറ്റല്‍ പേമെന്റ് സംവിധാനങ്ങളും പ്രവര്‍ത്തിക്കുന്നത് എന്‍പിസിഐയ്ക്കു കീഴിലാണ്. രാജ്യത്ത് ശക്തമായ പേയ്മെന്റ്, സെറ്റില്‍മെന്റ് അടിസ്ഥാനസൗകര്യം സൃഷ്ടിക്കുകയും നിലവിലുണ്ടായിരുന്ന പേയ്‌മെന്റ് രീതികളെ റുപേ കാര്‍ഡ്, ഇമ്മീഡിയറ്റ് പേയ്മെന്റ് സേവനം (ഐഎംപിഎസ്), യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ), ഭാരത് ഇന്റര്‍ഫേസ് ഫോര്‍ മണി (യുപിഐ) ഭീം (BHIM), ഭീം ആധാര്‍, നാഷണല്‍ ഇലക്ട്രോണിക് ടോള്‍ കളക്ഷന്‍ (NETC ഫാസ്ടാഗ്), ഭാരത് ബില്‍പേ എന്നിവയിലേക്ക് മാറ്റുകയും ചെയ്തത് എന്‍പിസിഐയാണ്.
സാങ്കേതികവിദ്യയുടെ സഹായത്തോടെ റീട്ടെയില്‍ പേയ്മെന്റ് സംവിധാനങ്ങളില്‍ പുതുമകള്‍ കൊണ്ടുവരുന്നതിലാണ് എന്‍പിസിഐ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
Tags:    

Similar News