ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ കുറിച്ച് ഇന്ത്യയും യുഎസും ചര്‍ച്ച നടത്തും

വാഷിംഗ്ടണ്‍: പുതിയ മേഖലകളില്‍ സംയുക്ത നവീകരണത്തിനും സഹകരണത്തിനുമുള്ള അവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംബന്ധിച്ച് ചര്‍ച്ച നടത്താന്‍ ഇന്ത്യയും യുഎസും സമ്മതിച്ചു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ടോണി ബ്ലിങ്കനും പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും ഇന്ത്യന്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങുമായും വിദേശകാര്യ മന്ത്രി ജയശങ്കറുമായും നാലാമത്തെ 2+2 മന്ത്രിതല സംഭാഷണം നടത്തി. സംഭാഷണത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും തമ്മില്‍ വെര്‍ച്വല്‍ മീറ്റിംഗ് നടന്നു. പുതിയ മേഖലകളില്‍ സംയുക്ത നവീകരണത്തിനും […]

Update: 2022-04-12 08:33 GMT
വാഷിംഗ്ടണ്‍: പുതിയ മേഖലകളില്‍ സംയുക്ത നവീകരണത്തിനും സഹകരണത്തിനുമുള്ള അവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംബന്ധിച്ച് ചര്‍ച്ച നടത്താന്‍ ഇന്ത്യയും യുഎസും സമ്മതിച്ചു.
യുഎസ് സ്റ്റേറ്റ് സെക്രട്ടറി ടോണി ബ്ലിങ്കനും പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും ഇന്ത്യന്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങുമായും വിദേശകാര്യ മന്ത്രി ജയശങ്കറുമായും നാലാമത്തെ 2+2 മന്ത്രിതല സംഭാഷണം നടത്തി.
സംഭാഷണത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും തമ്മില്‍ വെര്‍ച്വല്‍ മീറ്റിംഗ് നടന്നു.
പുതിയ മേഖലകളില്‍ സംയുക്ത നവീകരണത്തിനും സഹകരണത്തിനുമുള്ള അവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനായി ഈ വര്‍ഷം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഡയലോഗ് നടത്താന്‍ മീറ്റിംഗില്‍ തീരുമാനിച്ചിട്ടുണ്ട്.
അതാത് രാജ്യത്തെ സൈനികര്‍ക്കുള്ള അധിക പരിശീലന അവസരങ്ങളെക്കുറിച്ചും അവര്‍ ചര്‍ച്ച ചെയ്തു. ഈ ഉയര്‍ന്നുവരുന്ന മേഖലകളിലുടനീളം വിപുലമായ കോഴ്സുകളില്‍ ഇന്ത്യന്‍ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിനെ അമേരിക്ക സ്വാഗതം ചെയ്തു.
യുഎസ്-ഇന്ത്യ ജോയിന്റ് ടെക്നിക്കല്‍ ഗ്രൂപ്പിലെ (ജെടിജി) ശാസ്ത്ര-സാങ്കേതിക രംഗത്തെ സഹകരണം ശക്തമാക്കുന്നതിന്റെ പ്രാധാന്യം യോഗത്തില്‍ മന്ത്രിമാര്‍ അംഗീകരിച്ചു. ബഹിരാകാശ മേഖല, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ), സൈബര്‍ എന്നീ മേഖലകളിലെ പുതിയ പ്രതിരോധ മേഖലകള്‍ വികസിപ്പിക്കും.
Tags:    

Similar News