ഐഫോണ്‍ 13: ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ഏറ്റവും പുതിയ ആപ്പിള്‍ മോഡല്‍

ഡെല്‍ഹി: ആപ്പിളിന്റെ മുന്‍നിര സ്മാര്‍ട്ട്‌ഫോണ്‍ 'ഐഫോണ്‍ 13' ന്റെ നിര്‍മ്മാണം ഇന്ത്യയില്‍ ആരംഭിച്ചു. ചെന്നൈയ്ക്ക് സമീപം  ശ്രീപെരുമ്പത്തൂരിലെ ഫോക്സ്‌കോണ്‍ പ്ലാന്റിലാണ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഐഫോണ്‍ 13-ന്റെ ഡിസൈന്‍, മികച്ച ഫോട്ടോ വീഡിയോ, നൂതന ക്യാമറ ഇവയെല്ലാം ഇന്ത്യന്‍ ഉപഭോക്താക്കളെ ഫോണില്‍ ആകൃഷ്ടരാക്കി. A15 ബയോണിക് ചിപ്പിന്റെ പ്രകടനവും ഐഫോണ്‍ 13 ന്റെ മാറ്റുകൂട്ടി. ഇത് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ തുടങ്ങുന്നതില്‍ കമ്പനി സന്തുഷ്ടരാണെന്ന്  ആപ്പിള്‍ പറഞ്ഞു. 2017 മുതലാണ് ആപ്പിള്‍ ഇന്ത്യയില്‍ ഫോണുകള്‍ നിര്‍മ്മിക്കാന്‍ തുടങ്ങിയത്. ആദ്യം ഐഫോണ്‍ […]

Update: 2022-04-11 05:00 GMT
ഡെല്‍ഹി: ആപ്പിളിന്റെ മുന്‍നിര സ്മാര്‍ട്ട്‌ഫോണ്‍ 'ഐഫോണ്‍ 13' ന്റെ നിര്‍മ്മാണം ഇന്ത്യയില്‍ ആരംഭിച്ചു. ചെന്നൈയ്ക്ക് സമീപം ശ്രീപെരുമ്പത്തൂരിലെ ഫോക്സ്‌കോണ്‍ പ്ലാന്റിലാണ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഐഫോണ്‍ 13-ന്റെ ഡിസൈന്‍, മികച്ച ഫോട്ടോ വീഡിയോ, നൂതന ക്യാമറ ഇവയെല്ലാം ഇന്ത്യന്‍ ഉപഭോക്താക്കളെ ഫോണില്‍ ആകൃഷ്ടരാക്കി. A15 ബയോണിക് ചിപ്പിന്റെ പ്രകടനവും ഐഫോണ്‍ 13 ന്റെ മാറ്റുകൂട്ടി. ഇത് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ തുടങ്ങുന്നതില്‍ കമ്പനി സന്തുഷ്ടരാണെന്ന് ആപ്പിള്‍ പറഞ്ഞു.
2017 മുതലാണ് ആപ്പിള്‍ ഇന്ത്യയില്‍ ഫോണുകള്‍ നിര്‍മ്മിക്കാന്‍ തുടങ്ങിയത്. ആദ്യം ഐഫോണ്‍ എസ്ഇ-ലൂടെയാണ് ഇതിന് തുടക്കം കുറിച്ചത്. നിലവില്‍, ഐഫോണ്‍ 11, ഐഫോണ്‍ 12, എന്നീ മോഡലുകള്‍ നിര്‍മ്മിക്കുന്നുണ്ട്്.
ഐഫോണ്‍ 13 ഒരു നൂതന 5ജി അനുഭവം നല്‍കുന്നുണ്ട്. എ15 ബയോണിക് ചിപ്പ്, ബാറ്ററി ലൈഫ്, ഉയര്‍ന്ന ഡ്യൂറബിലിറ്റിയുള്ള ഫ്‌ലാറ്റ് എഡ്ജ് ഡിസൈന്‍ ഒപ്പം സൂപ്പര്‍ ഫാസ്റ്റ് പ്രകടനവുമാണ് മോഡല്‍ വാഗ്ദാനം ചെയ്യുന്നത്. ഐഫോണ്‍ 13 ലോഞ്ചിന് ശേഷം യുഎസിനൊപ്പം തന്നെ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കും ഫോണ്‍ ലഭ്യമായിരുന്നു.
2020 സെപ്റ്റംബറില്‍ ആപ്പിള്‍ ഓണ്‍ലൈന്‍ സ്റ്റോര്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. കമ്പനിക്ക് ഇന്ത്യയോടുള്ള പ്രതിബദ്ധതയുടെ ഭാഗമായാണ് പുതിയ ആപ്പിള്‍ സ്റ്റോറിന്റെ വരവ്.
Tags:    

Similar News