ഐഫോണ്‍ 5ജി :ആപ്പിളിൻറെ ബഡ്ജറ്റ് ഫോൺ ഈ ആഴ്ച
ആപ്പിള്‍ ഫോൺ പ്രേമികളുടെ കാത്തിരിപ്പിന് വിരാമമായി. ആപ്പിളിന്റെ ഈ വര്‍ഷത്തെ ആദ്യ ലോഞ്ച് മാര്‍ച്ച് 8 ന് നടത്തുമെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഐഫോണ്‍ എസ്ഇ 5ജി, ഐപാഡ് എയര്‍ എന്നിവയാണ് ഉടൻ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നത്. ഇതില്‍ ഐഫോണ്‍ എസ്ഇ 5ജി യാണ് ഉപഭോക്താക്കള്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്നത്. ഐഫോണ്‍ ശ്രേണിയിലെ ബജറ്റ് ഫോണാണിത്. മാര്‍ച്ച് 8 ന് രാവിലെ 10 മണിക്ക് ആപ്പിള്‍ ടിവിയിലൂടെയും ആപ്പിള്‍ യൂട്യൂബ് ചാനലിലൂടെയുമാണ് ലോഞ്ച് കാണാനാവുക. ആപ്പിളിന്റെ സീനിയര്‍ വൈസ് പ്രസിഡണ്ട് […]
ആപ്പിള്‍ ഫോൺ പ്രേമികളുടെ കാത്തിരിപ്പിന് വിരാമമായി. ആപ്പിളിന്റെ ഈ വര്‍ഷത്തെ ആദ്യ ലോഞ്ച് മാര്‍ച്ച് 8 ന് നടത്തുമെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഐഫോണ്‍ എസ്ഇ 5ജി, ഐപാഡ് എയര്‍ എന്നിവയാണ് ഉടൻ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നത്. ഇതില്‍ ഐഫോണ്‍ എസ്ഇ 5ജി യാണ് ഉപഭോക്താക്കള്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്നത്. ഐഫോണ്‍ ശ്രേണിയിലെ ബജറ്റ് ഫോണാണിത്. മാര്‍ച്ച് 8 ന് രാവിലെ 10 മണിക്ക് ആപ്പിള്‍ ടിവിയിലൂടെയും ആപ്പിള്‍ യൂട്യൂബ് ചാനലിലൂടെയുമാണ് ലോഞ്ച് കാണാനാവുക.
ആപ്പിളിന്റെ സീനിയര്‍ വൈസ് പ്രസിഡണ്ട് ഗ്രെഗ് ജോസ്വിയാക് കഴിഞ്ഞ ദിവസം പുറത്തുവിട്ട ട്വീറ്റില്‍ 'പീക് പെര്‍ഫോമന്‍സ്' (peak performance) എന്നാണ് പുതിയ ലോഞ്ചിനെ വിശേഷിപ്പിച്ചത്. ഐപാഡ് എയറിന്റെ പുതിയ അപ്‌ഡേഷനോടൊപ്പം ഹൈഎന്റ് മാക് മിനിയും ഉള്‍പ്പെടും. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയിലുണ്ടായ എസ്ഇ സീരീസിന്റെ ആദ്യത്തെ പുതുക്കിയ മോഡലാണ് ഐഫോണ്‍ എസ്ഇ 5ജി എന്നാണ് പ്രതീക്ഷിക്കുന്നത്.
എസ്ഇ 5ജി യില്‍ മികച്ച ക്യാമറ ഉണ്ടാകുമെന്നാണ് കരുതുന്നത്. ബജറ്റ് സൗഹൃദ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ എസ്ഇ 5ജി പുതിയ വഴിത്തിരിവാകുമെന്നാണ് കരുതുന്നത്. വണ്‍പ്ലസ്, സാംസങ്, ഷയോമി, തുടങ്ങിയ സ്മാര്‍ട്ട് ഫോണുകളുടെ ജനപ്രീതി പിടിച്ചുപറ്റാനുള്ള ശ്രമവും ആപ്പിള്‍ ബജറ്റ് സൗഹൃത ലോഞ്ചിന് പുറകിലുണ്ട്.
വരാനിരിക്കുന്ന ഐഫോണിന്റെ വില 30,000-ത്തില്‍ താഴെയാകുമെന്നാണ് സൂചന. ഇതുവഴി ഈ ശ്രേണിയിലെ വലിയ ഒരു വിപണി കുതിച്ചു ചാട്ടമാണ് ആപ്പിള്‍ ലക്ഷ്യം വയ്ക്കുന്നത്. എ15 ചിപ്പും, 5ജി സപ്പോര്‍ട്ടോഡ് കൂടിയ പുതിയ ഐപാഡ് എയറും അവതിപ്പിക്കുമെന്നു കരുതുന്നു. 2020 ലാണ് ഐപാഡ് എയറിന്റെ അവസാന അപ്‌ഡേഷന്‍ നടന്നത്.