നസാര ടെക് Q3 അറ്റാദായം 17% ഇടിഞ്ഞ് 14.8 കോടി രൂപ
ന്യൂഡല്‍ഹി: ഡിജിറ്റല്‍ ഗെയിമിംഗ് ആന്‍ഡ് സ്പോര്‍ട്സ് പ്ലാറ്റ്ഫോമായ നസാര ടെക്നോളജീസിന്റെ അറ്റാദായം 17% ശതമാനം ഇടിഞ്ഞ് 14.8 കോടി രൂപയായി കുറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ പാദത്തില്‍ കമ്പനി 17.9 കോടി രൂപയുടെ അറ്റാദായം രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാൽ, മുന്‍വര്‍ഷത്തെ 130.4 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ 2021 ഒക്ടോബര്‍-ഡിസംബര്‍ കാലയളവിലെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള ഏകീകൃത വരുമാനം 42.48 ശതമാനം വര്‍ധിച്ച് 185.8 കോടി രൂപയായി. 2021 ഡിസംബര്‍ 31-ന് അവസാനിച്ച ഒമ്പത് മാസത്തേക്ക്, കമ്പനി
ന്യൂഡല്‍ഹി: ഡിജിറ്റല്‍ ഗെയിമിംഗ് ആന്‍ഡ് സ്പോര്‍ട്സ് പ്ലാറ്റ്ഫോമായ നസാര ടെക്നോളജീസിന്റെ അറ്റാദായം 17% ശതമാനം ഇടിഞ്ഞ് 14.8 കോടി രൂപയായി കുറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ പാദത്തില്‍ കമ്പനി 17.9 കോടി രൂപയുടെ അറ്റാദായം രജിസ്റ്റര്‍ ചെയ്തിരുന്നു.
എന്നാൽ, മുന്‍വര്‍ഷത്തെ 130.4 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ 2021 ഒക്ടോബര്‍-ഡിസംബര്‍ കാലയളവിലെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള ഏകീകൃത വരുമാനം 42.48 ശതമാനം വര്‍ധിച്ച് 185.8 കോടി രൂപയായി.
2021 ഡിസംബര്‍ 31-ന് അവസാനിച്ച ഒമ്പത് മാസത്തേക്ക്, കമ്പനി അതിന്റെ ഏകീകൃത അറ്റാദായത്തില്‍ മുന്‍വര്‍ഷത്തെ 9.4 കോടിയില്‍ നിന്ന് 42.8 കോടി രൂപയയിലേക്ക് നാലിരട്ടി കുതിപ്പ് രേഖപ്പെടുത്തി. കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 2020-21 കാലയളവിലെ 330.8 കോടി രൂപയില്‍ നിന്ന് 2021 ഡിസംബര്‍ 31 അവസാനിച്ച മൂന്ന് പാദങ്ങളില്‍ 35 ശതമാനം വര്‍ധിച്ച് 446.6 കോടി രൂപയായി.
നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ഒമ്പത് മാസങ്ങളില്‍ ഇ-സ്പോര്‍ട്സ് വിഭാഗത്തില്‍ 75 ശതമാനം വളര്‍ച്ചയാണ് നേടിയത്. നോഡ്വിന്‍, സ്പോര്‍ട്സ്‌കീഡ എന്നിവയിലെ എല്ലാ ഉപവിഭാഗങ്ങളിലുമുള്ള വരുമാനത്തില്‍ ശക്തമായ വളര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയെന്നും നസാര ടെക്നോളജീസ് ഗ്രൂപ്പ് സി ഇ ഒ മനീഷ് അഗര്‍വാള്‍ പറഞ്ഞു.
ഗെയിമിംഗ് ബിസിനസ് സെഗ്മെന്റുകളിലുടനീളം വൈവിധ്യമാര്‍ന്ന പോര്‍ട്ട്ഫോളിയോ ഉള്ള നസാര സുസ്ഥിരവും ശക്തവുമായ പ്ലാറ്റ്ഫോം ഉപയോഗിച്ച് ഭാവിയിലെ വളര്‍ച്ചയും വിജയവും കെട്ടിപ്പടുക്കുമെന്നും അഗര്‍വാള്‍ പറഞ്ഞു.