മൂന്നാം ദിവസവും നേട്ടത്തില്‍ ക്ലോസ് ചെയ്ത് വിപണി
കൊച്ചി: ആഗോള വിപണിയിലെ നേട്ടങ്ങളുടെ തുടര്‍ച്ചയില്‍ മൂന്നാം ദിവസവും നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ച് വിപണി. സെന്‍സെക്‌സ് 549.62 പോയിന്റ് ഉയര്‍ന്ന് 58,960.60 ലും നിഫ്റ്റി 175.15 പോയിന്റ് നേട്ടത്തോടെ 17,486.95 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഭാരതി എയര്‍ടെല്ലാണ് ഏറ്റവുമധികം നേട്ടമുണ്ടാക്കിയ ഓഹരി. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, അള്‍ട്രടെക് സിമെന്റ്, എല്‍ ആന്‍ഡ് ടി, വിപ്രോ, ഐടിസി, എസ്ബിഐ, മാരുതി എന്നീ ഓഹരികളെല്ലാം നേട്ടത്തിലാണ് അവസാനിച്ചത്. ഏഷ്യന്‍ വിപണികളായ സിയോള്‍, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവയും നേട്ടത്തിൽ അവസാനിച്ചു. […]
കൊച്ചി: ആഗോള വിപണിയിലെ നേട്ടങ്ങളുടെ തുടര്‍ച്ചയില്‍ മൂന്നാം ദിവസവും നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ച് വിപണി.
സെന്‍സെക്‌സ് 549.62 പോയിന്റ് ഉയര്‍ന്ന് 58,960.60 ലും നിഫ്റ്റി 175.15 പോയിന്റ് നേട്ടത്തോടെ 17,486.95 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഭാരതി എയര്‍ടെല്ലാണ് ഏറ്റവുമധികം നേട്ടമുണ്ടാക്കിയ ഓഹരി. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, അള്‍ട്രടെക് സിമെന്റ്, എല്‍ ആന്‍ഡ് ടി, വിപ്രോ, ഐടിസി, എസ്ബിഐ, മാരുതി എന്നീ ഓഹരികളെല്ലാം നേട്ടത്തിലാണ് അവസാനിച്ചത്.
ഏഷ്യന്‍ വിപണികളായ സിയോള്‍, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവയും നേട്ടത്തിൽ അവസാനിച്ചു.
ഇന്നലെ അമേരിക്കന്‍ വിപണികളും താരതമ്യേന നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
തിങ്കളാഴ്ച സെന്‍സെക്‌സ് 491.01 പോയിന്റ് നേട്ടത്തില്‍ 58,410.98 ലും, നിഫ്റ്റി 126.10 പോയിന്റ് ഉയര്‍ന്ന് 17,311.80 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡോയില്‍ വില ബാരലിന് 0.29 ശതമാനം ഉയര്‍ന്ന് 91.89 ഡോളറായി. ഓഹരി വിപണി വിവരങ്ങള്‍ പ്രകാരം ഇന്നലെ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ 372.03 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വിറ്റഴിച്ചു.