വിദേശനാണ്യ കരുതല്‍ ശേഖരം രണ്ട് വര്‍ഷത്തെ താഴ്ന്ന നിലയില്‍
മുംബൈ: തുടര്‍ച്ചയായ ഏഴാം ആഴ്ച്ചയിലും രാജ്യത്തെ വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ ഇടിവ്. ഈ മാസം 16ന് അവസാനിച്ച വാരം ഇത് 5.22 ബില്യണ്‍ യുഎസ് ഡോളര്‍ താഴ്ന്ന് 545.652 ബില്യണ്‍ യുഎസ് ഡോളറിലെത്തി. 2020 ഒക്ടോബര്‍ 2 മുതലുള്ള കണക്കുകള്‍ നോക്കിയാല്‍ രാജ്യത്തെ വിദേശ നാണ്യ കരുതല്‍ ശേഖരം ഏറ്റവും താഴ്ന്ന നിലയിലാണെന്നും ആര്‍ബിഐയുടെ പ്രതിവാര സ്ഥിതിവിവര കണക്കുകള്‍ വ്യക്തമാക്കുന്നു. രൂപയുടെ മൂല്യത്തിലുണ്ടായ വന്‍ തകര്‍ച്ച ഉള്‍പ്പടെ വിദേശ നാണ്യ കരുതല്‍ ശേഖരത്തില്‍ ഇടിവ് വരുന്നതിന് കാരണമായി. […]
മുംബൈ: തുടര്‍ച്ചയായ ഏഴാം ആഴ്ച്ചയിലും രാജ്യത്തെ വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ ഇടിവ്. ഈ മാസം 16ന് അവസാനിച്ച വാരം ഇത് 5.22 ബില്യണ്‍ യുഎസ് ഡോളര്‍ താഴ്ന്ന് 545.652 ബില്യണ്‍ യുഎസ് ഡോളറിലെത്തി.
2020 ഒക്ടോബര്‍ 2 മുതലുള്ള കണക്കുകള്‍ നോക്കിയാല്‍ രാജ്യത്തെ വിദേശ നാണ്യ കരുതല്‍ ശേഖരം ഏറ്റവും താഴ്ന്ന നിലയിലാണെന്നും ആര്‍ബിഐയുടെ പ്രതിവാര സ്ഥിതിവിവര കണക്കുകള്‍ വ്യക്തമാക്കുന്നു.
രൂപയുടെ മൂല്യത്തിലുണ്ടായ വന്‍ തകര്‍ച്ച ഉള്‍പ്പടെ വിദേശ നാണ്യ കരുതല്‍ ശേഖരത്തില്‍ ഇടിവ് വരുന്നതിന് കാരണമായി. ഇന്ത്യന്‍ കറന്‍സിയുടെ മൂല്യം പിടിച്ചു നിര്‍ത്താന്‍ റിസര്‍വ് ബാങ്ക് ഡോളര്‍ വില്‍ക്കുന്നതാണ് കരുതല്‍ ശേഖരം കുറയാനുള്ള കാരണം. കേന്ദ്ര ബാങ്ക് സൂക്ഷിക്കുന്ന വിദേശ കറന്‍സി ആസ്തിയാണ് ഫോറക്‌സ് എക്‌സ്‌ചേഞ്ച്. ബാങ്ക് നോട്ടുകള്‍, നിക്ഷേപം, ബോണ്ടുകള്‍, ട്രഷറി ബില്ലുകള്‍, മറ്റു ഗവണ്‍മെന്റ് സെക്യൂരിറ്റികള്‍ തുടങ്ങിയവയെല്ലാം ഫോറക്‌സ് എക്‌സ്‌ചേഞ്ചിന്റെ ഭാഗമാണ്.
ഇന്ന് വ്യാപാരം അവസാനിച്ചപ്പോള്‍ യുഎസ് ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം 19 പൈസ താഴ്ന്ന് 80.98ല്‍ എത്തി. ഇന്റര്‍ബാങ്ക് ഫോറിന്‍ എക്‌സ്‌ചേഞ്ച് മാര്‍ക്കറ്റില്‍ വ്യാപാരം ആരംഭിച്ചപ്പോള്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 81ല്‍ എത്തിയിരുന്നു.
ആഴ്ചയുടെ അവസാന ദിവസത്തില്‍ ആഭ്യന്തര വിപണി കുത്തനെ ഇടിഞ്ഞു. സെന്‍സെക്‌സ് 1,020.80 പോയിന്റ് അഥവാ 1.73 ശതമാനം നഷ്ടത്തില്‍ 58,098.92 ല്‍ വ്യാപാരം അവസാനിച്ചപ്പോള്‍ നിഫ്റ്റി 302.45 പോയിന്റ് അഥവാ 1.72 ശതമാനം ഇടിഞ്ഞു 17,327.35 ലും ക്ലോസ് ചെയ്തു.