ആദ്യഘട്ടം ഉഷാര്‍: സെന്‍സെക്സ് 672 പോയിന്റ് ഉയര്‍ന്നു
മുംബൈ: ആദ്യഘട്ട വ്യാപാരത്തില്‍ വിപണി നേട്ടത്തില്‍. സെന്‍സെക്സ് 672.06 പോയിന്റ് ഉയര്‍ന്ന് 59,813.29ലും എന്‍എസ്ഇ നിഫ്റ്റി 209.5 പോയിന്റ് ഉയര്‍ന്ന് 17,831.75ലും എത്തി (രാവിലെ 10:01 പ്രകാരം). ആഗോള വിപണികളിലെ ഉണര്‍വും ബാങ്കിംഗ് ഓഹരികള്‍ക്ക് മേലുള്ള ഡിമാന്‍ഡ് വര്‍ധിച്ചതുമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. മികച്ച രീതിയില്‍ വിദേശ നിക്ഷേപമെത്തിയതും വിപണിയ്ക്ക് നേട്ടമായി. ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ബജാജ് ഫിന്‍സെര്‍വ്, ബജാജ് ഫിനാന്‍സ്, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ, ടാറ്റ സ്റ്റീല്‍ എന്നിവ ആദ്യഘട്ട വ്യാപാരത്തില്‍ […]
മുംബൈ: ആദ്യഘട്ട വ്യാപാരത്തില്‍ വിപണി നേട്ടത്തില്‍. സെന്‍സെക്സ് 672.06 പോയിന്റ് ഉയര്‍ന്ന് 59,813.29ലും എന്‍എസ്ഇ നിഫ്റ്റി 209.5 പോയിന്റ് ഉയര്‍ന്ന് 17,831.75ലും എത്തി (രാവിലെ 10:01 പ്രകാരം).
ആഗോള വിപണികളിലെ ഉണര്‍വും ബാങ്കിംഗ് ഓഹരികള്‍ക്ക് മേലുള്ള ഡിമാന്‍ഡ് വര്‍ധിച്ചതുമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. മികച്ച രീതിയില്‍ വിദേശ നിക്ഷേപമെത്തിയതും വിപണിയ്ക്ക് നേട്ടമായി.
ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ബജാജ് ഫിന്‍സെര്‍വ്, ബജാജ് ഫിനാന്‍സ്, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ, ടാറ്റ സ്റ്റീല്‍ എന്നിവ ആദ്യഘട്ട വ്യാപാരത്തില്‍ മികച്ച നിലയിലാണ്. ഏഷ്യയിലെ മറ്റിടങ്ങളില്‍, സിയോള്‍, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നീ വിപണികള്‍ കഴിഞ്ഞ ദിവസം നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
കഴിഞ്ഞ ദിവസം സെന്‍സെക്‌സ് 300.44 പോയിന്റ് അഥവാ 0.51 ശതമാനം ഉയര്‍ന്ന് 59,141.23ലും നിഫ്റ്റി 91.40 പോയിന്റ് അഥവാ 0.52 ശതമാനം ഉയര്‍ന്ന് 17,622.25ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബ്രെന്റ് ക്രൂഡ് വില ബാരലിന് 92.19 യുഎസ് ഡോളറിലെത്തിയിട്ടുണ്ട്. ബിഎസ്ഇയില്‍ നിന്നും ലഭ്യമായ കണക്കുകള്‍ പ്രകാരം വിദേശ സ്ഥാപന നിക്ഷേപകര്‍ തിങ്കളാഴ്ച 312.31 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി.