പാക് വിദേശ നാണയ കരുതൽ ശേഖരം വെറും 7.83 ബില്യൺ ഡോളർ

കറാച്ചി: സാമ്പത്തിക പ്രതിസന്ധിയിലായ പാക്കിസ്ഥാൻറെ കരുതൽ ധനം 7.83 ബില്യൺ ഡോളറായി കുറഞ്ഞു, ഇത് 2019 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയാണ്. വർദ്ധിച്ച കടവും , പേയ്‌മെന്റുകളും, ബാഹ്യ ധനസഹായത്തിന്റെ അഭാവവുമാണ് ഈ സ്ഥിതിയിലെത്തിച്ചത്. രാജ്യത്തെ സെൻട്രൽ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്ഥാൻ (എസ്ബിപി) പുറത്തുവിട്ട കണക്കുകൾ പ്രകാരം. രാജ്യത്തിന്റെ വിദേശ കരുതൽ ശേഖരം പ്രതിവാര അടിസ്ഥാനത്തിൽ 555 മില്യൺ ഡോളർ അല്ലെങ്കിൽ 6.6 ശതമാനം കുറഞ്ഞു, കരുതൽ ശേഖരം ഏകദേശം മൂന്ന് വർഷത്തിനിടയിലെ […]

Update: 2022-08-15 09:01 GMT

കറാച്ചി: സാമ്പത്തിക പ്രതിസന്ധിയിലായ പാക്കിസ്ഥാൻറെ കരുതൽ ധനം 7.83 ബില്യൺ ഡോളറായി കുറഞ്ഞു, ഇത് 2019 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയാണ്.

വർദ്ധിച്ച കടവും , പേയ്‌മെന്റുകളും, ബാഹ്യ ധനസഹായത്തിന്റെ അഭാവവുമാണ് ഈ സ്ഥിതിയിലെത്തിച്ചത്.

രാജ്യത്തെ സെൻട്രൽ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്ഥാൻ (എസ്ബിപി) പുറത്തുവിട്ട കണക്കുകൾ പ്രകാരം. രാജ്യത്തിന്റെ വിദേശ കരുതൽ ശേഖരം പ്രതിവാര അടിസ്ഥാനത്തിൽ 555 മില്യൺ ഡോളർ അല്ലെങ്കിൽ 6.6 ശതമാനം കുറഞ്ഞു,

കരുതൽ ശേഖരം ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയായായ 7.83 ബില്യൺ ഡോളറിലേക്ക് എത്തി. 2019 ഒക്ടോബറിനു ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്.

വിദേശ നാണയ കരുതൽ ശേഖരം ഓഗസ്റ്റിൽ 8.385 ബില്യൺ ഡോളറായിരുന്നു

ഫിനാൻഷ്യൽ അനലിസ്റ്റുകൾ പറയുന്നത്, നിലവിലുള്ള വിദേശ നാണയ കരുതൽ ശേഖരം ഒരു മാസത്തേക്കുള്ള ഇറക്കുമതിക്ക് മാത്രമേ തികയുള്ളൂ എന്നാണ്.

പാക്കിസ്ഥാനിലെ രാഷ്ട്രീയ അസ്ഥിരത, വിദേശ കരുതൽ ശേഖരം കുറയുന്നതിന് ഒരു കാരണമാണ്. ഐ‌എം‌എഫിന്റെ വായ്പാ വിതരണത്തിൽ വന്ന താമസവും രൂപയുടെ മൂല്യത്തകർച്ചയും ഗുരുതരമായി ബാധിച്ചു

പൊതുവിപണിയിൽ യുഎസ് ഡോളറുമായുള്ള പാക്കിസ്ഥാൻ കറൻസിയുടെ മൂല്യം വലിയ തോതിൽ ഇടിഞ്ഞിരുന്നു. കഴിഞ്ഞാഴ്ചയിൽ അത് ഒരു ഡോളറിനു 215 പാകിസ്ഥാൻ രൂപ വരെ എത്തി.

Tags:    

Similar News