യുപിഐ സേവനം തടസപ്പെട്ടേക്കുമെന്ന് എച്ച്ഡിഎഫ്‌സി
- ഈമാസം 8 ശനിയാഴ്ചയാണ് സേവനം തടസപ്പെടുക
- സിസ്റ്റം അപ്‌ഡേറ്റിന്റെ ഭാഗമായാണ് സേവനം തടസപ്പെടുന്നത്
;

ഇടപാടുകളുമായി ബന്ധപ്പെട്ട് ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി പ്രമുഖ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്‌സി. ഈമാസം 8 ശനിയാഴ്ച യുപിഐ സേവനം തടസപ്പെട്ടേക്കാമെന്നാണ് ഉപഭോക്താക്കള്‍ക്ക് ബാങ്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
യുപിഐ ട്രാന്‍സാക്ഷന്‍ ഫെബ്രുവരി 8ന് കുറച്ചു മണിക്കൂറുകള്‍ തടസപ്പെടുമെന്നാണ് എച്ച്ഡിഎഫ്‌സി ബാങ്കിന്റെ പുതിയ അപ്‌ഡേറ്റ്. അന്നേ ദിവസം പുലര്‍ച്ചെ 12 മണി മുതല്‍ മൂന്ന് മണി വരെയുള്ള മൂന്ന് മണിക്കൂര്‍ നേരം ബാങ്കിന്റെ യുപിഐ സേവനം പ്രവര്‍ത്തനരഹിതമാകും.
സിസ്റ്റം അപ്‌ഡേറ്റിന്റെ ഭാഗമായാണ് സേവനം തടസപ്പെടുന്നതെന്നും ഈ സമയത്ത് ഉപഭോക്താക്കള്‍ക്ക് യുപിഐ വഴി പണം അയയ്ക്കാന്‍ കഴിയില്ലെന്നും ബാങ്ക് അറിയിച്ചു. പ്രവര്‍ത്തനരഹിതമായ സമയത്ത്, ബാങ്കിന്റെ കറന്റ്, സേവിംഗ്‌സ് അക്കൗണ്ടുകള്‍ വഴിയും റുപേ ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയുമുള്ള സാമ്പത്തിക, സാമ്പത്തികേതര യുപിഐ ഇടപാടുകളും ലഭ്യമാകില്ലെന്നും എച്ച്ഡിഎഫ്‌സി ബാങ്കിന്റെ അറിയിപ്പില്‍ പറയുന്നു.