സീയറ്റ് ഓഹരികൾ വാങ്ങാം: എൽകെപി സെക്യൂരിറ്റീസ്

കമ്പനി: സീയറ്റ് ശുപാർശ: വാങ്ങുക നിലവിലെ വിപണി വില: 1,218 .80 രൂപ ഫിനാഷ്യൽ ഇന്റർമീഡിയറി: എൽകെപി സെക്യൂരിറ്റീസ് ടയർ നിർമ്മാണ രം​ഗത്തെ മുൻനിര കമ്പനിയായ സീയറ്റി​ന്റെ വരുമാനത്തിലും, ലാഭത്തിലും മികച്ച മുന്നേറ്റമാണ് ഉണ്ടായിട്ടുള്ളത്. ഓട്ടോമൊബൈൽ വ്യവസായത്തിലുണ്ടായ ശക്തമായ വളർച്ച ഈ മുന്നേറ്റത്തെ സഹായിച്ചിട്ടുണ്ട്. ഇരുചക്ര വാഹന വിഭാഗത്തിൽ കമ്പനിക്ക് 28 ശതമാനം വിപണി വിഹിതമാണുള്ളത്. ഇത് കമ്പനിയുടെ മൊത്തം ഉത്പാദനത്തി​ന്റെ 28 ശതമാനമാണ്. ഈ സാമ്പത്തിക വർഷത്തെ തുടക്കം ശുഭകരമാണ്. മികച്ച കാലവർഷവും, പോസിറ്റീവായ സാമ്പത്തിക […]

Update: 2022-07-24 02:44 GMT

കമ്പനി: സീയറ്റ്

ശുപാർശ: വാങ്ങുക

നിലവിലെ വിപണി വില: 1,218 .80 രൂപ

ഫിനാഷ്യൽ ഇന്റർമീഡിയറി: എൽകെപി സെക്യൂരിറ്റീസ്

ടയർ നിർമ്മാണ രം​ഗത്തെ മുൻനിര കമ്പനിയായ സീയറ്റി​ന്റെ വരുമാനത്തിലും, ലാഭത്തിലും മികച്ച മുന്നേറ്റമാണ് ഉണ്ടായിട്ടുള്ളത്. ഓട്ടോമൊബൈൽ വ്യവസായത്തിലുണ്ടായ ശക്തമായ വളർച്ച ഈ മുന്നേറ്റത്തെ സഹായിച്ചിട്ടുണ്ട്. ഇരുചക്ര വാഹന വിഭാഗത്തിൽ കമ്പനിക്ക് 28 ശതമാനം വിപണി വിഹിതമാണുള്ളത്. ഇത് കമ്പനിയുടെ മൊത്തം ഉത്പാദനത്തി​ന്റെ 28 ശതമാനമാണ്. ഈ സാമ്പത്തിക വർഷത്തെ തുടക്കം ശുഭകരമാണ്. മികച്ച കാലവർഷവും, പോസിറ്റീവായ സാമ്പത്തിക സൂചകങ്ങളും, കോവിഡ് പ്രതിസന്ധികൾ ശമിക്കുന്നതുമെല്ലാം ഈ മേഖലക്ക് ഗുണകരമാകും.

പാസ്സഞ്ചർ കാറുകളും, യൂട്ടിലിറ്റി വാഹങ്ങളും കമ്പനിയുടെ മികച്ച പ്രകടനം നടത്തുന്ന മേഖലകളാണ്. പുതിയ ലോഞ്ചുകളും, ചിപ്പ് ക്ഷാമം കുറഞ്ഞുവരുന്നതും ഈ മേഖലയ്ക്ക് ഗുണകരമായി. കൂടാതെ, നടപ്പു സാമ്പത്തിക വർഷത്തിന്റെ ഒന്നാം പാദത്തിൽ ഡിമാൻഡ് വർധിച്ചതും, കയറ്റുമതിയിൽ വർദ്ധനവുണ്ടായതും വരും പാദങ്ങളിലും തുടരും. ഓഫ്-ഹൈവേ ടയർ വിഭാഗത്തിലെ (off-highway tyre segments) ശേഷി വിപുലീകരണവും, പ്രധാനമായും കയറ്റുമതി ലക്ഷ്യമാക്കിയുള്ളത്, ലാഭം വർധിപ്പിക്കും. മൊത്തം വോള്യത്തി​ന്റെ 20 ശതമാനമാണ് കയറ്റുമതി.

ക്രൂഡ് ഓയിൽ വിലയിൽ ഇളവ് വരുന്നതു മൂലമുണ്ടാകുന്ന നേട്ടം മൂന്നാം പാദം മുതൽ പ്രകടമാകും. ഉത്പന്ന വില അസംസ്‌കൃത വസ്തുക്കളിൽ ഇതുവരെയുണ്ടായ വിലക്കയറ്റവും, ഭാവിയിൽ ഉണ്ടായേക്കാവുന്ന വർധനവും ഉൾക്കൊള്ളാൻ ശേഷിയുള്ളതാവണമെന്ന് ബ്രോക്കറേജ് വിശ്വസിക്കുന്നു. മൂലധന ചെലവിൽ വർദ്ധനവുണ്ടെങ്കിലും കമ്പനിയുടെ സാമ്പത്തിക ലാഭം നിയന്ത്രണവിധേയമായി തുടരുമെന്നും, ബാലൻസ് ഷീറ്റിനെ ബാധിക്കില്ലന്നും ബ്രോക്കറേജ് പ്രതീക്ഷിക്കുന്നു. ശക്തമായ ഡിമാൻഡ് അവലോകനവും, മികച്ച ലാഭവും, വരുമാന അനുപാതവും പരിഗണിക്കുമ്പോൾ സീയറ്റ് ഓഹരികൾ വാങ്ങാൻ ബ്രോക്കറേജ് ശുപാർശ ചെയുന്നു.

Tags:    

Similar News