ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡിലെ 'വൈഫൈ' ചിഹ്നം എന്ത് ?

ക്രെഡിറ്റ്- ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവരാണ് നമ്മളില്‍ നല്ലൊരു വിഭാഗം ആളുകളും. കുറഞ്ഞത് രണ്ടു വര്‍ഷമായി ഇത്തരം കാര്‍ഡുകളില്‍ വൈഫൈയുടേതിന് സമാനമായ ഒരു ചിഹ്നം നാം കാണുന്നുണ്ട്. അല്ലേ ? എന്നാല്‍ ഇത് വൈഫൈ അല്ല കേട്ടോ. എന്‍എഫ്സി അഥവാ നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍ ഉപയോഗിച്ച് കോണ്ടാക്ട് ലെസായി പേയ്മെന്റ് നടത്താനുള്ള സംവിധാനമാണിത്. ഇവയുടെ ഉപയോഗം എങ്ങനെയെന്ന് പലര്‍ക്ക് കൃത്യമായി അറിയല്ല. മാത്രമല്ല ഇവയുമായി ബന്ധപ്പെട്ട് എന്തെങ്കിലും റിസ്‌ക്കുകള്‍ ഉണ്ടോ എന്നു കൂടി അറിഞ്ഞിരിക്കണം. കോണ്ടാക്ട് ലെസ് പേയ്മെന്റുമായി […]

Update: 2022-07-08 22:50 GMT
ക്രെഡിറ്റ്- ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവരാണ് നമ്മളില്‍ നല്ലൊരു വിഭാഗം ആളുകളും. കുറഞ്ഞത് രണ്ടു വര്‍ഷമായി ഇത്തരം കാര്‍ഡുകളില്‍ വൈഫൈയുടേതിന് സമാനമായ ഒരു ചിഹ്നം നാം കാണുന്നുണ്ട്. അല്ലേ ? എന്നാല്‍ ഇത് വൈഫൈ അല്ല കേട്ടോ. എന്‍എഫ്സി അഥവാ നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍ ഉപയോഗിച്ച് കോണ്ടാക്ട് ലെസായി പേയ്മെന്റ് നടത്താനുള്ള സംവിധാനമാണിത്. ഇവയുടെ ഉപയോഗം എങ്ങനെയെന്ന് പലര്‍ക്ക് കൃത്യമായി അറിയല്ല. മാത്രമല്ല ഇവയുമായി ബന്ധപ്പെട്ട് എന്തെങ്കിലും റിസ്‌ക്കുകള്‍ ഉണ്ടോ എന്നു കൂടി അറിഞ്ഞിരിക്കണം. കോണ്ടാക്ട് ലെസ് പേയ്മെന്റുമായി ബന്ധപ്പെട്ട പ്രാഥമിക കാര്യങ്ങള്‍ ഒന്ന് മനസിലാക്കാം. ആര്‍എഫ്ഐഡി അഥവാ റേഡിയോ ഫ്രീക്വന്‍സി ടെക്നോളജിയുടെ സഹായത്തോടെയാണ് ഇത്തരം കാര്‍ഡുകളിലൂടെ നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍ സാധ്യമാകുന്നത്. എന്‍എഫ്സി എനേബിള്‍ഡായ പിഒഎസ് മെഷീനിന്റെ തൊട്ടടുത്ത്, കൃത്യമായി പറഞ്ഞാല്‍ നാലു സെന്റീമീറ്ററില്‍ കൂടുതല്‍ അല്ലാത്ത ദൂരത്ത് നിന്നും പേയ്മെന്റ് നടത്താം.
കാര്‍ഡും പിഓഎസ് മെഷീനും അടുക്കുമ്പോള്‍ ആര്‍എഫ്ഐഡി ചിപ്പ് വഴി ഡാറ്റ ഡിജിറ്റലായി ട്രാന്‍സ്ഫര്‍ ചെയ്യുകയും ട്രാന്‍സാക്ഷന്‍ നടക്കുകയും ചെയ്യുന്നു. ഗൂഗിള്‍ പേയില്‍ ഉള്‍പ്പടെ നിങ്ങളുടെ കാര്‍ഡ് ഇന്‍സ്റ്റാള്‍ ചെയ്ത് കോണ്ടാക്ട്ലെസ് പേയ്മെന്റ് നടത്താനുള്ള സൗകര്യം ഇപ്പോഴുണ്ട്. നിങ്ങള്‍ ഉഫയോഗിക്കുന്ന സ്മാര്‍ട്ട് ഫോണിന്റെ മോഡലില്‍ എന്‍എഫ്സി സൗകര്യം ഉണ്ടെന്നും ഉറക്കാക്കണം. ചുരുക്കി പറഞ്ഞാല്‍ നിങ്ങളുടെ ഡെബിറ്റ് കാര്‍ഡിനോ ക്രെഡിറ്റ് കാര്‍ഡിനോ പകരമായി സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാം. പേയ്മെന്റിന് മുന്‍പ് നിങ്ങളുടെ ഫോണിലെ എന്‍എഫ്സി സേവനം ഓണ്‍ ആണെന്ന് ഉറപ്പാക്കുക. ഇത് സ്റ്റാറ്റസ് ബാറിലൂടെയും അറിയാന്‍ സാധിക്കും. തട്ടിപ്പുകള്‍ തടയാനായി ട്രാന്‍സാക്ഷന്‍ ലിമിറ്റ് ഉള്‍പ്പടെയുള്ള സംവിധാനങ്ങളും ഈ സേവനത്തിലൂടെ ലഭ്യമാണ്. സ്മാര്‍ട്ട് ഫോമഇല്‍ മാത്രമല്ല, സ്മാര്‍ട്് വാച്ച്, ഫിറ്റ്നസ് ട്രാക്കര്‍, ടാബ്ലെറ്റ് എന്നീ ഗാഡ്ജറ്റുകളില്‍ എന്‍എഫ്സി വഴി കാര്‍ഡ് കണക്ട് ചെയ്തിടാന്‍ സാധിക്കുമെന്നും ഓര്‍ക്കുക.
കാര്‍ഡ് പേയ്മെന്റുകളില്‍ നടക്കുന്ന തട്ടിപ്പുകള്‍ ഒഴിവാക്കാന്‍ എന്‍എഫ്സി സഹായിക്കും എന്നതാണ് ഇതിന്റെ പ്രധാന ഗുണം. മാത്രമല്ല ഈ സാങ്കേതികവിദ്യയിലൂടെ കൈമാറുന്ന വിവരങ്ങള്‍ പൂര്‍ണമായും എന്‍ക്രിപ്റ്റഡാണ്. അതിനാല്‍ തന്നെ സൈബര്‍ അക്രമങ്ങള്‍ക്ക് അത്ര പെട്ടന്ന് ഇരയാകേണ്ടി വരില്ല എന്നര്‍ത്ഥം. പിന്‍ ആവശ്യമില്ലാതെ തന്നെ പേയ്മെന്റ് നടത്താം. എന്നാല്‍ കാര്‍ഡിനടുത്ത് പിഒഎസ് വെച്ച് പണം തട്ടിയെടുക്കാന്‍ സാധ്യതയില്ലേ എന്നൊരു സംശയം നിങ്ങള്‍ക്ക് തോന്നാം. ഇത്തരത്തില്‍ പിന്‍ ഇല്ലാതെ ട്രാന്‍സാക്ഷന്‍ ചെയ്യാന്‍ പറ്റുന്ന തുകയ്ക്ക് കൃത്യമായ ലിമിറ്റ് വെക്കാമെന്നതും, അല്ല പൂര്‍ണമായും പിന്‍ ഉപയോഗിച്ചുള്ള ട്രാന്‍സാക്ഷന്‍ മതി എങ്കില്‍ അതിനും സാധിക്കും എന്നോര്‍ക്കുക. മാത്രമല്ല പിഓസ് മെഷീനില്‍ നിങ്ങളുടെ പേയ്മെന്റ് തുക കണ്ട് ബോധ്യപ്പെട്ട ശേഷം പേ ഓപ്ഷന്‍ ടാപ്പ് ചെയ്ത് ട്രാന്‍സാക്ഷന്‍ പൂര്‍ത്തിയാക്കുക.
ഏകദേശം 2000 രൂപ വരെയാണ് ഇത്തരത്തില്‍ പിന്‍ ഇല്ലാതെ ട്രാന്‍സാക്ഷന്‍ നടക്കുന്നത്. ചെറുകിട സ്റ്റോറുകളില്‍ നാം നടത്തുന്ന പര്‍ച്ചേസിന് വേഗം പണമടയ്ക്കണമെങ്കില്‍ എന്‍എഫ്സി ഉപകാരപ്പെടും. കാര്‍ഡോ ഫോണോ മോഷണം പോയാല്‍ പിന്‍ ലെസ് പേയമ്ന്റുകള്‍ വഴി പണം പോകാന്‍ സാധ്യതയുള്ളതാണ് റിസ്‌ക് ഘടകങ്ങളിലൊന്ന് .എന്നാല്‍ ട്രാന്‍സാക്ഷന്‍ ലിമിറ്റ് എന്ന സേവനം ബുദ്ധിപൂര്‍വ്വം ഉപയോഗിച്ചാല്‍ ഇതും പരിഹരിക്കാം. വേഗതയേറിയതും സുരക്ഷിതവുമായതിനാല്‍ എയര്‍പോര്‍ട്ടുകളുള്‍പ്പടെ തിരക്കേറിയ സ്ഥലങ്ങളില്‍ കോണ്ടാക്ട് ലെസ് പേയ്മെന്റ് ഇപ്പോള്‍ വ്യാപിപ്പിക്കുകയാണ്.
Tags:    

Similar News