ആപ്പിളിനോട് കൂടെ നിൽക്കാൻ അഭ്യർത്ഥിച്ച് യുക്രൈൻ
റഷ്യ തങ്ങൾക്കു നേരെ നടത്തുന്ന നീതീകരിക്കാനാവാത്ത ആക്രമണത്തിനെതിരെ പിന്തുണ അഭ്യർത്ഥിച്ച് യുക്രൈൻ ആഗോള സമൂഹത്തെയും ടെക്നോളജി കോർപറേറ്റുകളെയും സമീപിക്കുന്നു. റഷ്യയിലേക്കുള്ള ആപ്പിളിന്റെ എല്ലാ ഉൽപ്പന്നങ്ങളുടെയും വിതരണവും സേവനങ്ങളും നിർത്തിവെക്കണമെന്ന് കാണിച്ച് യുക്രൈൻ ഉപപ്രധാനമന്ത്രി മൈക്കലോ ഫെഡോറോവ് ആപ്പിൾ സിഇഒ ടിം കുക്കിന് കത്തയച്ചു. "ഈ 2022 ലും യുക്രയിനിലെ ജനവാസകേന്ദ്രങ്ങൾക്കും ആശുപത്രികൾക്കും കിന്റർഗാർഡനുകൾക്കും നേരെ റഷ്യ ക്രൂയിസ് മിസ്സൈലുപയോഗിക്കുകയാണ്. തങ്ങളുടെ പട്ടാളവും ജനങ്ങളും അവസാന ശ്വാസംവരെ പൊരുതിനിൽക്കും. ലോകം മുഴുവൻ റഷ്യൻ ആക്രമണത്തെ അപലപിക്കുകയാണ്. പല രാജ്ജ്യങ്ങളും […]
റഷ്യ തങ്ങൾക്കു നേരെ നടത്തുന്ന നീതീകരിക്കാനാവാത്ത ആക്രമണത്തിനെതിരെ പിന്തുണ അഭ്യർത്ഥിച്ച് യുക്രൈൻ ആഗോള സമൂഹത്തെയും ടെക്നോളജി കോർപറേറ്റുകളെയും സമീപിക്കുന്നു.
റഷ്യയിലേക്കുള്ള ആപ്പിളിന്റെ എല്ലാ ഉൽപ്പന്നങ്ങളുടെയും വിതരണവും സേവനങ്ങളും നിർത്തിവെക്കണമെന്ന് കാണിച്ച് യുക്രൈൻ ഉപപ്രധാനമന്ത്രി മൈക്കലോ ഫെഡോറോവ് ആപ്പിൾ സിഇഒ ടിം കുക്കിന് കത്തയച്ചു.
"ഈ 2022 ലും യുക്രയിനിലെ ജനവാസകേന്ദ്രങ്ങൾക്കും ആശുപത്രികൾക്കും കിന്റർഗാർഡനുകൾക്കും നേരെ റഷ്യ ക്രൂയിസ് മിസ്സൈലുപയോഗിക്കുകയാണ്. തങ്ങളുടെ പട്ടാളവും ജനങ്ങളും അവസാന ശ്വാസംവരെ പൊരുതിനിൽക്കും. ലോകം മുഴുവൻ റഷ്യൻ ആക്രമണത്തെ അപലപിക്കുകയാണ്. പല രാജ്ജ്യങ്ങളും സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയിരിക്കുന്നു .ഇപ്പോൾ ഞങ്ങൾക്ക് നിങ്ങളുടെ സഹായം ആവശ്യമാണ്," കത്തിൽ പറയുന്നു.
"ടാങ്കുകൾക്കും മിസ്സൈലുകൾക്കുമുള്ള ഇക്കാലത്തെ മറുപടി മോഡേൺ ടെക്നോളജിയാണ്. ആപ്പിൾ ഞങ്ങളുടെ അഭ്യർത്ഥന കേട്ട് അനുകൂലമായി പ്രവർത്തിക്കും എന്ന് പ്രതീക്ഷിക്കുന്നു . റഷ്യയിലേക്കുള്ള ആപ്പിൾ ഉൽപ്പന്നങ്ങളും സേവനങ്ങളും ഉടനെ നിർത്തിവെക്കണം. ആപ്പ് സ്റ്റോർ സേവനവും നിർത്തണം. അത് റഷ്യയിലെ ചെറുപ്പക്കാരെ യുദ്ധത്തിനെതിരെ മോട്ടിവേറ്റ് ചെയ്യും. യുദ്ധത്തിനെതിരെ പൊതുജനാഭിപ്രായം ശക്തമാക്കും. അത് റഷ്യൻ സർക്കാരിൽ സമ്മർദ്ദം ചെലുത്തും," ഫെഡോറോവ് ചൂണ്ടിക്കാട്ടി.