ബാങ്ക് നിക്ഷേപത്തില്‍ വളര്‍ച്ച; 30 മാസത്തിന് ശേഷം ആദ്യം

  • ഒക്ടോബര്‍ 18ന് അവസാനിച്ച രണ്ടാഴ്ചയ്ക്കുള്ളില്‍ ബാങ്ക് വായ്പ 172 ലക്ഷം കോടിയായി വര്‍ധിച്ചു
  • അതേസമയം നിക്ഷേപം ഈ കാലയളവില്‍ 218 ലക്ഷം കോടി രൂപയായി വളര്‍ന്നു
;

Update: 2024-11-06 11:52 GMT
ബാങ്ക് നിക്ഷേപത്തില്‍ വളര്‍ച്ച;  30 മാസത്തിന് ശേഷം ആദ്യം
  • whatsapp icon

ബാങ്ക് നിക്ഷേപ വായ്പ കഴിഞ്ഞ 30 മാസത്തിനിടെ ആദ്യമായി വായ്പാ നിരക്കിനെ മറകടന്നു. വായ്പാ നിരക്ക് 11.7 ശതമാനമാണ് ഒക്ടോബര്‍ 18 ന് അവസാനിച്ച രണ്ടാഴ്ച്ചക്കുള്ളില്‍ രേഖപ്പെടുത്തിയത്. എന്നാല്‍ നിക്ഷേപ വളര്‍ച്ച 11.8 ശതമാനമാണ്. അതേസമയം പ്രതിവര്‍ഷാടിസ്ഥാനത്തില്‍ വായ്പാ നിരക്കില്‍ എട്ട് ശതമാനം വര്‍ധനയുണ്ടായിട്ടുണ്ട്.

ഒക്ടോബര്‍ 18ന് അവസാനിച്ച രണ്ടാഴ്ചയ്ക്കുള്ളില്‍ ബാങ്ക് വായ്പ 172.38 ലക്ഷം കോടി രൂപയായി വര്‍ധിച്ചു, കഴിഞ്ഞ വര്‍ഷം ഇത് 154.57 ലക്ഷം കോടി രൂപയായിരുന്നു. ബാങ്ക് നിക്ഷേപം ഒക്ടോബര്‍ 18 വരെയുള്ള രണ്ടാഴ്ച്ചയില്‍ 218.07 ലക്ഷം കോടി രൂപയായി വളര്‍ന്നു, കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 195.15 ലക്ഷം കോടി രൂപയായിരുന്നു ഇത്.

ഷെഡ്യൂള്‍ഡ് കൊമേഴ്‌സ്യല്‍ ബാങ്കുകളുടെ (എസ് സിബി) ടേം ഡെപ്പോസിറ്റ് നിരക്കുകള്‍ ഉയരുന്നതാണ് നിക്ഷേപങ്ങളുടെ വളര്‍ച്ചയ്ക്ക് കാരണം. സുരക്ഷിതമല്ലാത്ത വായ്പകളുടെ ഉയര്‍ന്ന അപകടസാധ്യതകളും നിര്‍ദ്ദിഷ്ട ലിക്വിഡിറ്റി കവറേജ് റേഷ്യോ മാനദണ്ഡങ്ങളും മൂലമാണ് ഫലമാണ് ക്രെഡിറ്റ് വളര്‍ച്ച മാന്ദ്യത്തിലായത്. 

Tags:    

Similar News