ജുൻജുൻവാലയുടെ ആകാശ എയർലൈൻ ജൂണിലെത്തിയേക്കാം

ഏപ്രിലില്‍ ആദ്യ ബോയിംഗ് 737 മാക്സ് വിമാനം ലഭിച്ചതിന് ശേഷം മെയ് അവസാനമോ ജൂണ്‍ ആദ്യമോ ആയി വിമാനങ്ങള്‍ ആരംഭിക്കാന്‍ ആകാശ എയര്‍ ലക്ഷ്യമിടുന്നു. ഏവർക്കും താങ്ങാനാവുന്ന രീതിയില്‍ മികച്ച സേവനങ്ങള്‍ യാത്രക്കാര്‍ക്ക് നല്‍കാനാണ് കമ്പനിയുടെ ഉദ്ദേശം. ഓഹരി വിപണിയിലെ മുന്നേറ്റം മുതലെടുത്ത് രാകേഷ് ജുൻജുൻവാല  2023 ആവുമ്പോഴേക്കും 18 വിമാനങ്ങള്‍കൂടി കമ്പനിക്ക് വേണ്ടി എത്തിക്കാന്‍ തയ്യാറെടുക്കുകയാണ്. ഇന്ധന ക്ഷമതയുള്ള ചെലവ് കുറഞ്ഞ 72 ബോയിംഗ് 737 മാക്‌സ് വിമാനങ്ങള്‍ക്ക് ആകാശ എയര്‍ ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. തുടക്കത്തില്‍ […]

Update: 2022-01-31 07:34 GMT

ഏപ്രിലില്‍ ആദ്യ ബോയിംഗ് 737 മാക്സ് വിമാനം ലഭിച്ചതിന് ശേഷം മെയ് അവസാനമോ ജൂണ്‍ ആദ്യമോ ആയി വിമാനങ്ങള്‍ ആരംഭിക്കാന്‍ ആകാശ എയര്‍ ലക്ഷ്യമിടുന്നു. ഏവർക്കും താങ്ങാനാവുന്ന രീതിയില്‍ മികച്ച സേവനങ്ങള്‍ യാത്രക്കാര്‍ക്ക് നല്‍കാനാണ് കമ്പനിയുടെ ഉദ്ദേശം.

ഓഹരി വിപണിയിലെ മുന്നേറ്റം മുതലെടുത്ത് രാകേഷ് ജുൻജുൻവാല 2023 ആവുമ്പോഴേക്കും 18 വിമാനങ്ങള്‍കൂടി കമ്പനിക്ക് വേണ്ടി എത്തിക്കാന്‍ തയ്യാറെടുക്കുകയാണ്.

ഇന്ധന ക്ഷമതയുള്ള ചെലവ് കുറഞ്ഞ 72 ബോയിംഗ് 737 മാക്‌സ് വിമാനങ്ങള്‍ക്ക് ആകാശ എയര്‍ ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. തുടക്കത്തില്‍ മെട്രോകളില്‍ നിന്നും ടയര്‍ II, III നഗരങ്ങളിലേക്കാണ് ആകാശ എയറിന് സര്‍വീസ് ഉണ്ടാവുക.

ജോലിക്കാരെ തിരഞ്ഞെടുക്കല്‍ , സാങ്കേതികവിദ്യ ആസൂത്രണം, റൂട്ട് നെറ്റ്വര്‍ക്ക് ആസൂത്രണം തുടങ്ങിയ സജ്ജീകരണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് കമ്പനിയുടെ സ്ഥാപകരിലൊരാളും മാനേജിംഗ് ഡയറക്ടറുമായ ദുബെ പറഞ്ഞു.

നിലവില്‍, കാരിയറിന് 50-ലധികം ജീവനക്കാരുണ്ട്

2023 പകുതിക്ക് ശേഷം വിദേശ സര്‍വീസുകള്‍ ആരംഭിക്കാനാണ് ഉദ്ദേശം. 20 വിമാനങ്ങളാണ് ഇതിനായി ഒരുങ്ങുന്നത്. ഇന്ത്യയിലെ നിയമമനുസരിച്ച് 20 വിമാനങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ ഒരു കമ്പനിക്ക് വിദേശ സര്‍വീസ് ആരംഭിക്കാന്‍ അനുമതി ലഭിക്കുകയുള്ളു.

Tags:    

Similar News